HOME
DETAILS

ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍ ദുരന്തം: കോണ്‍ഗ്രസ് ടൗണ്‍ഷിപ്പ് തറക്കല്ലിടല്‍ നാളെ; രാഹുല്‍ ഗാന്ധി നിര്‍വഹിക്കും,പ്രിയങ്കയും ചടങ്ങില്‍ 

  
Web Desk
February 25, 2026 | 7:47 AM

rahul gandhi to lay foundation stone for congress township in chooralmala mundakkai priyanka gandhi to attend

കല്‍പറ്റ: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്ക് കോണ്‍ഗ്രസ് നിര്‍മിച്ചു നല്‍കുന്ന വീടുകളുടെ തറകല്ലിടല്‍ കര്‍മം നാളെ. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എം. പിയാണ് തറക്കല്ലിടല്‍ കര്‍മം നിര്‍വഹിക്കുന്നത്.  പ്രിയങ്ക ഗാന്ധി എം. പിയും ചടങ്ങില്‍ സന്നിഹിതയാകും. 

സര്‍ക്കാര്‍ ലിറ്റില്‍ നിന്ന് പുറത്ത് പോയ ആളുകള്‍ക്കാണ് കോണ്‍ഗ്രസ് വീടുകള്‍ നിര്‍മിച്ച് നല്‍കുന്നത്.8 സെന്റില്‍ 1100 സ്‌ക്വയര്‍ ഫീറ്റ് വരുന്ന വീടുകള്‍ ആണ് നിര്‍മിക്കുക. ഇതിനായി നിലവില്‍ ആറു ഏക്കര്‍ സ്ഥലം വില കൊടുത്ത് വാങ്ങിയിട്ടുണ്ട്. ബാക്കി സ്ഥലവും കണ്ടെത്തിയിട്ടുണ്ട്. അതും ഉടന്‍ രജിസ്റ്റര്‍ ചെയ്യും

തറക്കല്ലിടല്‍ ചടങ്ങില്‍ ദുരന്തത്തില്‍ കെട്ടിടവും വ്യാപാര സ്ഥാപനങ്ങളും നഷ്ടപ്പെട്ട 40 ആളുകള്‍ക്ക് സഹായധനം കൈമാറും. പ്രിയങ്ക ഗാന്ധി എം പിയുടെ നേതൃത്വത്തിലാണ് വ്യാപാരികള്‍ക്ക് പണം കണ്ടെത്തി നല്‍കുന്നത്. ഒരാള്‍ക്ക് 5 ലക്ഷം രൂപ വെച്ചാണ് നല്‍കുന്നത്

നാളെ രാവിലെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി പേരാവൂരില്‍ നടക്കുന്ന കര്‍ഷക സംഗമത്തിന് ശേഷമാവും കല്‍പറ്റയില്‍ എത്തുക. ഉച്ചക്ക് 2.30 മണിക്കാണ് തറക്കല്ലിടല്‍ ചടങ്ങ്.

ചൂരല്‍മല മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്ക് മുസ് ലിം ലീഗ് നിര്‍മിച്ചു നല്‍കുന്ന വീടുകളുടെ താക്കോല്‍ ദാന ചടങ്ങിലും പ്രിയങ്ക ഗാന്ധി പങ്കെടുക്കും.

rahul gandhi will lay the foundation stone for the congress township project in chooralmala–mundakkai following the landslide tragedy. priyanka gandhi will also participate in the ceremony.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ധനപ്രതിസന്ധിയിൽ ഇന്ത്യയ്ക്ക് തുണയായി റഷ്യ; 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഉടൻ എത്തും

National
  •  6 days ago
No Image

ഇടുക്കിയിൽ പട്ടയ വിതരണത്തിന് വീണ്ടും ഹൈക്കോടതി വിലക്ക്; സർക്കാരിന് കനത്ത തിരിച്ചടി

Kerala
  •  6 days ago
No Image

ഒമാനില്‍ അടിയന്തരാവസ്ഥകള്‍ നേരിടാനുള്ള ദേശീയ ഒരുക്കങ്ങള്‍ വിലയിരുത്തി

oman
  •  6 days ago
No Image

സോഹാറിലെ ഫര്‍ണിച്ചര്‍ ഫാക്ടറിയില്‍ തീപിടിത്തം; ആളപായമില്ലാതെ വന്‍ ദുരന്തം ഒഴിവായി

oman
  •  6 days ago
No Image

ഒറ്റപ്പാലത്ത് യു.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കാൻ പി.കെ ശശി? ചർച്ചകൾ സജീവം

Kerala
  •  6 days ago
No Image

താപനില താഴ്ന്നു; ഒമാനില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

oman
  •  6 days ago
No Image

ഖത്തറിന് നേരെ വീണ്ടും ഇറാൻ ആക്രമണം; 10 ഡ്രോണുകളും രണ്ട് ക്രൂയിസ് മിസൈലുകളും തകർത്തതായി ഖത്തർ സായുധ സേന

qatar
  •  6 days ago
No Image

തുർക്കിക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം; ആളപായമില്ലെന്ന് പ്രതിരോധ മന്ത്രാലയം

International
  •  6 days ago
No Image

എഐ ഉപയോഗിച്ച് വ്യാജ യുദ്ധചിത്രങ്ങൾ നിർമ്മിച്ചു: ബഹ്‌റൈനിൽ യുവാവ് അറസ്റ്റിൽ

International
  •  6 days ago
No Image

ശ്രീലങ്കൻ തീരത്ത് ഇറാൻ യുദ്ധക്കപ്പലിന് നേരെ അന്തർവാഹിനി ആക്രമണം; 101 പേരെ കാണാതായി

International
  •  6 days ago