ഉത്തരാഖണ്ഡില്‍ ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്ത് നിസ്‌ക്കാരം നിര്‍വ്വഹിക്കുകയായിരുന്ന മുസ്‌ലിം യുവാവിന് ഹിന്ദുത്വരുടെ ക്രൂര മര്‍ദ്ദനം; ജയ് ശ്രീറാം വിളിക്കാന്‍ കല്‍പന; വീഡിയോ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ്
രുദ്രാപൂര്‍(ഉത്തരാഖണ്ഡ്): രാജ്യത്ത് ഹിന്ദുത്വരുടെ വിളയാട്ടം വീണ്ടും. ഉത്തരാഖണ്ഡില്‍ നിന്നുള്ളതാണ് പുറത്തു വന്നിരിക്കുന്ന പുതിയ വീഡിയോ. കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രിന്‍ഡെ ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്ത് വെച്ച് നിസ്‌ക്കാരം നിര്‍വഹിക്കുന്ന ചെറുപ്പക്കാരന് നേരെ വടികളും മറ്റുമായി ഹിന്ദുത്വര്‍ ഓടിയടുക്കുന്നതും ഇയാളെ മര്‍ദ്ദിക്കുന്നതുമാണ് വീഡിയോയില്‍. ചവിട്ടുന്നതും അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. നിസ്‌ക്കരിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് അക്രമം. ഒടുവില്‍ അയാള്‍ പേടിച്ച് കൈകൂപ്പുന്നതും ഗത്യന്തരമില്ലാതെ ജയ് ശ്രീറാം വിളിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. അക്രമികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും സുപ്രിയ തന്റെ പോസ്റ്റില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌ക്കര്‍ സിംഗ് ധാമിയോട് ആവശ്യപ്പെടുന്നു.
'ഉത്തരാഖണ്ഡിലെ രുദ്രാപൂരില്‍, ദിവസക്കൂലിക്ക് ജോലി ചെയ്ത് ഉപജീവനം കണ്ടെത്തുന്ന ഷാഹിദ്
ഒഴിഞ്ഞു കിടന്ന ഭൂമിയില്‍ നിസ്‌കാരംനിര്‍വ്വഹിക്കുകയായിരുന്നു.
അപ്പോഴാണ്, വിവരമില്ലാത്ത അരവിന്ദ് ശര്‍മ്മ എത്തിയത് - അയാള്‍ അയാളെ തള്ളിമാറ്റി, ചവിട്ടി.വടികൊണ്ട് അടിച്ചു, ഏറ്റവും മോശമായ രീതിയില്‍ അധിക്ഷേപിച്ചു.
ധാമി ജി, ഇതില്‍ നടപടിയെടുക്കണം. പൊലിസ് അരവിന്ദിനെ അറസ്റ്റ് ചെയ്യട്ടെ - നിശബ്ദ കാഴ്ചക്കാരായി വെറുതെ നില്‍ക്കരുത്' അവര്‍ എക്‌സില്‍ കുറിച്ചു.
उत्तराखंड के रुद्रपुर में शाहिद दिहाड़ी मजदूरी करते हैं
— Supriya Shrinate (@SupriyaShrinate) February 25, 2026
खाली ज़मीन पर नमाज़ पढ़ रहे थे
तभी जाहिल अरविंद शर्मा आया - उन्हें धक्का दिया, थप्पड़ मारे, लातों से और डंडों से भी पीटा, भद्दी भद्दी गालियाँ दीं
धामी जी की पुलिस अरविंद को गिरफ्तार करो, मूक दर्शक मत बनो pic.twitter.com/6u9QE0HNXW
a video from rudrapur in uttarakhand shows a young man allegedly assaulted while offering namaz in an open area. congress leader supriya shrinate has urged chief minister pushkar singh dhami to take strict action.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."