തീർഥാടകർക്ക് വഴികാട്ടാൻ സ്മാർട്ട് മാപ്പുകൾ; ഇരു ഹറമുകളിലും അത്യാധുനിക ഡിജിറ്റൽ സംവിധാനം
മക്ക: മസ്ജിദുൽ ഹറമിലും മസ്ജിദുന്നബവിയിലും എത്തുന്ന തീർഥാടകർക്കും സന്ദർശകർക്കും സുഗമമായ യാത്രയൊരുക്കാൻ 'സ്മാർട്ട് ഇൻ്ററാക്ടീവ് മാപ്പ്' സംവിധാനം ലോഞ്ച് ചെയ്തു. ഇരുഹറം ജനറൽ അതോറിറ്റി സി.ഇ.ഒ എൻജിനീയർ ഖാസി അൽ ശഹ്‌റാനിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. തീർഥാടകർക്ക് ബുദ്ധിമുട്ടില്ലാതെ വേഗത്തിൽ സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതിയെന്ന് അദ്ദേഹം വ്യക്തമാക്കി. കൃത്യമായ വഴികൾ കണ്ടെത്താനും തടസ്സമില്ലാതെ സഞ്ചരിക്കാനും ഈ ഡിജിറ്റൽ സംവിധാനം വഴി സാധിക്കും.
ഓപ്പറേഷൻ റൂമുകളുമായി ബന്ധിപ്പിച്ചിട്ടുള്ള തത്സമയ ഡാറ്റ ഉപയോഗിച്ചാണ് മാപ്പുകൾ പ്രവർത്തിക്കുന്നത്. തിരക്കുണ്ടാകുമ്പോൾ കൃത്യമായ വഴികൾ കണ്ടെത്താനും ഈ സംവിധാനം സഹായിക്കും. തീർഥാടകർക്ക് ക്യൂആർ കോഡിലൂടെ വഴി കണ്ടെത്താം. 650ലധികം ക്യൂആർ കോഡുകളാണ് ഹറമിൻ്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ളത്. 13 വ്യത്യസ്ത വിഭാഗങ്ങളിലായി 950ലധികം പ്രധാന പോയിൻ്റുകളും മാപ്പിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. സ്മാർട്ട് പ്ലാറ്റ്‌ഫോം വഴി ഇലക്ട്രിക് കാർട്ടുകൾ വേഗത്തിൽ ലഭ്യമാക്കാനും ഈ സംവിധാനം സഹായിക്കും. പദ്ധതി വരും വർഷങ്ങളിൽ കൂടുതൽ വികസിപ്പിക്കാനാണ് അതോറിറ്റി ലക്ഷ്യമിടുന്നത്.
The General Authority for the Care of the Two Holy Mosques has launched a smart interactive map system in Makkah and Madinah. Featuring 650+ QR codes and real-time route optimization, this digital initiative enhances spatial guidance and mobility for Umrah pilgrims and visitors.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."