ഐസിസി ടി20 റാങ്കിംഗ്: ഒന്നാം സ്ഥാനം നിലനിർത്തി അഭിഷേകും, വരുണും; അഞ്ചാം സ്ഥാനത്തേക്കുയർന്ന് ഇഷാൻ കിഷൻ
മുംബൈ: ഐസിസിയുടെ ഏറ്റവും പുതിയ ടി20 റാങ്കിംഗിൽ നേട്ടമുണ്ടാക്കി ഇന്ത്യൻ താരങ്ങൾ. ബാറ്റർമാരിൽ അഭിഷേക് ശർമ ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ ഫിൽ സാൾട്ട്, സഹിബ്‌സാദ ഫർഹാൻ, പതും നിസങ്ക, ഇഷാൻ കിഷൻ എന്നിവരാണ് യഥാക്രമം ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്. അതേസമയം, ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ആറും, തിലക് വർമ ഏഴും സ്ഥാനങ്ങളിലുണ്ട്.
ടി20 ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ലെങ്കിലും 877 റേറ്റിംഗോടെ അഭിഷേക് ശർമ ബാറ്റർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്. അതേസമയം, മുൻ റാങ്കിങ്ങിൽ എട്ടാം സ്ഥാനത്തായിരുന്ന ഇഷാൻ കിഷൻ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി അഞ്ചാം റാങ്കിലെത്തി. ടി20 ലോകപ്പിൽ മികച്ച ഫോമിലുള്ള താരം ടി20 ലോകകപ്പിൽ ഇതിനകം തന്നെ രണ്ട് അർധ സെഞ്ചുറികളടക്കം 176 റൺസ് നേടിയിട്ടുണ്ട്. നിലവിൽ ടി20 ലോകകപ്പിൽ കൂടുതൽ റൺസെടുത്ത താരങ്ങളുടെ പട്ടികയിൽ പത്താം സ്ഥാനത്താണ് ഇഷാൻ.
അതേസമയം, ബൗളർമാരുടെ പട്ടികയിൽ വരുൺ ചക്രവർത്തി ഒന്നാമനായി തുടരുകയാണ്. 790 റേറ്റിംഗാണ് വരുണിനുള്ളത്. അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാൻ രണ്ടാം സ്ഥാനത്തുള്ള പട്ടികയിൽ, കോർബിൻ ബോഷ് മൂന്നാമതും, ആദിൽ റഷീദ് നാലാമതും, അബ്രാർ അഹമ്മദ് അഞ്ചാം സ്ഥാനത്തുമാണ്.
ഓൾറൗണ്ടർമാരുടെ പട്ടികയിൽ സിംബാബ് വേ താരം സിക്കന്ദർ റാസയാണ് ഒന്നാത്. 294 റേറ്റിംഗാണ് റാസക്കുള്ളത്. പാകിസ്ഥാന്റെ സയിം അയൂബ് രണ്ടാം സ്ഥാനത്തുള്ള പട്ടികയിൽ, ഹാർദിക് പാണ്ഡ്യ മൂന്നാമതും, നേപ്പാളിന്റെ ദീപേന്ദ്ര സിംഗ് ഐറി നാലാമതും, അസ്മത്തുള്ള ഒമർസസായി അഞ്ചാം സ്ഥാനത്തുമാണ്.
Indian batsman Abhishek Sharma continues to lead the ICC T20 batting rankings, followed by Phil Salt, Sahibzada Farhan, Pathum Nissanka, and Ishan Kishan. Indian captain Suryakumar Yadav is ranked sixth, while Tilak Varma is at seventh.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."