HOME
DETAILS

നിയമസഭാ തെരഞ്ഞെടുപ്പ്: മുകേഷിനെ മാറ്റി സി.പി.എം, കൊല്ലം പിടിക്കാൻ പുതുമുഖം; സ്ഥാനാർഥി പട്ടികയ്ക്ക് രൂപമായി

  
Web Desk
February 25, 2026 | 4:22 PM

cpm finalizes kollam candidates mukesh out s jayamohan in special waiver for m noushad

കൊല്ലം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലം എം.എൽ.എയും നടനുമായ എം.മുകേഷിന് ഇക്കുറി അവസരം നൽകേണ്ടെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് സ്ഥാനാർഥി നിർണ്ണയം സംബന്ധിച്ച നിർണ്ണായക ധാരണയായത്. കൊല്ലത്ത് മുകേഷിന് പകരം പാർട്ടി ജില്ലാ ആക്ടിംഗ് സെക്രട്ടറി എസ്. ജയമോഹനെ മത്സരിപ്പിക്കാനാണ് നീക്കം.

ഇരവിപുരത്ത് രണ്ട് ടേം നിബന്ധനയിൽ ഇളവ് നൽകി എം. നൗഷാദിന് ഒരവസരം കൂടി നൽകും. കൊട്ടാരക്കരയിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ തന്നെ ജനവിധി തേടും. ചവറയിൽ ഡോ. സുജിത്ത് വിജയൻപിള്ള സിറ്റിംഗ് സീറ്റിൽ തുടരും. കുണ്ടറയിൽ എസ്.എൽ സജികുമാറിനെ മത്സരിപ്പിക്കാനും യോഗത്തിൽ ധാരണയായി.

രണ്ട് ടേം പൂർത്തിയാക്കിയവർക്ക് വീണ്ടും അവസരം നൽകേണ്ടെന്ന കർശന നിലപാടിൽ ഇരവിപുരം എം.എൽ.എ എം. നൗഷാദിന് വേണ്ടി പാർട്ടി ഇളവ് നൽകി. മണ്ഡലത്തിലെ വിജയസാധ്യത പരിഗണിച്ചാണ് ഈ തീരുമാനം. അതേസമയം, കുന്നത്തൂർ സീറ്റ് ആർ.എസ്.പി (ലെനിനിസ്റ്റ്) വിഭാഗത്തിൽ നിന്ന് സി.പി.എം ഏറ്റെടുക്കുമെന്ന ചർച്ചകൾ ഇത്തവണ ഉണ്ടായില്ല.

സിറ്റിംഗ് എം.എൽ.എ കോവൂർ കുഞ്ഞുമോനെ നിലവിൽ പിണക്കേണ്ടതില്ലെന്ന നിലപാടാണ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ യോഗത്തിൽ സ്വീകരിച്ചത്. ലൈംഗികാരോപണങ്ങളും മറ്റ് വിവാദങ്ങളും മുകേഷിന് തിരിച്ചടിയായതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ജില്ലാ സെക്രട്ടറിയേറ്റ് തയ്യാറാക്കിയ ഈ പട്ടിക സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി സമർപ്പിക്കും.

 

 

 

The CPI(M) District Secretariat has decided not to field sitting MLA and actor M. Mukesh in the upcoming Kerala Assembly elections. The decision was reached in a meeting attended by State Secretary M.V. Govindan, where it was proposed that District Acting Secretary S. Jayamohan contest the Kollam seat instead.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.കെ ശൈലജയ്ക്ക് മട്ടന്നൂരില്ല; പേരാവൂരില്‍ മത്സരിക്കും,എതിരാളി സണ്ണി ജോസഫ്

Kerala
  •  3 days ago
No Image

'ഗ്രേറ്റ് ഫ്രണ്ടുമായി സംസാരിച്ചു, ഇസ്‌റാഈലിനൊപ്പം നിന്നതിന്  നന്ദി പറഞ്ഞു'  മോദിയെ വിളിച്ചതായി നെതന്യാഹു

International
  •  3 days ago
No Image

ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി

International
  •  3 days ago
No Image

ഫുജൈറയിൽ നിന്ന് സ്‌പൈസ് ജെറ്റ് കൊച്ചിയിലേക്ക് പറക്കും; രണ്ട് മറ്റു ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസ്

Kerala
  •  3 days ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്: യുഎഇയിലേക്കും തിരിച്ചുമുള്ള വിമാന സർവിസുകൾ റദ്ദാക്കി എയർ അറേബ്യ; ബുധനാഴ്ച ഉച്ചവരെ സർവിസുകളില്ല

uae
  •  3 days ago
No Image

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യം നിഷേധിച്ച് കോടതി

Kerala
  •  3 days ago
No Image

'ഇവിടെ നിന്ന് വേണ്ട'; ഇറാനെ ആക്രമിക്കാന്‍ വ്യോമത്താവളങ്ങള്‍ വിട്ടുനല്‍കില്ലെന്ന് സ്‌പെയിന്‍, തിരിച്ചുപറന്ന് യു.എസ് വിമാനങ്ങള്‍

International
  •  3 days ago
No Image

'ഈ ഉത്തരവില്‍ ന്യായം എവിടെ' ഷര്‍ട്ടൂരി പ്രതിഷേധിക്കുന്നത് കുറ്റകൃത്യമല്ലെന്ന് ഡല്‍ഹി ഹൈക്കോടതി; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍കരുടെ ജാമ്യം തടഞ്ഞ സെഷന്‍സ് കോടതി ഉത്തരവിന് സ്‌റ്റേ

National
  •  3 days ago
No Image

ശ്വാസംമുട്ടലിന് ചികിത്സയ്ക്ക് എത്തിയ പെൺകുട്ടിക്ക് എടുത്തത് പേവിഷബാധയ്ക്കുള്ള വാക്സീൻ; സംഭവം ശാസ്താംകോട്ടയിൽ

Kerala
  •  3 days ago
No Image

ചേര്‍ത്തലയില്‍ കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചു; രണ്ടു യുവാക്കള്‍ മരിച്ചു

Kerala
  •  3 days ago