ശൈഖ് മഹ്മൂദ് ഖലീല്‍ അല്‍ഹുസാരി ദുബൈ അന്താരാഷ്ട്ര ഖുര്‍ആന്‍ വ്യക്തിത്വം
ദുബൈ: യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം ദുബൈ ഇന്റര്‍നാഷനല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡിന്റെ (2026) ഭാഗമായി അന്തരിച്ച ശൈഖ് മഹ്മൂദ് ഖലീല്‍ അല്‍ ഹുസാരിയെ അന്താരാഷ്ട്ര ഖുര്‍ആന്‍ വ്യക്തിത്വമായി പ്രഖ്യാപിച്ചു. വിശുദ്ധ ഗ്രന്ഥം മനഃപാഠമാക്കുന്നവരെയും, പാരായണം ചെയ്യുന്നവരെയും ഖുര്‍ആനിനെ സേവിച്ചവരെയും ആദരിച്ച മഹാനായ ഇസ്‌ലാമിക വ്യക്തിത്വമായ ശൈഖ് മഹ്മൂദ് ഖലീല്‍ അല്‍ ഹുസാരിയെ ദുബൈ ഇന്റര്‍നാഷനല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് ജേതാവായി പ്രഖ്യാപിക്കുന്നതായി അദ്ദേഹം ട്വീറ്റ്‌ചെയ്തു. ആധുനിക യുഗത്തിലെ ഖുര്‍ആന്‍ പാരായണ പ്രമുഖരില്‍ ഒരാളും, മുഴുവന്‍ ഖുര്‍ആനും കൃത്യവും ശ്രുതി മധുരവുമായ പാരായണത്തില്‍ ആദ്യമായി റെക്കോഡ് സൃഷ്ടിച്ചയാളും, കിഴക്കും പടിഞ്ഞാറും ഏറ്റവും കൂടുതല്‍ കേള്‍ക്കപ്പെടുന്ന പാരായണക്കാരില്‍ ഒരാളുമായ ശൈഖ് മഹ്മൂദ് ഖലീല്‍ അല്‍ ഹുസാരിയെ ആദരിക്കാനാകുന്നതില്‍ ആഹ്ലാദമുണ്ട്. അല്ലാഹു അദ്ദേഹത്തോട് കരുണ കാണിക്കട്ടെ. ഇത് അദ്ദേഹത്തിന്റെ സല്‍കര്‍മങ്ങളില്‍ ഉള്‍പ്പെടുത്തട്ടെ- അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ഈ വര്‍ഷം, ദുബൈ ഇന്റര്‍നാഷനല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡിന്റെ ഭാഗമായി 'ഏറ്റവും മനോഹരമായ ശബ്ദം' എന്ന പദവിക്കായി മത്സരിക്കുന്നതിനായി ലോകമെമ്പാടുമുള്ള ഉന്നതരായ പാരായണക്കാരില്‍നിന്ന് ആറ് വിശിഷ്ട യുവ ഖുര്‍ആന്‍ ശബ്ദങ്ങളെ തെരഞ്ഞെടുത്തതായും അദ്ദേഹം പ്രഖ്യാപിച്ചു. 2026ലെ ഏറ്റവും മനോഹരമായ ഖുര്‍ആന്‍ ശബ്ദം തെരഞ്ഞെടുക്കുന്നതിന് പൊതുജനങ്ങള്‍ക്ക് വോട്ട് ചെയ്യാം. മാര്‍ച്ച് മൂന്നിന് ഖുര്‍ആനിനെയും അതിന്റെ സമര്‍പ്പിതരായ വ്യക്തിത്വങ്ങളെയും ആഘോഷിക്കുന്ന ചടങ്ങില്‍ പുരസ്‌കൃതരെ ആദരിക്കും. ഒരു മില്യണ്‍ ദിര്‍ഹമാണ് സമ്മാനത്തുക.
മത്സരാര്‍ഥികളുടെ പേര്, രാജ്യം, വയസ് ക്രമത്തില്‍:
* ഉമര്‍ അലി അവദ് (ഈജിപ്ത്, 12),
* ആയിഷ അല്‍ റാമി (ഇന്തോനേഷ്യ, 10).
* കരാര്‍ ലൈത്ത് സാദ് (ഇറാഖ്, 11)
* ജാന ഇഹാബ് (ഈജിപ്ത്, 15)
* സാറ അബ്ദുല്‍ കരീം അല്‍ ഹല്ലാഖ് (സിറിയ, 16)
* അബ്ദുല്ല ഫൈസല്‍ അല്‍ ബട്ടി (കുവൈത്ത്, 14)
Late reciter Sheikh Mahmoud Khalil Al-Husary has been named the Global Quranic Personality in the 28th edition of the Dubai International Holy Quran Award. It recognises Sheikh Al-Husary's vast knowledge of the holy Quran, which left a profound impact across the Islamic world, as well as his outstanding contributions to the science of Tajweed and the contemporary Quranic school.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."