റബര്‍ കര്‍ഷകരുടെ ദുരിതത്തിന് അറുതിയില്ല
ശ്രീകണ്ഠപുരം: റബര്‍ മേഖലയിലെ വിലത്തകര്‍ച്ചയും ഉല്‍പാദനകുറവും സബ്‌സിഡി ലഭിക്കുന്നതിലെ കാലതാമസവും നിമിത്തം കര്‍ഷകര്‍ ദുരിതത്തില്‍. 2012നു ശേഷം മേഖലയിലെ കര്‍ഷകര്‍ക്കു സബ്‌സിഡി ഇനത്തില്‍ ലഭിക്കാനുള്ളത് 50 ലക്ഷത്തോളം രൂപയാണ്. ശ്രീകണ്ഠപുരം റബര്‍ബോര്‍ഡിന്റെ കീഴില്‍ ഇപ്പോള്‍ ഉളിക്കല്‍, നടുവില്‍, പയ്യാവൂര്‍ ഫീല്‍ഡ് ഓഫിസുകളാണുള്ളത്. റബര്‍ വില 250 രൂപയായപ്പോള്‍ 10 സെന്റ് ഭൂമിയുള്ളവരും മലയോരത്ത് റബര്‍കൃഷി തുടങ്ങിയിരുന്നു. വില കുത്തനെ താഴ്ന്നപ്പോള്‍ ചെയ്തതെല്ലാം പാഴ്‌വേലയായെന്നോര്‍ത്തു നിരാശയിലാണു കര്‍ഷകര്‍. സാമ്പത്തിക ബുദ്ധിമുട്ടില്‍ നട്ടംതിരിയുന്നതൊഴിവാക്കാന്‍ സര്‍ക്കാര്‍ അടിയന്തിര സഹായം എത്തിക്കണമെന്നാണു റബര്‍ കര്‍ഷകരുടെ ആവശ്യം. വീണ്ടും ടാപ്പിങ് തുടങ്ങണമെങ്കില്‍ കാട് വെട്ടിത്തെളിക്കണമെങ്കില്‍പ്പോലും വായ്പയെടുക്കേണ്ട അവസ്ഥയാണു കര്‍ഷകര്‍ക്കുള്ളതെന്നു റബ്‌കോ പ്രതിനിധിയും കര്‍ഷകനുമായ കെ സലാഹുദീന്‍ പറഞ്ഞു.കര്‍ഷകരുടെ ദുരിതം പരിഹരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപണമുണ്ട്. റബര്‍ കര്‍ഷകരുടെ ദുരിതം പരിഹരിക്കാന്‍ അടിയന്തിര നടപടികളാണ് ഇനി ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."