പയ്യാമ്പലം ബീച്ച്, ബസ് സ്റ്റാന്‍ഡ്, റെയില്‍വെ സ്‌റ്റേഷന്‍, അമ്യൂസ് മെന്റ് പാര്‍ക്കുകള്‍ എന്നിവടങ്ങളില്‍ പൊലിസിനെ നിയോഗിക്കും
കണ്ണൂര്‍: ഓണാഘോഷങ്ങളില്‍ അക്രമമൊഴിവാക്കാനായി ജില്ലയില്‍ കനത്ത പൊലിസ് സുരക്ഷാസന്നാഹം ഏര്‍പ്പെടുത്തി. കണ്ണൂര്‍ നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളായ പയ്യാമ്പലം ബീച്ച്, ബസ് സ്റ്റാന്‍ഡ്, റെയില്‍വെ സ്‌റ്റേഷന്‍, അമ്യൂസ് മെന്റ് പാര്‍ക്കുകള്‍ എന്നിവടങ്ങളില്‍ പൊലിസിനെ നിയോഗിക്കും.
രണ്ടണ്ടായിരം പൊലിസുകാരെയാണ് മഫ്തിയിലടക്കം ജില്ലയില്‍ വിന്യസിക്കുക. സ്വകാര്യവാഹനങ്ങള്‍ കണ്ണൂര്‍ നഗരത്തില്‍ പഴയബസ് സ്റ്റാന്‍ഡ്, സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ ഗ്രൗണ്ടണ്ട്, ജവഹര്‍ സ്റ്റേഡിയം, കലക്ടറേറ്റ് ഗ്രൗണ്ടണ്ട് എന്നിവടങ്ങളിലും തലശേരിയില്‍ പഴയ ബസ് സ്റ്റാന്‍ഡ്, ബ്രണ്ണന്‍ സ്‌കൂള്‍ ഗ്രൗണ്ട്, ബി. ഇ. എം.പി സ്‌കൂള്‍ വളപ്പ്, സെന്റ് ജോസഫ് ഗ്രൗണ്ടണ്ട്, പുതിയ ബസ് സ്റ്റാന്‍ഡ്,ടൗണ്‍ബാങ്ക് ഓഡിറ്റോറിയത്തിനു എതിര്‍വശം, സന്തോഷ് ആശുപത്രി, ചെമ്പ്രവിലാസ് ഹോട്ടല്‍ പരിസരം എന്നിവിടങ്ങളില്‍ പാര്‍ക്കു ചെയ്യണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."