കുളപ്പുറം ഗ്രാമം ഊര്ജബോധവല്ക്കരണ ക്ലാസില്‍ പങ്കാളികളായി
പിലാത്തറ: കുളപ്പുറം ഗ്രാമത്തിലെ 600 വീടുകളിലെ വീട്ടമ്മമാര്‍ ഒരേ സമയത്ത് ഊര്‍ജ്ജ ബോധവല്‍ക്കരണ ക്ലാസില്‍ പങ്കാളികളായി. എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെ സഹകരണത്തോടെ ജില്ലയില്‍ നടക്കുന്ന ഊര്‍ജ ബോധവല്‍ക്കരണ ക്ലാസിന്റെ ഭാഗമായാണ് കുളപ്പുറം ഗ്രാമീണ ലൈബ്രറിയുടെ നേതൃത്വത്തില്‍ 17 കേന്ദ്രങ്ങളില്‍ ക്ലാസ് നടന്നത്.
30-35 വീടിന് ഒരു ക്ലസ്റ്റര്‍ എന്ന നിലയില്‍ 600 വീടുകളെ ദത്തെടുത്താണ് ലൈബ്രറിയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. കുളപ്പുറം ഊര്‍ജ്ജ ഗ്രാമമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് ആദ്യ ഘട്ട ബോധവല്‍ക്കരണം. തുടര്‍ന്ന് വീടുകള്‍ പൂര്‍ണമായും എല്‍.ഇ.ഡി വല്‍ക്കരണം നടത്തും.
ചൂടാറാപ്പെട്ടി, പുകയില്ലാത്ത അടുപ്പ്, ബയോഗ്യാസ് പ്ലാന്റ് എന്നിവയും നിര്‍മിക്കും. ലൈബ്രറിയും സാധ്യമാകുന്ന വീടുകളിലും സോളാര്‍ വഴി വൈദ്യുതി ഉല്പാദിപ്പിക്കും.
എനര്‍ജി മാനേജ്മന്റ് സെന്ററില്‍ നിന്ന് പരിശീലനം നേടിയ റിസോഴ്സ് പേഴ്സണ്‍മാരാണ് ക്ലാസെടുത്തത്.
കേന്ദ്രീകൃത ഉദ്ഘാടനം ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.കെ ബൈജു നിര്‍വ്വഹിച്ചു.
ശാസ്ത്രസാഹിത്യ പരിഷത് ജില്ലാ സെക്രട്ടറി എം ദിവാകരന്, വി വി ചന്ദ്രശേഖരന്, വി വി മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."