ഹജ്ജ്: സേവനരംഗത്ത് കണ്ണൂരിന്റെ കൈയ്യൊപ്പ്
ജിദ്ദ: ഹജ്ജ് കാലത്തു സേവന തല്‍പരരായി ജില്ലയിലെ കെ.എം.സി.സി നേതാക്കള്‍. സൗദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റിയുടെ കീഴില്‍ വര്‍ഷങ്ങളായി നടക്കുന്ന സേവനത്തിനു നേതൃത്വം നല്‍കുന്നതു കെ.എം.സി.സി കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഉമ്മര്‍ അരിപാമ്പ്രയാണ്. ഹജ്ജ് സെല്‍ രൂപീകരിച്ചതുമുതല്‍ ആറുവര്‍ഷമായി നാഷണല്‍ ഹജ്ജ് സെല്‍ വളണ്ടിയര്‍ ക്യാപ്റ്റനായി പ്രവര്‍ത്തിക്കുകയാണ് ഉമ്മര്‍. ഈ വര്‍ഷവും ഹജ്ജിന്റെ ആദ്യ വിമാനമിറങ്ങിയതു മുതല്‍ ഹജ്ജ് ടെര്‍മിനലില്‍ ഉമ്മറിന്റെയും സഹപ്രവര്‍ത്തകരുടെയും സേവനം തുടങ്ങിയിരിക്കുകയാണ്. അറഫയിലും മിനായിലും സേവനത്തിനായി ഇത്തവണയും 2000 വളണ്ടിയര്‍മാരുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചതായി ഉമ്മര്‍ അറിയിച്ചു. വളണ്ടിയര്‍മാര്‍ക്കു പരിശീലന ക്യാംപും നടക്കുന്നുണ്ട്.
കെ.എം.സി.സി ജില്ലാ പ്രസിഡന്റ് അബ്ദുല്ല പാലേരിക്കാണ് എയര്‍പോര്‍ട്ട് വിങിന്റെ ചുമതല. ജില്ലയിലെ തന്നെ സിറാജ് കണ്ണവം വൈസ് ക്യാപ്റ്റനുമാണ്. സൗദി ഹജ്ജ് സെല്‍ കണ്‍വീനര്‍ ത്വായിഫില്‍ നിന്നുള്ള ജമാല്‍ വട്ടപൊയില്‍ കണ്ണൂര്‍ ജില്ലക്കാരനാണ്.
ഹജ്ജിന് എത്തുന്നവര്‍ക്കായി പ്രത്യേക ഹെല്‍പ് ഡസ്‌ക്കും ഒരുക്കി. ഇവരുടെ ഫോണ്‍, വാട്‌സ് ആപ്പ് നമ്പറുകള്‍: ഉമ്മര്‍ അരിപ്പാമ്പ്ര-0096655299508, അബ്ദുല്ല പാലേരി-0563566550, സിറാജ് കണ്ണവം-0568173024, ജമാല്‍ വട്ടപ്പൊയില്‍-0553636963.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."