HOME
DETAILS
MAL
മതത്തെ അവഹേളിക്കാന്‍ ശ്രമിക്കുന്നതു ദൗര്‍ഭാഗ്യകരം
backup
September 11 2016 | 23:09 PM
കണ്ണൂര്‍: രാജ്യനന്മയും സാമൂഹ്യപുരോഗതിയും മുന്‍നിര്‍ത്തി പൊതുപ്രവര്‍ത്തനം നടത്തേണ്ട രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും മതത്തെയും മത ചിഹ്നങ്ങളെയും അവഹേളിക്കാന്‍ ശ്രമിക്കുന്നതു ദൗര്‍ഭാഗ്യകരമാണെന്ന് എസ്.കെ.എസ്.ബി.വി ജില്ലാകമ്മിറ്റി.
നബിദിനം ഉള്‍പ്പെടെയുള്ള പവിത്രമായ മതസംസ്‌കാരത്തെ രാഷ്ട്രീയമായ പകപോക്കലിനായി വ്യാഖ്യനിക്കപ്പെടുന്നത് മതേതര സമൂഹത്തിനു ഭൂഷണമല്ല. ഇത്തരം ചിന്തകള്‍ അപകടകരമാംവിധം വളര്‍ന്നുവരുന്നത് ആശങ്കാജനകമാണെന്നും ജില്ലാ ചെയര്‍മാന്‍ അബ്ദുസമദ് മുട്ടം, പ്രസിഡന്റ് അഫ്‌സല്‍ രാമന്തളി, ജനറല്‍സെക്രട്ടറി ബി.എസ് സാജിദ് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."