HOME
DETAILS

തിരുവനന്തപുരത്ത് ബൈക്ക് നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി; മൂന്ന് പേർക്ക് ദാരുണാന്ത്യം

  
February 28, 2026 | 2:10 AM

three dead after bike loses control and crashes onto footpath in thiruvananthapuram

തിരുവനന്തപുരം: കരമനയിൽ ബൈക്ക് നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ നടപ്പാതയിലേക്ക് ഇടിച്ചുകയറിയാണ് അപകടം സംഭവിച്ചത്. മരിച്ച മൂന്ന് പേരും നഗരത്തിലെ ഒരു ഹോട്ടലിലെ ജീവനക്കാരാണ്.

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. നെയ്യാറ്റിൻകര സ്വദേശികളായ പ്രണവ്, സജിൻ, ഇതര സംസ്ഥാന തൊഴിലാളിയായ റിതിക് എന്നിവരാണ് മരണപ്പെട്ടത്. ജോലി കഴിഞ്ഞ് മടങ്ങും വഴിയായിരുന്നു അപകടം.

അമിതവേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം തെറ്റി ഫുട്പാത്തിലെ കൈവരികളിലും തൂണിലും അതിശക്തമായി ഇടിക്കുകയായിരുന്നു.  

സംസ്ഥാനത്ത് ഇന്ന് നടന്ന രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിലായി ആകെ ആറ് പേരാണ് മരിച്ചത്. കോഴിക്കോട് നല്ലളത്ത് നടന്ന അപകടത്തിന് പിന്നാലെയാണ് തിരുവനന്തപുരത്തെയും കണ്ണീരിലാഴ്ത്തി ഈ ദുരന്തവാർത്ത പുറത്തുവരുന്നത്. 

three people died after a bike lost control and rammed onto a busy footpath in thiruvananthapuram.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.സി.കെ പിന്തുണ പ്രഖ്യാപിച്ചു; തമിഴ്‌നാട്ടിൽ വിജയ് സർക്കാർ അധികാരത്തിലേക്ക്

National
  •  2 days ago
No Image

ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യം: കെ.കെ ശൈലജ

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് വേനല്‍മഴ തുടരുന്നു; ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, അടുത്ത മൂന്ന് മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 days ago
No Image

ക്ലൈമാക്സ് ഡൽഹിയിൽ; കേരള മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള യോഗത്തിൽ രാഹുൽ ഗാന്ധിയും

National
  •  2 days ago
No Image

കേരള മുഖ്യമന്ത്രി ആരാകും? നിർണ്ണായക ചർച്ചകൾക്കായി നേതാക്കൾ ഖാർഗെയുടെ വസതിയിൽ; പ്രഖ്യാപനം ഉടൻ?

National
  •  2 days ago
No Image

'മലര്‍ന്ന് കിടന്ന് തുപ്പിയാല്‍ നമ്മുടെ മുഖത്തെ വീഴൂ...'; കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ കെ.സി ജോസഫ്

Kerala
  •  2 days ago
No Image

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ആറുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; കൊല്ലം സ്വദേശി അറസ്റ്റിൽ

Kerala
  •  2 days ago
No Image

'പിണറായി വിജയൻ പ്രതിപക്ഷ നേതാവാകരുത് '; ആഞ്ഞടിച്ച് കേരള കോൺഗ്രസ് (എം)

Kerala
  •  2 days ago
No Image

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിൽ: കുതിരക്കച്ചവട ഭീതിയിൽ കോൺഗ്രസ് എം.എൽ.എമാരെ ഹൈദരാബാദിലേക്ക് മാറ്റി

National
  •  2 days ago
No Image

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കൊച്ചിയില്‍ മോഡലിന്റെ പരാതിയില്‍ സഹസംവിധായകനെതിരെ കേസ്

Kerala
  •  2 days ago