സജി ചെറിയാന് വീണ്ടും 'ക്ലീന്‍ ചിറ്റ്'; തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്, റിപോര്‍ട്ട് മേധാവി മടക്കി അയച്ചു
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയെന്ന പരാതിയില്‍ മന്ത്രി സജി ചെറിയാനെ സഹായിക്കുന്ന നിലപാടുമായി വീണ്ടും പൊലീസ്. ഹൈക്കോടതി നിര്‍ദേശപ്രകാരം നടന്ന തുടരന്വേഷണത്തിലും മന്ത്രിക്കെതിരെ തെളിവില്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. എന്നാല്‍, ഈ റിപോര്‍ട്ടിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി ക്രൈം ബ്രാഞ്ച് മേധാവി അത് മടക്കി അയച്ചു.
വിവാദ പ്രസംഗം ഫേസ്ബുക്കില്‍ തത്സമയം (Live) സംപ്രേഷണം ചെയ്ത മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ പൊലീസിന് സാധിച്ചില്ല. പ്രസംഗം ലൈവ് ചെയ്ത അക്കൗണ്ട് നശിപ്പിക്കപ്പെട്ടതായും പൊലീസ് റിപോര്‍ട്ടില്‍ പറയുന്നു.
ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കാന്‍ കഴിയാത്തതിനാല്‍ അന്വേഷണം അവസാനിപ്പിക്കാനാണ് ക്രൈം ബ്രാഞ്ച് സംഘം ശുപാര്‍ശ ചെയ്തത്. നേരത്തെ ലോക്കല്‍ പൊലീസ് നല്‍കിയ ക്ലീന്‍ ചിറ്റ് ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്ന് നിരീക്ഷിച്ച കോടതി, ഉന്നത ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ തുടരന്വേഷണം വേണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി. ഇതിനെത്തുടര്‍ന്നാണ് ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്തത്.
പത്തനംതിട്ട മല്ലപ്പള്ളിയില്‍ വെച്ച് നടത്തിയ വിവാദ പ്രസംഗത്തെത്തുടര്‍ന്ന് സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നിരുന്നു. ഭരണഘടനയെ അധിക്ഷേപിച്ചുവെന്ന ഗുരുതരമായ ആരോപണമാണ് മന്ത്രിക്കെതിരെ ഉയര്‍ന്നിട്ടുള്ളത്. അന്വേഷണത്തില്‍ ഗുരുതരമായ പിഴവുകള്‍ ഉണ്ടെന്നും തെളിവുകള്‍ കൃത്യമായി ശേഖരിക്കാതെയാണ് റിപോര്‍ട്ട് തയ്യാറാക്കിയതെന്നും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ക്രൈം ബ്രാഞ്ച് മേധാവി റിപോര്‍ട്ട് അംഗീകരിക്കാതെ തിരിച്ചയച്ചത്. ഇതോടെ കേസില്‍ വീണ്ടും അന്വേഷണം നടത്തേണ്ടി വരും.
The Kerala Crime Branch’s further investigation into Minister Saji Cherian’s alleged anti-constitutional speech has reportedly found no evidence, citing an inability to recover the mobile phone or the social media account used to stream the event.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."