ടിക്കറ്റ് എടുത്തത് രണ്ട് പേര്‍ മാത്രം..! 'കേരള സ്റ്റോറി 2'ന് കേരളത്തില്‍ വന്‍ തിരിച്ചടി; ഷോകള്‍ റദ്ദാക്കി
കൊച്ചി: ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പ്രത്യേക അനുമതിയോടെ പ്രദര്‍ശനത്തിനെത്തിയ 'കേരള സ്റ്റോറി 2' സിനിമയ്ക്ക് കേരളത്തിലെ തിയറ്ററുകളില്‍ കനത്ത തിരിച്ചടി. റിലീസ് ദിനമായ ഇന്ന് ഭൂരിഭാഗം തിയറ്ററുകളിലും പ്രേക്ഷകരില്ലാത്തതിനെ തുടര്‍ന്ന് ഷോകള്‍ റദ്ദാക്കി.
കോഴിക്കോട് റീഗല്‍ തിയറ്ററില്‍ വെറും രണ്ടുപേര്‍ മാത്രമാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. കുറഞ്ഞ എണ്ണം ആളുകള്‍ മാത്രം എത്തിയതോടെ ഷോകള്‍ റദ്ദാക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി.
എറണാകുളത്തെ ഏഴ് തിയറ്ററുകളില്‍ പ്രദര്‍ശനം നിശ്ചയിച്ചിരുന്നെങ്കിലും ബുക്കിങ് നാമമാത്രമാണ്. പാന്‍ സിനിമസില്‍ ആറ് പേരും പി.വി.ആറില്‍ രണ്ട് പേരും മാത്രമാണ് ആദ്യ ഷോയ്ക്ക് ടിക്കറ്റെടുത്തത്. നഗരത്തിലെ പ്രധാന തിയറ്ററായ ഷേണായിസിലും സമാനമായ അവസ്ഥയാണ്.
നേരത്തെ മതസൗഹാര്‍ദത്തിന് ഭീഷണിയാണെന്ന് നിരീക്ഷിച്ച് സിംഗിള്‍ ബെഞ്ച് ഏര്‍പ്പെടുത്തിയ 15 ദിവസത്തെ സ്റ്റേ, ഡിവിഷന്‍ ബെഞ്ച് നീക്കിയതോടെയാണ് ചിത്രം തിയറ്ററുകളിലെത്തിയത്.
ട്രെയിലര്‍ പുറത്തിറങ്ങിയത് മുതല്‍ വലിയ രാഷ്ട്രീയ-സാമൂഹിക വിവാദങ്ങള്‍ക്കാണ് ചിത്രം വഴിവച്ചത്. കേരളത്തെ മോശമായി ചിത്രീകരിക്കാനുള്ള ഗൂഢനീക്കമാണെന്നും ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും ആരോപിച്ച് കണ്ണൂര്‍ സ്വദേശി ശ്രീദേവ് നമ്പൂതിരി ഉള്‍പ്പെടെയുള്ളവര്‍ കോടതിയെ സമീപിച്ചിരുന്നു. നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗങ്ങള്‍ അടക്കം ട്രെയിലറില്‍ ഉള്‍പ്പെടുത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.
കേരളത്തില്‍ ചിത്രം പൂര്‍ണമായും തഴയപ്പെട്ട സാഹചര്യത്തില്‍, ഇതര സംസ്ഥാനങ്ങളില്‍ സിനിമയ്ക്ക് എങ്ങനെയുള്ള പ്രതികരണമാണ് ലഭിക്കുന്നതെന്ന് വരും മണിക്കൂറുകളില്‍ വ്യക്തമാകും.
Despite receiving clearance from the High Court Division Bench, 'The Kerala Story 2' opened to a dismal response in Kerala, with major theatres cancelling shows as booking numbers dropped to single digits.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."