വിഹിതം കുറക്കാതെ പദ്ധതികള്‍ സമര്‍പ്പിക്കാന്‍ അവസരം നല്‍കണം: എ.എ ജലീല്‍
കാസര്‍കോട്: ഗ്രാമ പഞ്ചായത്തുകള്‍ക്ക് പദ്ധതി വിഹിതത്തില്‍ കുറവ് വരുത്താതെ പദ്ധതികള്‍ സമര്‍പ്പിക്കാന്‍ സമയം അനുവദിക്കണമെന്ന് കേരള ഗ്രാമപഞ്ചായത്ത് അസോസിയോഷന്‍ ജില്ലാ പ്രസിഡന്റ് എ.എ ജലീല്‍ ആവശ്യപ്പെട്ടു. പല പഞ്ചായത്തിലും ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതും, പദ്ധതി രൂപീകരണത്തിലുണ്ടായ അവ്യക്തതയുമാണ് കൃത്യസമയത്ത് പദ്ധതി സമര്‍പ്പിക്കാന്‍ സാധിക്കാതെ വന്നത്. സെക്രട്ടറി , അസി: സെക്രട്ടറി , എച്ച്.സി, എ.ഇ , ഓവര്‍സീയര്‍, കൃഷി ഓഫിസര്‍ അടക്കമുള്ള തസ്തികകള്‍ പലതും ഒഴിഞ്ഞ് കിടക്കുകയാണ്. രണ്ട് മുതല്‍ നാല് വരെ പഞ്ചായത്തുകളുടെ ചുമതലകളാണ് ഓരോ ഉദ്യോഗസ്ഥനും നല്‍കിയിരിക്കുന്നത്. പല പഞ്ചായത്തുകളിലായി ചുമതലകളുള്ള ഉദ്യോഗസ്ഥര്‍ക്ക് സമയബന്ധിതമായി പദ്ധതി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വന്നതാണ് ഡി.പി.സിയുടെ അംഗീകാരം നേടാന്‍ സാധിക്കാതെ പോയത്.
മാത്രമല്ല, സ്പില്‍ ഓവര്‍ തുക സംബന്ധിച്ച് ഏകദേശവ്യക്തതയുണ്ടായത് അടുത്തിടെ മാത്രമാണ്. ഐ.കെ.എം സോഫ്റ്റ് വെയര്‍ കാര്യക്ഷമമല്ലാത്തതും പദ്ധതിപ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കിയിട്ടുണ്ട്. ഇത് വെറ്റിങ് ഓഫിസര്‍മരെ (സൂക്ഷമ പരിശോധനാ വിഭാഗം) പ്രയാസപ്പെടുത്തുകയുണ്ടായി. പല ഓഫിസര്‍മാരും ഉറക്കമൊഴിച്ച് സേവനം നല്‍കിയതു കൊണ്ടാണ് പല പഞ്ചായത്തുകള്‍ക്കും പദ്ധതി സമര്‍പ്പിക്കാനായത്. പല പഞ്ചായത്തുകളിലും വെയിറ്റിങ് ഓഫിസര്‍മാരും, എ.ഡി.പി പോലും ഇല്ലാത്ത ജില്ലയാണ് കാസര്‍കോട്. ലോകബാങ്കിന്റെ അലോട്ട്‌മെന്റ് സംബന്ധിച്ചോ സി.എഫ്.സി ലോക ബാങ്കിന്റെ അവസാന ഘഡു എന്ന് ലഭിക്കുമെന്നതിനെക്കുറിച്ചോ ഇന്നും വ്യക്തതയില്ല. ഇത്തരം പ്രതികൂല സാഹചര്യങ്ങളിലാണ് പല പഞ്ചായത്തുകളും പദ്ധതി രേഖകള്‍ സമര്‍പ്പിച്ചിട്ടുള്ളത്.
സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം പദ്ധതി സമര്‍പ്പിക്കാത്ത കാസര്‍കോട് ജില്ലയിലെ പഞ്ചായത്തുകള്‍ക്ക് വിഹിതത്തില്‍ മാറ്റം വരുത്താന്‍ സമയം അനുവദിക്കണമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് എ.എ.ജലീല്‍ വകുപ്പ് മന്ത്രിയോടും, കോര്‍ഡിനേഷന്‍ കമ്മിറ്റിയോടും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."