HOME
DETAILS

പശ്ചിമേഷ്യയിലെ എല്ലാ യുഎസ് സൈനിക താവളങ്ങളും ലക്ഷ്യമാക്കും; ശത്രുവിനെ പൂര്‍ണമായി പരാജയപ്പെടുത്തുന്നതുവരെ പോരാട്ടം തുടരും; ഇറാന്‍ സൈന്യം  

  
Web Desk
February 28, 2026 | 1:45 PM

irans army said again that all us and israeli military bases in west asia are its targets

തെഹ്‌റാന്‍: പശ്ചിമേഷ്യയിലെ യുഎസിന്റെയും, ഇസ്രാഈലിന്റെയും എല്ലാ സൈനിക കേന്ദ്രങ്ങളും തങ്ങളുടെ ലക്ഷ്യമാണെന്ന് ആവര്‍ത്തിച്ച് ഇറാന്‍ സൈന്യം. ശത്രുവിനെ പൂര്‍ണമായി പരാജയപ്പെടുത്തും വരെ പോരാട്ടം തുടരുമെന്നും ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സ് (ഐആര്‍ജിസി) അറിയിച്ചു. അമേരിക്ക-ഇസ്രാഈല്‍ കൂട്ടുകെട്ട് ഏകപക്ഷീയമായി നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് സൈന്യത്തിന്റെ പ്രസ്താവന. 

യാതൊരു പ്രകോപനവുമില്ലാതെയാണ് നെതന്യാഹുവും ട്രംപും ആക്രമണം ആരംഭിച്ചത്. അക്രമികളെ പാഠം പഠിപ്പിക്കുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഘ്ച്ചിയും വ്യക്തമാക്കി. അമേരിക്ക ഫസ്റ്റ് എന്ന നയം ഇസ്രാഈല്‍ ഫസ്റ്റ് എന്നാക്കി ട്രംപ് മാറ്റിയെന്നും, ഈ ഒരു ദിവസത്തിനായി ഇറാന്‍ സൈന്യം സുസജ്ജമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം അമേരിക്കന്‍ ആക്രമണത്തിന് ഇറാന്‍ കനത്ത തിരിച്ചടി നല്‍കിയതോടെ പശ്ചിമേഷ്യ ഭീതിയിലാണ്. മേഖലയിലെ അമേരിക്കന്‍ മിലിട്ടറി ബേസുകള്‍ക്ക് പുറമെ, ഇസ്രാഈലിലും ഇറാന്‍ മിസൈലുകള്‍ പതിച്ചു. ഖത്തറിലും, കുവൈത്തിലും, സഊദിയിലും ഇറാന്‍ ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്. 

സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് പശ്ചിമേഷ്യയിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് വിദേശകാര്യ മന്ത്രാലയം ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. എയര്‍ ഇന്ത്യയും, ഇന്‍ഡിഗോയും അടക്കമുള്ള കമ്പനികള്‍ ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്നും ഗള്‍ഫ് സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയിട്ടുണ്ട്.

iran’s army said again that all us and israeli military bases in west asia are its targets. the islamic revolutionary guard corps said they will keep fighting until they fully defeat their enemy.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലിക്കറ്റ് സർവകലാശാലയിൽ മതിയായ ഹാജരില്ലാത്തവർക്കും പരീക്ഷക്ക് അനുമതി; ഇൻ്റേണൽ മാർക്കിലും തിരുത്തൽ

Kerala
  •  12 days ago
No Image

നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനൽ ആവേശത്തിൽ കേരളം; വോട്ടെടുപ്പിന് ഇനി മൂന്ന് നാൾ, നാളെ കൊട്ടിക്കലാശം

Kerala
  •  12 days ago
No Image

The Muslim Scientist Who Soared Before the Wright Brothers: Who is Abbas ibn Firnas?

International
  •  12 days ago
No Image

എഫ്.സി.ആർ.എ ഭേദഗതി: കേന്ദ്രത്തിന്റേത് ന്യൂനപക്ഷവിരുദ്ധ അജണ്ട; മോദിക്ക് കത്തയച്ച് കെ.സി. വേണുഗോപാൽ

National
  •  12 days ago
No Image

തെരഞ്ഞെടുപ്പ് റെയ്ഡ്: അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി പിടിച്ചെടുത്തത് 650 കോടി; കേരളത്തിൽ 58 കോടി

National
  •  12 days ago
No Image

ഗള്‍ഫ് സംഘര്‍ഷം; ജെ.ഇ.ഇ പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം

bahrain
  •  12 days ago
No Image

തെരഞ്ഞെടുപ്പിൽ ബിജെപി ഒരു സീറ്റുപോലും പിടിക്കില്ല; വമ്പിച്ച ഭൂരിപക്ഷത്തിൽ എൽഡിഎഫ് അധികാരത്തിലെത്തും; എംവി ​ഗോവിന്ദൻ

Kerala
  •  12 days ago
No Image

വയനാട് കമ്പളക്കാട് പുലയെ കണ്ടതായി നാട്ടുകാര്‍; വനം വകുപ്പ് പരിശോധന നടത്തുന്നു 

Kerala
  •  12 days ago
No Image

കൈകൊട്ടിക്കളി ടീമില്‍ അംഗമായ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി; ടീം കോര്‍ഡിനേറ്റര്‍ക്കും മകനുമെതിരെ കേസെടുത്ത് പൊലിസ് 

Kerala
  •  12 days ago
No Image

അരുവിക്കരയിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അടിച്ച് തകർത്തു; സ്ത്രീകളടക്കം നാല് പ്രവർത്തകർക്ക് പരുക്ക്

Kerala
  •  12 days ago