the death toll has risen to 85 in the israeli attack on a school in iran.
HOME
DETAILS
MAL
ഇറാനിലെ പ്രൈമറി സ്‌കൂളില്‍ ഇസ്‌റാഈല്‍ ആക്രമണം; മരണം 85 ആയി
Web Desk
February 28, 2026 | 5:25 PM
തെഹ്‌റാൻ: ഇറാനിലെ സ്കൂളിൽ ഇസ്റാഈൽ നടത്തിയ ആക്രമണത്തിൽ മരണസംഖ്യ 85 ആയി. രാതെക്കൻ ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിലുള്ള മിനാബിലെ പ്രെെമറി സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിലാണ് വിദ്യാർഥിനികൾ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ 24 വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടെന്നായിരുന്നു ഐ.ആർ.എൻ.എ ആദ്യം റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ആക്രമണത്തിൽ മരണസംഖ്യ കുത്തനെ ഉയരുകയായിരുന്നു. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് നിഗമനം.
മിനാബിലെ സ്കൂൾ ആക്രമണത്തിന് പിന്നാലെ ഇറാൻ തലസ്ഥാനമായ തെഹ്‌റാനിലും ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്റർനെറ്റ്, ഫോൺ ബന്ധങ്ങൾ തടസ്സപ്പെട്ടതിനാൽ പലയിടങ്ങളിലെയും കൃത്യമായ നാശനഷ്ടങ്ങൾ ഇനിയും തിട്ടപ്പെടുത്താനായിട്ടില്ല.
ഇസ്റാഈൽ നടത്തുന്നത് കേവലം ഒറ്റപ്പെട്ട ആക്രമണമല്ലെന്നും മറിച്ച് കൃത്യമായ ലക്ഷ്യമിട്ടുള്ള വലിയൊരു ഓപ്പറേഷന്റെ ഭാഗമാണെന്നുമാണ് നിലവിലെ സാഹചര്യങ്ങൾ വ്യക്തമാക്കുന്നത്. ആക്രമണം തുടരുമെന്ന സൂചനയാണ് അമേരിക്കൻ വൃത്തങ്ങളും നൽകുന്നത്. ഇതോടെ പശ്ചിമേഷ്യ വീണ്ടും ഒരു സമ്പൂർണ്ണ യുദ്ധത്തിന്റെ വക്കിലെത്തിയിരിക്കുകയാണ്.
അതേസമയം മേഖലയിൽ പ്രത്യാക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇറാൻ. ഇസ്റാഈലിനെയും, പശ്ചിമേഷ്യയിലെ യുഎസ് എയർബേസുകളെയും ലക്ഷ്യമിട്ടാണ് ഇറാൻ ആക്രമണം. സഊദിയിലും, ഖത്തറിലും, കുവെെത്തിലും ആക്രമണം നടന്നു. ബഹ്റെെനിലും, യുഎഇയിലും ആക്രമണം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."