HOME
DETAILS

ജനത്തിരക്കില്‍ വീര്‍പ്പുമുട്ടി നഗരങ്ങള്‍ പെരുന്നാള്‍ദിനത്തലേന്ന് കച്ചവടം പൊടിപൊടിച്ചു നാളെ ഉത്രാടപ്പാച്ചില്‍

  
backup
September 11 2016 | 23:09 PM

%e0%b4%9c%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa


ചെറുവത്തൂര്‍: ഓണവും പെരുന്നാളും ഒരുമിച്ചെത്തിയതോടെ ജനത്തിരക്കില്‍ വീര്‍പ്പുമുട്ടി ജില്ലയിലെ പ്രധാന നഗരങ്ങള്‍. പെരുന്നാള്‍ ദിനത്തലേന്നായ ഇന്നലെ കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍ എന്നിവിടങ്ങളിലെല്ലാം കച്ചവടം പൊടിപൊടിച്ചു.
ഓഫറുകളുടെ പെരുമഴയാണ് വ്യാപാര സ്ഥാപനങ്ങളിലെല്ലാം. വിറ്റഴിക്കല്‍ മേളയും സമ്മാനപദ്ധതിയുമെല്ലാം മിക്കയിടങ്ങളിലും കാണാം. വഴിയോരക്കച്ചവടക്കാര്‍  പ്രധാന വ്യാപാര കേന്ദ്രങ്ങളിലെല്ലാം എത്തിയിട്ടുണ്ട്. വഴിയോര വിപണിയിലൂടെ വന്‍തോതില്‍ വിറ്റഴിക്കുന്നത് വസ്ത്രങ്ങളും, ചെരുപ്പുകളും, പൂക്കളുമാണ്. കുട്ടിക്കുപ്പായങ്ങള്‍ മുതല്‍ എല്ലാ പ്രായക്കാര്‍ക്കുമുള്ള വസ്ത്രങ്ങള്‍ ഇവരുടെ പക്കലുണ്ട്. മറ്റു കടകളില്‍ കിട്ടുന്നതിനേക്കാള്‍ ചുരുങ്ങിയ വിലയ്ക്ക് വസ്ത്രങ്ങള്‍ ലഭിക്കുന്നു എന്നതിനാല്‍ സാധാരണക്കാര്‍ ഏറെയും ആശ്രയിക്കുന്നത് ഈ കച്ചവടക്കാരെയാണ്. ഇരുപതു രൂപ മുതല്‍ മുന്നൂറു രൂപവരെയുള്ള വസ്ത്രങ്ങള്‍ ഇവരുടെ പക്കലുണ്ട്. മറുനാടുകളില്‍ നിന്നും എത്തിച്ച പൂക്കളുടെ വില്‍പനയും സജീവമായി.
ജമന്തി, ചെണ്ടുമല്ലി, വാടാര്‍മല്ലി തുടങ്ങിയ പൂക്കള്‍ നിരന്നതോടെ വഴിയോരങ്ങള്‍ക്ക് പൂന്തോട്ട ചന്തമാണ്. എന്നാല്‍ പൂക്കള്‍ക്ക് പലയിടങ്ങളിലും വ്യത്യസ്ത  വിലയാണ്. ജമന്തി 300, ചെണ്ടുമല്ലി 200, വാടാര്‍ മല്ലി 300 എന്നിങ്ങനെയാണ് കിലോയ്ക്ക് വില. രണ്ടു ദിവസം മുമ്പുള്ളതിനേക്കാള്‍ 100 രൂപയുടെ വരെ വിലവര്‍ധന ഓരോ ഇനത്തിനും ഉണ്ട്. ഗുണ നിലവാരമുള്ള ഉല്‍പന്നങ്ങളുമായി ഓണ വിപണിയില്‍ സാന്നിധ്യമറിയിച്ച് കുടുംബശ്രീയും രംഗത്തുണ്ട്. ജില്ലയില്‍  വിവിധ കേന്ദ്രങ്ങളില്‍ കുടുംബശ്രീ  വിപണന മേളകള്‍ ആരംഭിച്ചു. നാടന്‍ കുത്തരി, പച്ചക്കറികള്‍, നാടന്‍ പലഹാരങ്ങള്‍, അച്ചാറുകള്‍ എന്നിവയെല്ലാം  വില്‍പനയ്ക്കുണ്ട്. നാളെയാണ് ഉത്രാടപ്പാച്ചില്‍. തിരുവോണത്തിനു തൊട്ടു മുന്‍പുള്ള ദിനം ആഘോഷത്തിന്റെ അവസാനവട്ട ഒരുക്കങ്ങള്‍ക്കുള്ളതാണ്. പച്ചക്കറി വിപണിയില്‍ വലിയ വില വര്‍ധനവ് ഇല്ലാത്തത് ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നിട്ടുണ്ട്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിതാ എസ്.ഐയെ പീഡിപ്പിച്ച കേസ്: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറന്റ്

National
  •  17 days ago
No Image

'ചേലക്കരയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കും' കെ രാധാകൃഷ്ണന്‍

Kerala
  •  17 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; രണ്ടു ദിവസത്തിനിടെ കൂട്ടക്കൊല ചെയ്തത് 120 പേരെ

International
  •  17 days ago
No Image

വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തടയാന്‍ വഴികള്‍ തേടി മദ്രാസ് ഹൈക്കോടതി

National
  •  17 days ago
No Image

കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

Kerala
  •  17 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ കുഞ്ഞിന് ഗുരുതര പരുക്ക്; വിവരം വീട്ടുകാരെ അറിയിച്ചില്ല, ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala
  •  17 days ago
No Image

'ഉക്രൈനിലേക്ക് പുതിയ അതിശക്ത മിസൈലുകള്‍' മുന്നറിയിപ്പുമായി റഷ്യ 

International
  •  17 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പുതുപ്പള്ളിയില്‍; ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി

Kerala
  •  17 days ago
No Image

നേരിട്ട അതിക്രമത്തിന് നീതി വേണം; നടന്മാര്‍ക്കെതിരായ പരാതി പിന്‍വലിക്കില്ലെന്ന് നടി

Kerala
  •  18 days ago
No Image

ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഒരു വനിതാ ബന്ദി കൊല്ലപ്പെട്ടെന്ന് ഹമാസ്

International
  •  18 days ago