HOME
DETAILS
MAL
പട്ടാമ്പി ടൗണില്‍ തിരക്കിനിടയില്‍ റോഡില്‍ കുഴിയടക്കല്‍
backup
September 11 2016 | 23:09 PM
പട്ടാമ്പി: തകൃതിയായി പൊതുനിരത്തിലെ തകര്‍ന്ന് കിടക്കുന്ന ഭാഗങ്ങളിലെ കുഴിയടക്കല്‍ ആഘോഷനാളിലേക്ക് നീട്ടിയപ്പോള്‍ വാഹനങ്ങളുടെ നീണ്ട നിര.
കഴിഞ്ഞ ദിവസം വാഹനഗതാഗതകുരുക്കിനെ സംബന്ധിച്ച് സുപ്രഭാതം പ്രസിദ്ധീകരിച്ചിരുന്നു. ഇതടിസ്ഥാനത്തില്‍ ട്രാഫിക് പൊലിസിനെ അധികമായി വിന്യസിപ്പിച്ച് ട്രാഫിക് സംവിധാനങ്ങള്‍ വിപുലമാക്കല്‍ തകൃതിയായി നടന്നു.
അതിനിടയിലാണ് മാസങ്ങളായി തകര്‍ന്ന് കിടന്നിരുന്ന പൊതുനിരത്തിലെ കുഴിയടക്കല്‍ ആഘോഷനാളിലെ ടൗണിലെ തെരക്കിനിടയില്‍ നടത്തിയത്. താലൂക്ക് സമിതി യോഗത്തില്‍ പലപ്രാവശ്യങ്ങളിലായി ജനപ്രതിനിധികള്‍ എം.എല്‍.എ യുടെ ശ്രദ്ധയില്പ്പെടുത്തിയതനുസരിച്ചാണ് റോഡിന്റെ ശോചനീയാവസ്ഥക്ക് താല്‍ക്കാലിക പരിഹാരമാര്ഗ്ഗത്തിന് അവസരമൊരുങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."