HOME
DETAILS

തീരുമാനം തിരുത്തി ആർ. ശ്രീലേഖ; നിയമസഭയിലേക്ക് മത്സരിക്കും; പോക്‌സോ കേസിനെതിരെ ഹൈക്കോടതിയെ സമീപിക്കും

  
March 01, 2026 | 3:43 PM

r sreelekha to contest in kerala assembly election bjp entry and legal battle against pocso case

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന തന്റെ മുൻ നിലപാട് തിരുത്തി മുൻ ഡിജിപി ആർ. ശ്രീലേഖ. ബിജെപി നേതൃത്വം ആവശ്യപ്പെടുകയാണെങ്കിൽ താൻ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്നും അവർ വ്യക്തമാക്കി. 'ഇനി കേരളം ബിജെപി ഭരിക്കണം, എങ്കിൽ മാത്രമേ ജനങ്ങൾക്ക് പൂർണ്ണമായി നീതി ലഭിക്കൂ' എന്ന തലക്കെട്ടിൽ പുറത്തുവിട്ട വീഡിയോയിലൂടെയാണ് ശ്രീലേഖ നിലപാട് വ്യക്തമാക്കിയത്.

രാഷ്ട്രീയ പ്രവേശനം ജനങ്ങൾക്കായി

നേരത്തെ സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് അറിയിച്ചിരുന്നെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും പിന്തുണയ്ക്കുന്നവരുടെ അഭ്യർത്ഥനയുമാണ് തീരുമാനത്തിന് പിന്നിലെന്ന് അവർ പറഞ്ഞു."ഒരു മുൻ ഡിജിപിയോട് പോലും പൊലിസ് ഇത്തരത്തിലാണ് പെരുമാറുന്നതെങ്കിൽ ഈ നാട്ടിലെ സാധാരണക്കാരുടെ അവസ്ഥ എന്താകും? നീതി ലഭിക്കാൻ ബിജെപി ഭരണം അനിവാര്യമാണ്." - ശ്രീലേഖ വീഡിയോയിൽ പറഞ്ഞു.

പോക്‌സോ കേസിനെതിരെ നിയമപോരാട്ടം

യൂട്യൂബ് വീഡിയോയിലൂടെ ഇരയുടെ പേര് വെളിപ്പെടുത്തി എന്നാരോപിച്ച് തനിക്കെതിരെ എടുത്ത പോക്‌സോ കേസിനെതിരെ ഹൈക്കോടതിയെ സമീപിക്കാനും ശ്രീലേഖ തീരുമാനിച്ചു. ഈ നടപടി തന്നെ മനഃപൂർവം വ്യക്തിഹത്യ ചെയ്യാനുള്ള നീക്കമാണെന്ന് അവർ ആരോപിക്കുന്നു.

ശ്രീലേഖ ഉയർത്തുന്ന പ്രധാന വാദങ്ങൾ:

പത്ത് വർഷം മുൻപുള്ള ബ്ലോഗിന്റെയും 2020-ലെ വീഡിയോയുടെയും പേരിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.ഭാരതീയ ന്യായ സംഹിത സെക്ഷൻ 514 പ്രകാരം, മൂന്ന് വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളിൽ മൂന്ന് വർഷത്തിനകം കേസെടുക്കണമെന്നാണ് നിയമം. ഈ സമയപരിധി കഴിഞ്ഞ വിഷയത്തിൽ വിശദീകരണം പോലും ചോദിക്കാതെ എഫ്‌ഐആർ ഇട്ടത് നിയമവിരുദ്ധമാണ്.തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തന്നെ തടയാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് ഈ കേസിന് പിന്നിലെന്ന് അവർ ആരോപിച്ചു.

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ കൂടിയായ ശ്രീലേഖ, വട്ടിയൂർക്കാവ് ഉൾപ്പെടെയുള്ള ഏതെങ്കിലും പ്രമുഖ മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥിയായേക്കുമെന്നാണ് സൂചനകൾ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

339 മെഡിക്കല്‍ സെന്ററുകള്‍; 1.25 ലക്ഷത്തിന് മുകളില്‍ സിവിലിയന്‍ കേന്ദ്രങ്ങള്‍ തകർന്നു; യുഎസ് -ഇസ്റാഈൽ ആക്രമണത്തിൽ ഇറാനിലെ നഷ്ടക്കണക്കുകള്‍

International
  •  2 days ago
No Image

ചൂടോട് ചൂട്; പന്ത്രണ്ട് ജില്ലകളില്‍ നാളെ താപനില മുന്നറിയിപ്പ് 

Kerala
  •  2 days ago
No Image

പയ്യന്നൂരിലും തളിപ്പറമ്പിലും വീടുകൾക്ക് നേരെ ആക്രമണം, ബോംബേറ്; കോൺഗ്രസ് ഓഫീസുകൾ അടിച്ചുതകർത്തു

Kerala
  •  2 days ago
No Image

ബീഫ് പാകം ചെയ്‌തെന്ന് ആരോപണം; ദലിത് യുവാവിനെ ചെരുപ്പ് മാലയണിയിച്ച്, തലയില്‍ ചാണകവെള്ളം ഒഴിച്ച് ഗോരക്ഷാ സംഘം 

National
  •  2 days ago
No Image

കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്, മുഖ്യമന്ത്രി സ്ഥാനം ആര് ആ​ഗ്രഹിച്ചാലും തെറ്റില്ല; സിപിഎമ്മിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറണമെന്ന് പറഞ്ഞാൽ എന്താകും പറഞ്ഞവന്റെ അവസ്ഥ? കെ.സി വേണു​ഗോപാൽ

Kerala
  •  2 days ago
No Image

ഇസ്റാഈലുമായുള്ള വ്യാപാര-രാഷ്ട്രീയ ബന്ധം അവസാനിപ്പിക്കണം; യൂറോപ്യൻ യൂണിയനോട് സ്പെയിൻ; ഗസ്സ വെടിനിർത്തൽ സമിതിയിൽ നിന്ന് പുറത്താക്കി നെതന്യാഹുവിന്റെ പ്രതികാരം

International
  •  2 days ago
No Image

റാണ അയ്യൂബിന്റെ വിവാദ ട്വീറ്റുകൾ നീക്കം ചെയ്യാൻ കേന്ദ്ര നീക്കം; കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

National
  •  2 days ago
No Image

ബൈക്കിന് തടസമുണ്ടാക്കി; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും യുവാക്കളുടെ ക്രൂരമര്‍ദ്ദനം 

Kerala
  •  2 days ago
No Image

മലേഗാവ് കേസിൽ കുറ്റവിമുക്തനായ ശ്രീകാന്ത് പുരോഹിതിന് ബ്രിഗേഡിയർ പദവി; വിരമിക്കൽ നടപടികൾക്ക് സ്റ്റേ

National
  •  2 days ago
No Image

മധ്യപ്രദേശിലെ സ്‌കൂളില്‍ തേനീച്ചയാക്രമണം; കുത്തേറ്റ നാലാം ക്ലാസുകാരന്‍ മരിച്ചു; നിരവധി കുട്ടികള്‍ക്ക് പരിക്ക് 

National
  •  2 days ago