പശ്ചിമേഷ്യന്‍ സംഘര്‍ഷം: കൊച്ചിയില്‍ നിന്ന് ഇന്ന് മൂന്ന് ഗള്‍ഫ് സര്‍വീസുകള്‍; മറ്റ് രാജ്യങ്ങളിലേക്ക് അനിശ്ചിതത്വം തുടരുന്നു
കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ റദ്ദാക്കിയ വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിക്കുന്നു. കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഇന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് മൂന്ന് സര്‍വീസുകളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഒമാന്‍ എയര്‍വെയ്‌സ്, സൗദി എയര്‍ലൈന്‍സ് എന്നിവയാണ് ഇന്ന് സര്‍വീസ് നടത്തുന്നത്.
ഒമാന്‍ എയര്‍വെയ്‌സ് (മസ്‌ക്കറ്റ്): രാവിലെ 8.10, ഉച്ചയ്ക്ക് 2.25. സൗദി എയര്‍ലൈന്‍സ് (ജിദ്ദ): രാവിലെ 11.30.
ഇറാന്‍-ഇസ്രഈല്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി ഭൂരിഭാഗം സര്‍വീസുകളും നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഒമാന്‍, സൗദി സര്‍വീസുകള്‍ ആരംഭിച്ചെങ്കിലും യു.എ.ഇ അടക്കമുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളുടെ കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.
ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രാഈലും അമേരിക്കയും നടത്തിയ സംയുക്ത ആക്രമണവും തുടര്‍ന്ന് പശ്ചിമേഷ്യയിലെ യു.എസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇറാന്‍ നടത്തിയ പ്രത്യാക്രമണവുമാണ് വ്യോമഗതാഗതത്തെ ബാധിച്ചത്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് പല വിമാനക്കമ്പനികളും സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കിയത്. നിലവിലെ സാഹചര്യം നിരീക്ഷിച്ച ശേഷം മാത്രമേ കൂടുതല്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകൂ.
Following flight cancellations due to the escalating Middle East conflict, three services from Kochi to Muscat and Jeddah are set to operate today, while uncertainty remains for flights to other Gulf nations like the UAE.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."