HOME
DETAILS

യുദ്ധം നാലാഴ്ച വരെ നീണ്ടേക്കാമെന്ന് ട്രംപ്; ഇറാന്‍ സൈനിക ആസ്ഥാനം തകര്‍ത്തെന്ന് അവകാശവാദം

  
Web Desk
March 02, 2026 | 4:32 AM

Donald Trump says war could last four weeks claims iran military headquarters destroyed

വാഷിങ്ടണ്‍: ഇറാനെതിരായ യുദ്ധം നാലാഴ്ചയോളം നീണ്ടേക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനെ തകര്‍ക്കാന്‍ നാലാഴ്ച സമയം വേണ്ടിവരുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റെ അവകാശപ്പെടുന്നത്.
 
'ഇറാന്‍ വലിയ രാജ്യമാണ്. ഈ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ നാലാഴ്ചയോ അതില്‍ കുറവോ ദിവസം എടുക്കേണ്ടി വരും' ട്രംപ് പറഞ്ഞു. 

അമേരിക്കന്‍ സൈനികരുടെ മരണത്തിന് 'പ്രതികാരം' ചെയ്യുമെന്ന് പറഞ്ഞ യു.എസ് പ്രസിഡന്റ് ഇറാന്‍ ഭരണകൂടത്തിന് ഏറ്റവും വലിയ പ്രഹരം നല്‍കുമെന്നും ഭീഷണിപ്പെടുത്തി.  നമ്മുടെ സ്വന്തം സമയത്തിനും സ്ഥലത്തിനും സുരക്ഷ ഉറപ്പാക്കാന്‍ മാത്രമല്ല, നമ്മുടെ കുട്ടികള്‍ക്കും അവരുടെ കുട്ടികള്‍ക്കും സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയുള്ള ഒരു വലിയ പ്രവര്‍ത്തനം യു.എസ് ഏറ്റെടുക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടു. 


അവര്‍ ചര്‍ച്ച് വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആഴ്ചയല്ല കഴിഞ്ഞയാഴ്ചയാണ് നിങ്ങള്‍ ചര്‍ച്ച നടത്തേണ്ടിയിരുന്നത് എന്ന് ഞാനവരോട് പറഞ്ഞു. ട്രംപ് വ്യക്തമാക്കി. 

ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സങ്കീര്‍ണ്ണവും അതിശക്തവുമായ സൈനിക ആക്രമണങ്ങളില്‍ ഒന്നായിരുന്നു ഇറാനിലേതെന്ന് ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ ട്രംപ് പറയുന്നു. ഒറ്റയടിക്ക് 58 നേതാക്കളെയാണ് വധിച്ചത്. ഇപ്പോള്‍ പോരാട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ ശക്തിയോടെ തുടരുകയാണ്. തെഹ്റാന്റെ ഹൃദയത്തില്‍ അതിശക്തമായി പ്രഹരിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ എല്ലാ ലക്ഷ്യങ്ങളും കൈവരിക്കുന്നതുവരെ അത് തുടരും. രും ദിവസങ്ങളില്‍ അതിന്റെ ശക്തി കൂടും. ഞങ്ങള്‍ക്ക് ശക്തമായ ലക്ഷ്യങ്ങളുണ്ട്'- ട്രംപ് കൂട്ടിച്ചേര്‍ത്തു.

അതിനിടെ, ഇറാനിലെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ (ഐ.ആര്‍.ജി.സി) ആസ്ഥാനം തകര്‍ത്തെന്ന് അമേരിക്കന്‍ സൈന്യം അവകാശപ്പെട്ടു. 'പാമ്പിന്റെ വെട്ടി' സൈന്യം പുറത്തു വിട്ട പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ 47 വര്‍ഷത്തിനിടെ, ആയിരത്തിലധികം അമേരിക്കക്കാരുടെ മരണത്തിന് ഐ.ആര്‍.ജി.സി ഉത്തരവാദികളാണെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രതികരിച്ചു. ആക്രമണം ഇറാന്‍ സ്ഥിരീകരിച്ചിട്ടില്ല. 

donald trump said the war could continue for up to four weeks while claiming that iran’s military headquarters has been destroyed amid escalating regional tensions

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാർജയിൽ പുതിയ ഇവി ചാർജിംഗ് നിയമം പ്രാബല്യത്തിൽ: നിയമലംഘകർക്ക് 10,000 ദിർഹം വരെ പിഴ

uae
  •  4 days ago
No Image

ഐപിഎൽ എന്റെ ക്രിക്കറ്റ് കരിയർ നശിപ്പിച്ചു: വെളിപ്പെടുത്തലുമായി ഇതിഹാസം

Cricket
  •  4 days ago
No Image

പട്ടാമ്പിയിൽ കൊട്ടിക്കലാശത്തിനിടെ സംഘർഷം: കല്ലേറും കൂട്ടത്തല്ലും; പൊലിസുകാരനടക്കം അഞ്ച് പേർക്ക് പരുക്ക്

Kerala
  •  4 days ago
No Image

ഇറാനിൽ ഇസ്റാഈൽ വ്യോമാക്രമണം: റെയിൽവേ പാലം തകർത്തു; ട്രംപിന്റെ സമയപരിധി അവസാനിക്കാനിരിക്കെ യുദ്ധഭീതിയിൽ പശ്ചിമേഷ്യ

International
  •  4 days ago
No Image

കുവൈത്തിന് നേരെ വൻ വ്യോമാക്രമണം; 14 മിസൈലുകളും 46 ഡ്രോണുകളും തകർത്തു

Kuwait
  •  4 days ago
No Image

തുർക്കിയിലെ ഇസ്റാഈൽ കോൺസുലേറ്റിന് നേരെ വെടിവെപ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു

International
  •  4 days ago
No Image

വി അബ്ദുറഹ്മാന്റെ പാകിസ്താന്‍ പരാമര്‍ശം; തെരഞ്ഞെടുപ്പ് കമ്മീഷനും, പൊലിസിലും പരാതി നല്‍കി യുഡിഎഫ്

Kerala
  •  4 days ago
No Image

കേരളത്തിൽ ചൂട് കൂടുന്നു; വിവിധ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

Kerala
  •  4 days ago
No Image

ബഹ്‌റൈനിലെ സൈബര്‍ തട്ടിപ്പ്: വ്യാജ ലിങ്കുകള്‍ വഴി പണം തട്ടുന്നു

bahrain
  •  4 days ago
No Image

2026 ഐപിഎൽ കിരീടം അവർക്കുള്ളതാണ്: പ്രവചനവുമായി സെവാഗ്

Cricket
  •  4 days ago