യു.എസുമായി ഇനി ചര്‍ച്ചക്കില്ലെന്ന് ഇറാന്‍; ദോഹയില്‍ വീണ്ടും ആക്രമണം?, ഒന്നില്‍ കൂടുതല്‍ സ്‌ഫോടനശബ്ദം, കുവൈത്തില്‍ അപകട സൈറണ്‍| Israel, US Attack on Iran Live
ദോഹ: ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ വീണ്ടും ഇറാന്റെ ആക്രമണം. ദോഹയില്‍ വീണ്ടും ആക്രമണമെന്ന് സൂചന. ഒന്നില്‍ കൂടുതല്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായാണ് റിപ്പോര്‍ട്ട്. ഇറാനിയന്‍ ആക്രമണം തുടരുകയാണെന്നതിന്റെ സൂചനയായി ഖത്തര്‍ തലസ്ഥാനത്ത് അര ഡസനോളം ഉച്ചത്തിലുള്ള സ്‌ഫോടനങ്ങള്‍ കേട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
About half a dozen loud explosions were heard in #Doha early Monday morning as Iranian #missile and drone attacks continue. pic.twitter.com/CRYdKbHMSX
— Doha News (@dohanews) March 2, 2026
കുവൈത്തില്‍ വീണ്ടും വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങുന്നതായും അല്‍ജസീറ റിപ്പോര്‍ട്ടുണ്ട്.
സമീപ മണിക്കൂറുകളില്‍ രാജ്യത്ത് ഇത് മൂന്നാം തവണയെങ്കിലും അലാറങ്ങള്‍ മുഴങ്ങി. തലസ്ഥാനത്തെ സമീപിച്ച 'ഭൂരിപക്ഷം' ഡ്രോണുകളും രാജ്യത്തിന്റെ വ്യോമ പ്രതിരോധം വിജയകരമായി തടഞ്ഞതായി കുവൈത്ത് അധികൃതര്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദുബായിലും അപകട സൈറമ്# മുഴങ്ങി.
അതിനിടെ യു.എസുമായി ചര്‍ച്ചക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. വാഷിങ്ടണുമായി ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ താന്‍ പുതിയൊരു ശ്രമം നടത്തിയെന്ന യു.എസ് മാധ്യമങ്ങളുടെ അവകാശവാദം ഇറാന്റെ ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി നിഷേധിച്ചു.
multiple explosions were reported in doha qatar amid fears of renewed iranian attacks while air raid sirens sounded in kuwait city and dubai escalating tensions across gulf countries
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."