ലോകത്തിൽ ഒന്നാമനായി സഞ്ജു; ചരിത്രത്തിന്റെ നെറുകയിലേക്ക് പറന്ന് 'ചേട്ടൻ'
കൊൽക്കത്ത: ടി-20 ലോകകപ്പിലെ സൂപ്പർ 8ലെ അവസാന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ വീഴ്ത്തി ഇന്ത്യ സെമി ഫൈനൽ യോഗ്യത ഉറപ്പാക്കിയിരിക്കുകയാണ്. സഞ്ജു സാംസണിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ കരുത്തിലാണ് ഇന്ത്യ വിജയിച്ചുകയറിയത്. 50 പന്തിൽ നിന്നും പുറത്താകാതെ 97 റൺസ് നേടിയാണ് സഞ്ജു ഇന്ത്യയുടെ വിജയശില്പിയായത്. 12 ഫോറുകളും നാല് കൂറ്റൻ സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്.
ടി-20 ലോകകപ്പിൽ ചെയ്‌സ് ചെയ്യുന്ന മത്സരങ്ങളിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടുന്ന താരമായും ഇതോടെ സഞ്ജു മാറി. ന്യൂസിലാൻഡ് വിക്കറ്റ് കീപ്പർ ടിം സൈഫർട്ടിനെ മറികടന്നാണ് സഞ്ജു ലോകകപ്പിൽ ഒന്നാമനായത്. ഈ ടൂർണമെന്റിൽ തന്നെയാണ് കിവീസ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ഗ്രൂപ്പ് ഘട്ടത്തിൽ യുഎഇക്കെതിരെയാണ് സൈഫർട്ട് 89 റൺസ് അടിച്ചെടുത്തത്. 84 റൺസ് നേടിയ അഫ്ഗാൻ വിക്കറ്റ് കീപ്പർ റഹ്മാനുള്ള ഗുർബസാണ് ഈ പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്. നാലും അഞ്ചും സ്ഥാനത്തുള്ളത് ഇംഗ്ലണ്ട് സൂപ്പർതാരം ജോസ് ബട്ലർ ആണ്. 83, 80 എന്നിങ്ങനെയാണ് ബട്ലർ നേടിയ സ്‌കോറുകൾ.
കൊൽക്കത്ത ഈഡൻ ഗാർഡനിൽ നടന്ന മത്സരത്തിൽ സമ്മർദ്ദഘട്ടത്തിൽലാണ് സഞ്ജു ബാറ്റ് വീശിയത്. മത്സരത്തിൽ ഇന്ത്യയുടെ തുടക്കം അത്ര ശുഭകരമായിരുന്നില്ല. സ്കോർ ബോർഡിൽ 10 റൺസ് മാത്രമുള്ളപ്പോൾ ഓപ്പണർ അഭിഷേക് ശർമ്മയെ (10) ഇന്ത്യക്ക് നഷ്ടമായി. തൊട്ടുപിന്നാലെ ഇഷാൻ കിഷനും (10) മടങ്ങിയതോടെ ഇന്ത്യ 20/2 എന്ന നിലയിൽ പതറി. എന്നാൽ പിന്നീട് ഒന്നിച്ച സൂര്യകുമാർ യാദവ് - സഞ്ജു സാംസൺ സഖ്യം ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.
സൂര്യകുമാർ യാദവ് (18) പുറത്തായെങ്കിലും ഒരറ്റത്ത് ഉറച്ചുനിന്ന സഞ്ജു വിൻഡീസ് ബൗളർമാരെ കടന്നാക്രമിച്ചു. വെറും 28 പന്തിൽ അർദ്ധ സെഞ്ച്വറി തികച്ച സഞ്ജു, സെഞ്ച്വറിക്ക് മൂന്ന് റൺസ് അകലെ നിൽക്കെ വിജയബൗണ്ടറി കുറിച്ചാണ് കളം വിട്ടത്.
ഇനി ടി-20 ലോകകപ്പിൽ സെമി ഫൈനൽ പോരാട്ടങ്ങളാണ് നടക്കാറുള്ളത്. സെമി ഫൈനലിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ. മാർച്ച് അഞ്ചിനാണ് ഇന്ത്യയുടെ സെമി പോരാട്ടം നടക്കുന്നത്. ഒന്നാം സെമിയിൽ മാർച്ച് നാലിന് സൗത്ത് ആഫ്രിക്കയും ന്യൂസിലാൻഡും ഏറ്റുമുട്ടും.
India beat West Indies in the T20 World Cup to reach the semi finals. Sanju Samson was the architect of India's victory by scoring 97 runs not out from 50 balls. The player's innings consisted of 12 fours and four huge sixes. With this, Sanju became the highest individual scorer in chasing matches in the T20 World Cup. Sanju surpassed New Zealand wicketkeeper Tim Seifert to become the first in the World Cup.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."