യു.എസ് യുദ്ധവിമാനം വെടിവെച്ചിട്ടു?; തകര്‍ത്തത് F15 യുദ്ധവിമാനം, തകര്‍ന്ന് വീണത് കുവൈത്തില്‍, ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍| Israel, US Attack on Iran Live
വാഷിങ്ടണ്‍: അമേരിക്കയുടെ യുദ്ധ വിമാനം വെടിവെച്ചിട്ടതായി സൂചന. വിമാനം തകര്‍ന്നു വീഴുന്ന ദൃശ്യങ്ങള്‍ പുറത്തചു വന്നിട്ടുണ്ട്. യു.എസിന്റെ F15E യുദ്ധവിമാനമാണ് തകര്‍ന്നത്. ഇതിന്റേതെന്ന് കരുതുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കുവൈത്തിലാണ് തകര്‍ന്നു വീണതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
US WARPLANE DOWN IN KUWAIT — NO CONFIRMATION FROM US OR KUWAIT pic.twitter.com/1usSI7X116
— RT (@RT_com) March 2, 2026
യു.എസുമായി ഇനി ചര്‍ച്ചക്കില്ലെന്ന് ഇറാന്‍; ദോഹയില്‍ വീണ്ടും ആക്രമണം?, ഒന്നില്‍ കൂടുതല്‍ സ്‌ഫോടനശബ്ദം, കുവൈത്തില്‍ അപകട സൈറണ്‍
ദോഹ: ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ വീണ്ടും ഇറാന്റെ ആക്രമണം. ദോഹയില്‍ വീണ്ടും ആക്രമണമെന്ന് സൂചന. ഒന്നില്‍ കൂടുതല്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായാണ് റിപ്പോര്‍ട്ട്. ഇറാനിയന്‍ ആക്രമണം തുടരുകയാണെന്നതിന്റെ സൂചനയായി ഖത്തര്‍ തലസ്ഥാനത്ത് അര ഡസനോളം ഉച്ചത്തിലുള്ള സ്‌ഫോടനങ്ങള്‍ കേട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
കുവൈത്തില്‍ വീണ്ടും വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങുന്നതായും അല്‍ജസീറ റിപ്പോര്‍ട്ടുണ്ട്.
സമീപ മണിക്കൂറുകളില്‍ രാജ്യത്ത് ഇത് മൂന്നാം തവണയെങ്കിലും അലാറങ്ങള്‍ മുഴങ്ങി. തലസ്ഥാനത്തെ സമീപിച്ച 'ഭൂരിപക്ഷം' ഡ്രോണുകളും രാജ്യത്തിന്റെ വ്യോമ പ്രതിരോധം വിജയകരമായി തടഞ്ഞതായി കുവൈത്ത് അധികൃതര്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദുബായിലും അപകട സൈറണ്‍ മുഴങ്ങി.
അതിനിടെ യു.എസുമായി ചര്‍ച്ചക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. വാഷിങ്ടണുമായി ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ താന്‍ പുതിയൊരു ശ്രമം നടത്തിയെന്ന യു.എസ് മാധ്യമങ്ങളുടെ അവകാശവാദം ഇറാന്റെ ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി നിഷേധിച്ചു.
reports suggest a us f15e strike eagle fighter jet was shot down with crash visuals circulating on social media and unconfirmed claims that the aircraft went down in kuwait though no official confirmation has been issued
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."