HOME
DETAILS

സ്ത്രീകളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് അധികവില ഈടാക്കുന്ന 'പിങ്ക് ടാക്‌സ്': വിപണിയിലെ ഈ അദൃശ്യ ചൂഷണത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

  
March 02, 2026 | 6:22 AM

understanding the pink tax why women pay more for the same products

 

ഒരേ ഗുണനിലവാരമുള്ള, ഒരേ ആവശ്യത്തിനുള്ള രണ്ട് ഉല്‍പ്പന്നങ്ങള്‍. ഒന്ന് പുരുഷന്മാര്‍ക്കും മറ്റൊന്ന് സ്ത്രീകള്‍ക്കും. ഇതില്‍ സ്ത്രീകളുടെ ഉല്‍പ്പന്നത്തിന് മാത്രം വില കൂടുമ്പോള്‍ അതിനെ 'പിങ്ക് ടാക്‌സ്' (Pink Tax) എന്ന് വിളിക്കുന്നു. പേരില്‍ 'ടാക്‌സ്'എന്നുണ്ടെങ്കിലും ഇത് സര്‍ക്കാര്‍ ചുമത്തുന്ന നികുതിയല്ല, മറിച്ച് കമ്പനികള്‍ ബോധപൂര്‍വം ഈടാക്കുന്ന അധിക വിലയാണ്.

എന്താണ് ഈ 'പിങ്ക് തട്ടിപ്പ്'?

നീല നിറത്തിലുള്ള ഒരു റേസറിന് 20 രൂപയാണെങ്കില്‍, അതേ കമ്പനിയുടെ പിങ്ക് നിറത്തിലുള്ള റേസറിന് 50 രൂപയോ അതിലധികമോ ആയേക്കാം. കളിപ്പാട്ടങ്ങള്‍, വസ്ത്രങ്ങള്‍, പെര്‍ഫ്യൂമുകള്‍, ഹെയര്‍ കട്ടുകള്‍ തുടങ്ങി ഡ്രൈ ക്ലീനിംഗില്‍ വരെ ഈ വിലവ്യത്യാസം കാണാം. പിങ്ക് നിറത്തിലോ സ്ത്രീകള്‍ക്ക് ആകര്‍ഷകമായ പാക്കിങിലോ വരുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് പുരുഷന്മാരുടേതിനേക്കാള്‍ 7% മുതല്‍ 13% വരെ അധിക വില ഈടാക്കുന്നുണ്ടെന്നാണ് ആഗോള പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

 

pink.jpg

കമ്പനികളുടെ ന്യായീകരണം

സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ പ്രത്യേക ഡിസൈനുകള്‍ ആവശ്യമാണെന്നും പാക്കിങിലും മണത്തിലും കൂടുതല്‍ ശ്രദ്ധ നല്‍കുന്നുണ്ടെന്നുമാണ് കമ്പനികള്‍ പറയുന്നത്. 'സ്ത്രീകള്‍ക്ക് വേണ്ടി കൂടുതല്‍ അധ്വാനം (Etxra Effort) ഇടുന്നു' എന്ന വാദമാണ് ഇവര്‍ പ്രധാനമായും ഉയര്‍ത്തുന്നത്. എന്നാല്‍ പലപ്പോഴും നിറത്തിലോ പാക്കിങിലോ ഉള്ള നേരിയ മാറ്റമല്ലാതെ ഉല്‍പ്പന്നത്തിന്റെ ഗുണത്തിലോ നിര്‍മ്മാണ രീതിയിലോ വലിയ വ്യത്യാസങ്ങള്‍ ഉണ്ടാകാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ഇത് വിവേചനമല്ലേ?

തീര്‍ച്ചയായും, ഇതൊരു ലിംഗപരമായ വിവേചനമാണ്. ഇതിനെതിരെ ലോകമെമ്പാടും പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്.

പുരുഷന്മാരേക്കാള്‍ കുറഞ്ഞ വേതനം ലഭിക്കുന്ന സ്ത്രീകള്‍ക്ക്, ദൈനംദിന ആവശ്യങ്ങള്‍ക്കായി കൂടുതല്‍ പണം ചിലവാക്കേണ്ടി വരുന്നത് വലിയൊരു സാമ്പത്തിക ചൂഷണമാണ്.

സ്ത്രീകള്‍ മനോഹരമായ പാക്കിങിനും നിറത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന കമ്പനികളുടെ മുന്‍വിധിയില്‍ നിന്നാണ് ഈ വിവേചനം ഉണ്ടാകുന്നത്.

 

നിറത്തിന് പ്രാധാന്യം നല്‍കാതെ ഒരേ ഗുണമുള്ള ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുക.

പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വേണ്ടിയുള്ള വിഭാഗങ്ങളില്‍ ഒരേ സാധനത്തിന് എത്ര വിലയുണ്ടെന്ന് പരിശോധിക്കുക.

പിങ്ക് ടാക്‌സിനെക്കുറിച്ച് കൂടുതല്‍ ആളുകളിലേക്ക് അറിവ് എത്തിക്കുക. ഉപഭോക്താക്കള്‍ പ്രതികരിച്ചു തുടങ്ങിയാല്‍ മാത്രമേ കമ്പനികള്‍ ഈ രീതി മാറ്റാന്‍ തയ്യാറാവുകയുള്ളൂ.

 

The Pink Tax is a form of gender-based pricing discrimination where products marketed toward women are priced significantly higher than nearly identical versions marketed toward men, despite having no substantial difference in quality or manufacturing cost.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഐഡിഎംകെയില്‍ പൊട്ടിത്തെറി; എടപ്പാടി പളനിസ്വാമിക്കെതിരെ പടപ്പുറപ്പാട്; പാര്‍ട്ടി എംഎല്‍എമാര്‍ എസ്പി വേലുമണിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു 

National
  •  5 days ago
No Image

വ്യാജരേഖ ചമച്ച് അവയവദാന തട്ടിപ്പ്; മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റില്‍ 

Kerala
  •  5 days ago
No Image

ജോലി വാഗ്ദാനം ചെയ്ത് ബലാത്സംഗം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് പുറമെ മറ്റൊരു യുവതി കൂടി പിടിയില്‍

Kerala
  •  5 days ago
No Image

'മരിച്ചിട്ടും മടങ്ങിയെത്തി' 21 പേരെ പൗരത്വ രേഖകളിൽ ചേർത്തു; കുവൈത്തിൽ മരിച്ചയാളുടെ പേരിൽ വൻ പൗരത്വ തട്ടിപ്പ്

Kuwait
  •  5 days ago
No Image

സ്വർണം നൽകിയില്ലെങ്കിൽ ബന്ധം ഉപേക്ഷിക്കുമെന്ന് ഭീഷണി; യുവതിയിൽ നിന്ന് 6 പവൻ തട്ടിയെടുത്ത യുവാവ് പിടിയിൽ

Kerala
  •  5 days ago
No Image

ഇത്തവണ മണ്‍സൂണ്‍ ജൂണ്‍ ആദ്യവാരം തന്നെ എത്തിയേക്കുമെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  5 days ago
No Image

ദുബൈയിൽ പുതിയ പാലം തുറന്ന് ആർടിഎ; 8 മിനിറ്റിന്റെ യാത്ര ഇനി 2 മിനിറ്റിൽ

uae
  •  5 days ago
No Image

അവർ ചെയ്തത് ആവർത്തിക്കുക അസാധ്യം; മെസ്സിക്കൊപ്പം താൻ ആരാധിക്കുന്ന മിഡ്ഫീൽഡറുടെ പേര് വെളിപ്പെടുത്തി ബാഴ്സതാരം

Football
  •  5 days ago
No Image

അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഒടുവില്‍ തീരുമാനം; വിജയ്‌യുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 10ന് 

National
  •  5 days ago
No Image

കോൺഗ്രസ് നന്ദികെട്ടവർ, പ്രതിസന്ധിയിൽ ഒപ്പം നിന്നത് ഇടതും വി.സി.കെയും മാത്രം; തുറന്നടിച്ച് എം.കെ. സ്റ്റാലിൻ

National
  •  5 days ago