ഹിസ്ബുല്ലക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് ഇസ്‌റാഈല്‍; ലബനാനില്‍ കൂട്ടപ്പലായനം, ബോംബാക്രമണത്തില്‍ മരണം 31 ആയി | Israel, US Attack on Iran Live
ബൈറൂത്ത്: ഹിസ്ബുല്ലക്കെതിരെ യുദ്ധ പ്രഖ്യാപനവുമായി ഇസ്‌റാഈല്‍. ലബനാനില്‍ ആക്രമണം ശക്തമാക്കാനാണ് ഇസ്‌റാഈലിന്റെ നീക്കം. ഹിസ്ബുല്ല 'കനത്ത വില' നല്‍കേണ്ടി വരുമെന്ന് ഇസ്‌റാഈല്‍ മുന്നറിയിപ്പ് നല്‍കുന്നു. ലബനാനില്‍ ഇസ്‌റാഈല്‍ നടത്തിയ ബോംബിങില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 31 ആയി. ഹിസ്ബുല്ലക്കെതിരെ മാരക ആക്രമണ പരമ്പര ആരംഭിച്ചിട്ടുണ്ടെന്ന് ഇസ്‌റാഈലി സൈന്യത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് ഇയാല്‍ സമീര്‍ പറഞ്ഞതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.ആക്രമണത്തില്‍ 149 പേര്‍ക്ക് പരുക്കേല്‍ക്കുകയും ലെബനാന്റെ നാഷണല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
അതിനിടെ, ആക്രമണം രൂക്ഷമയതോടെ ലബനാനില്‍ കൂട്ടപ്പലായനം ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബൈറൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളിലും ദക്ഷിണ ലെബനാനിലും ഇസ്‌റാഈലി വ്യോമാക്രമണം നടന്നത്. തലസ്ഥാനത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ 20 പേര്‍ കൊല്ലപ്പെടുകയും 91 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തെക്കന്‍ മേഖലയില്‍ 11 പേര്‍ കൊല്ലപ്പെടുകയും 58 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
നോര്‍ത്തേണ്‍ ഇസ്‌റാഈലിലെ ഹൈഫയിലേക്കായിരുന്നു ഹിസ്ബുല്ലയുടെ ആക്രമണം. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചായിരുന്നു നീക്കം.
israel defense forces declared war on hezbollah as intense airstrikes hit lebanon killing at least 31 people and triggering mass displacement across affected areas
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."