HOME
DETAILS

ഹൊര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചാല്‍ പ്രതിസന്ധി നേരിടാന്‍ പോകുന്നത് ഇന്ത്യ അടങ്ങുന്ന ഏഷ്യന്‍ രാജ്യങ്ങള്‍

  
കെ. ഷബാസ് ഹാരിസ് 
March 02, 2026 | 12:01 PM

no vessel shall pass irgc issues high-frequency radio warning to ships in strait of hormuz

'ഹൊര്‍മുസ് വഴി ഒരു കപ്പലിനെയും കടത്തി വിടുന്നതല്ല' ശനിയാഴ്ച മുതല്‍ ഹൊര്‍മുസ് കടലിടുക്കിലേക്ക് പ്രവേശിക്കുന്ന കപ്പലുകള്‍ക്ക് ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ഹൈ ഫ്രീക്വന്‍സി റേഡിയോ ട്രാന്‍സ്മിഷന്‍ വഴി നല്‍കി കൊണ്ടിരിക്കുന്ന സന്ദേശമാണിത്. 

യുദ്ധം പലപ്പോഴും ആയുധങ്ങള്‍ വെച്ച് കൊണ്ട് മാത്രമാവില്ല. ശത്രുക്കളുടെ മേല്‍ സമ്മര്‍ദം ചെലുത്താന്‍ ആയുധങ്ങള്‍ക്ക് പുറമെ മറ്റ് സ്ട്രാറ്റജികളും യുദ്ധത്തിന്റെ ഭാഗമാവാറുണ്ട്. ഉപരോധവും, വ്യോമപാത - സമുദ്രപാത തടയലുമൊക്കെ യുദ്ധ തന്ത്രങ്ങളുടെ ഭാഗം തന്നെ. അത്തരത്തില്‍ ഗള്‍ഫ് മേഖലയിലെ പ്രധാന സമുദ്രപാത ഇറാന്‍ അടച്ചിരിക്കുകയാണ്. ഔദ്യോഗികമായി ഇറാനില്‍ നിന്ന് ഉത്തരവൊന്നും വന്നില്ലെങ്കിലും, ഐ ആര്‍ ജി സി കപ്പലുകള്‍ക്ക് നേരെ മുന്നറിയിപ്പ് നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പല ഷിപ്പിംഗ് കമ്പനികളും ഹൊര്‍മുസ് കടലിടുക്ക് വഴിയുളള സഞ്ചാരം നിര്‍ത്തി വെച്ചതായി ഔദ്യോഗികമായി അറിയിച്ച് കഴിഞ്ഞു. 

എന്താണ് ഹൊര്‍മുസ് കടലിടുക്ക്?

പെര്‍ഷ്യന്‍ ഗള്‍ഫിന്റെയും, ഒമാന്‍ ഉള്‍ക്കടലിന്റെ ഇടയിലുമായി സ്ഥിതി ചെയ്യുന്ന പ്രധാന സമുദ്രപാതയാണ് ഹൊര്‍മുസ് കടലിടുക്ക് (straight of hormuz). ഹൊര്‍മുസിന്റെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്നത് ഇറാനാണ്. തെക്കന്‍ ഭാഗത്ത് യു എ ഇും, ഒമാനും. കേവലം 33 കിലോമീറ്റര്‍ മാത്രം വീതിയുളള ഈ കടലിടുക്ക് വഴിയാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യ അടങ്ങുന്ന മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്ക് എണ്ണയും, വാതകവും എത്തുന്നത്. അഥവാ, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ചരക്കുകളുമായി പുറപ്പെടുന്ന കപ്പലുകള്‍ക്ക് അറബി കടലില്‍ പ്രവേശിക്കാന്‍ ഒരു കാവാടമായി പ്രവര്‍ത്തിക്കുന്നത് ഹൊര്‍മുസാണ്. ഈ കവാടമാണ് ഇറാന്‍ അടച്ചിരിക്കുന്നത്. 

ഹൊര്‍മുസ് വഴി ഏതൊക്കെ രാജ്യങ്ങളില്‍ നിന്ന് ഏതൊക്കെ ചരക്കുകള്‍ എങ്ങോട്ടൊക്കെയാണ് സഞ്ചരിക്കുന്നത്?

ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ ഏതാണ്ട് 20-30% കടന്ന് പോകുന്നത് ഹൊര്‍മുസ് വഴിയാണ്. ഇറാന്‍, ഇറാഖ്, കുവൈത്ത്, ഖത്തര്‍, സൗദി അറേബ്യ, യു എ ഇ എന്നിവടങ്ങളില്‍ നിന്നുളള ക്രൂഡ് ഓയിലാണ് ഇതിലൂടെ പ്രധാനമായും കടന്ന് പോകുന്നത്. ദ്രവീകൃത പ്രകൃതിവാതക (liquified natural gas) വ്യാപാര കയറ്റുമതിയുടെ എതാണ്ട് അഞ്ചിലൊന്ന് ഹൊര്‍മുസ് വഴിയാണ് ലോകത്തിന്റെ പല ഭാഗങ്ങളിലേക്കെത്തുന്നത്. അതില്‍ തന്നെ ഖത്താറാണ് ഏറ്റവും കൂടുകല്‍ എല്‍ എന്‍ ജി കയറ്റുമതി ചെയ്യുന്നതും. 

യുഎസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ (ഇ ഐ എ) കണക്ക് പ്രകാരം 2024ല്‍ ഓരോ ദിവസവും ഏതാണ്ട് 500 മില്യണ്‍ ഡോളര്‍ മൂല്യമുളള 20 ദശലക്ഷം ബാരല്‍ എണ്ണയാണ് ഹൊര്‍മുസ് വഴി കടന്ന് പോയത്. ഇങ്ങനെ ഹൊര്‍മുസ് വഴി കടന്ന് പോകുന്ന എണ്ണയെ കൂടുതലായി ആശ്രയിക്കുന്നത് ഇന്ത്യ, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ പോലെയുളള ഏഷ്യന്‍ രാജ്യങ്ങളാണ്. അത് കൊണ്ട് തന്നെ ഹൊര്‍മുസ് കടലിടുക്കടച്ചാല്‍ പ്രസ്തുത രാജ്യങ്ങളുടെ സാമ്പത്തിക മേഖലയില്‍ വ്യത്യാനങ്ങള്‍ സംഭവിക്കുമെന്നത് തീര്‍ച്ച. 

ഇന്ത്യയെ ബാധിക്കാന്‍ പോകുന്നതെങ്ങനെ?

ഇന്ത്യയില്‍ ഉപയോഗിക്കുന്ന ഏതാണ്ട് 80 ശതമാനത്തിലധികം എണ്ണ മറ്റുളള രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. ഇതില്‍ ഭൂരിഭാഗവും വരുന്നതാകട്ടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും. ഹൊര്‍മുസ് കടലിടുക്ക് വഴിയുളള എണ്ണ ഇന്ത്യയില്‍ എത്താതിരിക്കുന്നതോട് കൂടി എണ്ണ വില വര്‍ധിക്കും. ഇത് ഗതാഗത മേഖലയടക്കം, എണ്ണ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എല്ലാ മേഖലകളിലും പ്രതിസന്ധികള്‍ സൃഷ്ടിക്കുകയും, ഈ മേഖലകളിലെ വില വര്‍ധനവിലത് കലാശിക്കുകയും ചെയ്യും. ഒപ്പം തന്നെ പണപെരുപ്പം, രൂപയുടെ മൂല്യമിടിവ് എന്നിവയിലേക്ക് കൂടി ഇത് നയിക്കും. 

ഗള്‍ഫ് രാജ്യങ്ങളെ ബാധിക്കാന്‍ പോകുന്നതെങ്ങനെ?

ഇറക്കുമതി ചെയ്യപ്പെടുന്ന രാജ്യങ്ങളില്‍ സാമ്പത്തിക വ്യത്യാനം ഉണ്ടാകുന്നത് പോലെ തന്നെ കയറ്റുമതി ചെയ്യുന്ന ജി സി സി രാഷ്ട്രങ്ങളിലും ഇത് വലിയൊരു സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്നത് ഒരു വസ്തുതയാണ്. സൗദി അടങ്ങുന്ന രാഷ്ട്രങ്ങളുടെ പ്രധാന വരുമാന സ്രോതസ് ഹൊര്‍മുസ് അടക്കുന്നതോട് കൂടി ഇല്ലാതാവുകയാണ്. അത് കൊണ്ട് തന്നെ ഇറാനിന്റെ ഈ തീരുമാനത്തെ മറികടക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഏത് വിധേനയും ശ്രമിക്കുമെന്നുളളത് തീര്‍ച്ച.

The Islamic Revolutionary Guard Corps (IRGC) has escalated tensions in the Middle East by issuing a direct warning to all maritime traffic in the Strait of Hormuz. Using high-frequency radio transmissions, the IRGC has reportedly informed vessels that, effective from Saturday, "no ship will be allowed to pass" through the strategic waterway. This move signals a potential blockade of one of the world's most vital energy corridors, heightening concerns over global oil supplies and international maritime safety.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചിറ്റൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്കായി വോട്ട് അഭ്യര്‍ഥിച്ച് ബി.ജെ.പി സ്ഥാനാര്‍ഥിയുടെ ഫേസ്ബുക്ക് പോസ്റ്റ്; 'ഡീല്‍' ന്റെ തെളിവെന്ന് കോണ്‍ഗ്രസ്

Kerala
  •  3 days ago
No Image

തൃശ്ശൂരില്‍ വോട്ട് ചെയ്ത് ബൂത്തില്‍നിന്ന് പുറത്തിറങ്ങിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു 

Kerala
  •  3 days ago
No Image

യുഎഇയിൽ തിങ്കളാഴ്ച വരെ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; വാഹനമോടിക്കുന്നവർക്ക് ജാഗ്രതാനിർദ്ദേശവുമായി അധികൃതർ

uae
  •  3 days ago
No Image

വാഗ്ദാനങ്ങൾ നൽകുന്നവർ പലരുണ്ടാകാം, എന്നാൽ അത് പാലിക്കുന്നവരാണ് യഥാർത്ഥ നേതാക്കൾ, മുഹമ്മദ് ബിൻ സായിദ് അത്തരമൊരു നായകനാണ്: ശൈഖ് ഹംദാൻ

uae
  •  3 days ago
No Image

സ്ഥിരതയും സുരക്ഷയും പ്രധാനം; പശ്ചിമേഷ്യയുടെ നല്ല ഭാവിക്ക് സത്യസന്ധമായ നിലപാടുകളാണ് വേണ്ടതെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

uae
  •  3 days ago
No Image

ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യത്തെ പിന്തുണച്ച് ഭൂരിപക്ഷം അമേരിക്കക്കാരും; ഇറാന്‍ യുദ്ധത്തില്‍ പ്രസിഡന്റിനെതിരെ ജനരോഷമിരമ്പുന്നു

International
  •  3 days ago
No Image

വോട്ടിങ് മെഷീനില്‍ വീണാ ജോര്‍ജ്ജിന്റെ ഫോട്ടോയ്ക്ക് മാത്രമേ വ്യക്തതയുള്ളൂ എന്ന് പരാതി; ഇത്രയ്ക്ക് സ്വാധീനമോയെന്ന് ആന്റോ ആന്റണി

Kerala
  •  3 days ago
No Image

ആദ്യ ജയത്തിലും ഗില്ലിന് നിരാശ; ഗുജറാത്ത് ക്യാപ്റ്റന് കിട്ടിയത് വമ്പൻ തിരിച്ചടി

Cricket
  •  3 days ago
No Image

അസമിലും ഇന്ന് വിധിയെഴുത്ത്; വോട്ടെടുപ്പ് പുരോഗമിക്കുന്നു, 11 മണിയോടെ 38.92 ശതമാനം പോളിംഗ്

National
  •  3 days ago
No Image

ഒളിക്യാമറയുള്ള കണ്ണട ധരിച്ച് പോളിങ് ബൂത്തിലെത്തി; യു.ഡി.എഫ് ചീഫ് ഏജന്റ് പിടിയില്‍

Kerala
  •  3 days ago