ദുബൈ യൂറോപ്പിനേക്കാൾ സുരക്ഷിതം; മിസൈൽ ഭീഷണിയിലും യുഎഇയുടെ കരുത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് ശതകോടീശ്വരന്മാർ
ദുബൈ: പ്രാദേശികമായ സംഘർഷങ്ങൾക്കിടയിലും യുഎഇയുടെ സുരക്ഷയിലും കരുത്തിലും ആത്മവിശ്വാസം പ്രകടിപ്പിച്ച് ലോകപ്രശസ്തരായ ശതകോടീശ്വരന്മാരും ബിസിനസ് പ്രമുഖരും. വെല്ലുവിളികളെ അതിജീവിച്ച് രാജ്യം കൂടുതൽ ശക്തമായി തിരിച്ചുവരുമെന്ന് എലോൺ മസ്‌ക്, ടെലിഗ്രാം ഉടമ പവൽ ഡുറോവ്, അൽ ഹബ്തൂർ ഗ്രൂപ്പ് ചെയർമാൻ ഖലഫ് അൽ ഹബ്തൂർ എന്നിവർ വ്യക്തമാക്കി.
സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ല: എലോൺ മസ്‌ക്
ഇസ്റാഈൽ-ഇറാൻ സംഘർഷങ്ങൾക്കിടയിലും ദുബൈ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നാണെന്ന് പ്രമുഖർ സാക്ഷ്യപ്പെടുത്തുന്നു. "യൂറോപ്പിലെ പല മേഖലകളേക്കാളും സുരക്ഷിതവും മികച്ചതുമായ പ്രവർത്തനമാണ് യുഎഇ കാഴ്ചവെക്കുന്നത്" ടെക് ഭീമൻ എലോൺ മസ്‌ക് എക്‌സിൽ കുറിച്ചു. യൂറോപ്യൻ നഗരങ്ങളെ അപേക്ഷിച്ച് ദുബൈ സുരക്ഷിതമാണെന്ന പവൽ ഡുറോവിന്റെ നിരീക്ഷണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
"മാധ്യമ അതിശയോക്തികൾക്കോ താൽക്കാലിക വിവരണങ്ങൾക്കോ ഇളക്കാൻ കഴിയാത്ത വിധം ശക്തമായ സുരക്ഷാ സംവിധാനത്തിലാണ് യുഎഇ കെട്ടിപ്പടുത്തിരിക്കുന്നത്. സ്ഥാപക നേതാക്കൾ വിതച്ച നന്മയും ജനങ്ങളുടെ പരസ്പര സ്നേഹവുമാണ് ഈ രാജ്യത്തിന്റെ യഥാർത്ഥ കവചം." രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങളെ പ്രകീർത്തിച്ചുകൊണ്ട് ഇമാറാത്തി വ്യവസായിയായ ഖലഫ് അൽ ഹബ്തൂർ പറഞ്ഞു.
കുറച്ച് 'വഞ്ചനാപരമായ ഇറാനിയൻ മിസൈലുകൾ' കൊണ്ട് ഈ രാഷ്ട്രത്തെ കുലുക്കാൻ കഴിയില്ലെന്ന് ഈജിപ്ഷ്യൻ മാധ്യമപ്രവർത്തകൻ അമർ ആദിബും വ്യക്തമാക്കി.
നിലവിൽ വിമാന സർവീസുകൾ റദ്ദാക്കിയതിനാൽ അമേരിക്കയിൽ കുടുങ്ങിക്കിടക്കുന്ന മാസ്റ്റർകാർഡ് വൈസ് പ്രസിഡന്റ് സമീറ ബൗദിയാബ്, യുഎഇയിലെ തന്റെ മക്കളുടെ സുരക്ഷയിൽ പൂർണ്ണ സമാധാനത്തിലാണ്. "പ്രതിരോധശേഷി എന്നത് വെറും കെട്ടിടങ്ങളോ തയ്യാറെടുപ്പോ മാത്രമല്ല, പ്രതിസന്ധി ഘട്ടത്തിൽ പരസ്പരം താങ്ങാവുന്ന ഒരു സമൂഹമാണ്," അവർ ലിങ്ക്ഡ്ഇനിൽ കുറിച്ചു. അയൽക്കാരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ലഭിക്കുന്ന പിന്തുണ തന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
സ്വീഡിഷ് സംരംഭകൻ കാൾ ഫ്രീയറും യുഎഇയോടുള്ള നന്ദി രേഖപ്പെടുത്തി. വിവേചനങ്ങളില്ലാതെ തന്നെ സ്വീകരിച്ച ഈ നാട് എല്ലാ അർത്ഥത്തിലും തന്റെ വീടാണെന്നും ഈ പ്രതിസന്ധി ഘട്ടത്തിൽ താൻ യുഎഇക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം എക്‌സിലെ കുറിപ്പിൽ വ്യക്തമാക്കി.
amid rising missile threats in the region, billionaires and global investors reaffirm confidence in dubai’s safety and the uae’s defense capabilities. many describe the emirate as safer than parts of europe, citing strong security systems and crisis preparedness measures.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."