ജലനിധി പദ്ധതിയില്‍ അനിശ്ചിതത്വം; വേനലില്‍ കുടിവെള്ളം നല്‍കാനാവില്ലെന്ന് ഉറപ്പായി
ലക്കിടി: പഞ്ചായത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച ജലനിധി പദ്ധതി പാതി വഴിയില്‍. പദ്ധതി പാതി വഴിയിലായതോടെ വരാനിരിക്കുന്ന വേനലിലും പദ്ധതിയുടെ ഗുണം ജനങ്ങള്‍ക്കു ലഭിക്കില്ല. പഞ്ചായത്തില്‍ നിലവിലുണ്ടായിരുന്ന ജല അതോറിറ്റിയുടെ കുടിവെള്ള പദ്ധതി എല്ലാവര്‍ക്കും വെള്ളമെത്തിക്കാന്‍ പര്യാപ്തമല്ലെന്നു കണ്ട് മുന്‍ ഭരണസമിതിയാണ് ജലനിധിക്ക് തുടക്കം കുറിച്ചത്. കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായികഴിഞ്ഞ വര്‍ഷം അന്നത്തെ നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
ഒരു തുള്ളി വെള്ളം പോലും ജനങ്ങള്‍ക്ക് കൊടുക്കാന്‍ കഴിയാത്ത അവസ്ഥയിലും പ്രവര്‍ത്തനോദ്ഘാടനം എന്ന നിലയിലാണ് നടത്തിയത്.
ഇപ്പോഴത്ത ഭരണപക്ഷമായ അന്നത്തെ പ്രതിപക്ഷം ഉയര്‍ത്തിയ എതിര്‍പ്പുകളെ അവഗണിച്ചാണ് പാലക്കാട്ടെ ഒരു സ്വകാര്യ സന്നദ്ധ സംഘടനയുമായി കരാര്‍ ഉണ്ടാക്കിയാണ് പദ്ധതി തുടങ്ങിയത്. ജല അതോറിറ്റിയുടെ പഞ്ചായത്തില്‍ നിലവിലുള്ള സംവിധാനങ്ങള്‍ പദ്ധതിക്ക് ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചിരുന്നു.
ഉപഭോക്താക്കളില്‍ നിന്നും പദ്ധതി ചെലവിലേക്ക് ഉപഭോക്ത്യ വിഹിതമായി പണം പിരിച്ചത് വന്‍ എതിര്‍പ്പിന് വഴി വെച്ചിരുന്നു. യു.ഡി.എഫ് ഭരണ സമിതി കൊണ്ടു വന്ന ജലനിധി പദ്ധതി അന്നത്തെ പ്രതിപക്ഷം എതിര്‍ത്തിരുന്നെങ്കിലും ഇപ്പോള്‍ അധികാരത്തിലെത്തിയപ്പോഴും മാറ്റങ്ങളോടെ തുടരുകയാണ്.
തര്‍ക്കങ്ങളും പണി സ്തംഭനങ്ങളും കൊണ്ട് അനിശ്ചിതാവസ്ഥയിലായി പദ്ധതിക്ക് വരാനിരിക്കുന്ന വേനലില്‍ കുടിവെള്ളം നല്‍കാനാവില്ലെന്ന് ഉറപ്പായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."