സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷനില്‍ അസിസ്റ്റന്റ് നിയമനം; 37,400 തുടക്ക ശമ്പളം; അപേക്ഷ ഏപ്രില്‍ 01 വരെ
കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡിന് കീഴില്‍ ജോലി നേടാന്‍ അവസരം. എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് തസ്തികയിലാണ് പുതിയ റിക്രൂട്ട്‌മെന്റ്. സംസ്ഥാന തലത്തില്‍ പ്രതീക്ഷിത ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ കേരള പി.എസ്.സി വെബ്‌സൈറ്റ് മുഖേന ഏപ്രില്‍ 01ന് മുന്‍പായി അപേക്ഷിക്കണം.
തസ്തികയും ഒഴിവുകളും
കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷനില്‍ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ്. പ്രതീക്ഷിത ഒഴിവുകളാണുള്ളത്.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 37,400 രൂപമുതല്‍ 79,000 രൂപവരെ ശമ്പളം ലഭിക്കും.
പ്രായപരിധി
18നും 36നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഉദ്യോഗാര്‍ഥികള്‍ 02.01.1990നും 01.01.2008നും ഇടയില്‍ ജനിച്ചവരായിരിക്കണം.
എസ്.സി, എസ്.ടി, ഒബിസി മറ്റ് സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
- അംഗീകൃത യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി നേടിയിരിക്കണം.
- ടൈപ്പ് റൈറ്റിങ് ഇംഗ്ലീഷ് (ഹയര്‍)- കെജിടിഇ അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
- ടൈപ്പ്‌റൈറ്റിങ് മലയാളം (ലോവര്‍)- കെജിടിഇ അല്ലെങ്കില്‍ തത്തുല്യ യോഗ്യത
- ഷോര്‍ട്ട് ഹാന്‍ഡ് ഇംഗ്ലീഷ് (ലോവര്‍)- കെജിടിഇ അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
- ഷോര്‍ട്ട് ഹാന്‍ഡ് മലയാളം (ലോവര്‍)- കെജിടിഇ അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
പ്രൊബേഷന്‍
കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ ചട്ടങ്ങള്‍ക്കനുസരിച്ച് പ്രൊബേഷന്‍ കാലയളവ് ബാധകം.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.
അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/
Kerala State Backward Classes Development Corporation Limited is recruiting Executive Assistants, and candidates should apply via the Kerala PSC website before April 1.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."