പശ്ചിമേഷ്യന്‍ സംഘര്‍ഷം; വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധന; പ്രവാസികള്‍ക്ക് തിരിച്ചടി
മസ്‌കറ്റ്: പശ്ചിമേഷ്യയില്‍ സംഘര്‍ഷം വ്യാപിക്കുന്നതിനിടെ ഗള്‍ഫ് രാജ്യങ്ങളല്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കും കുതിച്ചുയരുന്നു. ഒമാനിലെ മസ്‌ക്കറ്റില്‍ നിന്ന് കൊച്ചിയിലേക്കുള്ള ടിക്കറ്റിന് നിലവില്‍ 1,30,000 രൂപയ്ക്ക് മുകളിലാണ് വിമാന കമ്പനികള്‍ ഈടാക്കുന്നത്. പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളിലും നിരക്ക് വര്‍ധിക്കാനാണ് സാധ്യത.
യുഎഇ ഉള്‍പ്പെടെ അയല്‍ രാജ്യങ്ങളില്‍ നിന്നും യാത്രക്കാര്‍ പ്രധാനമായും ഒമാന്‍ വഴിയാണ് യാത്ര ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനയുണ്ടായത്. പെട്ടെന്നുണ്ടായ നിരക്ക് വര്‍ധന നാട്ടിലേക്കെത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്.
അതേസമയം ദുബൈയിലെ വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിക്കാൻ ദുബെെ ഭരണകൂടം തീരുമാനിച്ചു. ഇന്ന് വൈകുന്നേരം മുതൽ ദുബൈ ഇന്റർനാഷണൽ (DXB), ദുബൈ വേൾഡ് സെൻട്രൽ (DWC) എന്നീ വിമാനത്താവളങ്ങളിൽ നിന്ന് പരിമിതമായ തോതിൽ സർവീസുകൾ നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി. ദുബൈ ഗവൺമെന്റ് മീഡിയ ഓഫീസ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, തെരഞ്ഞെടുത്ത വിമാനങ്ങൾക്ക് മാത്രമാണ് നിലവിൽ പ്രവർത്തനാനുമതി നൽകിയിരിക്കുന്നത്. വ്യോമാതിർത്തിയിലെ നിയന്ത്രണങ്ങൾക്കിടയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഈ നീക്കം.
യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- വിമാനത്താവളത്തിലേക്ക് പോകരുത്: എയർലൈനിൽ നിന്ന് നേരിട്ട് സ്ഥിരീകരണം ലഭിക്കാത്ത യാത്രക്കാർ ഒരു കാരണവശാലും ഡിഎക്സ്ബി (DXB) അല്ലെങ്കിൽ ഡിഡബ്ല്യുസി (DWC) വിമാനത്താവളങ്ങളിലേക്ക് എത്തരുത്.
- സ്ഥിരീകരണം നിർബന്ധം: വിമാനം പുറപ്പെടുന്ന സമയം സംബന്ധിച്ച് എയർലൈനിൽ നിന്ന് നേരിട്ടുള്ള അറിയിപ്പ് ലഭിച്ചവർക്ക് മാത്രമേ വിമാനത്താവളത്തിലേക്ക് പ്രവേശനം അനുവദിക്കൂ.
- അപ്‌ഡേറ്റുകൾ ശ്രദ്ധിക്കുക: യാത്രയ്ക്ക് മുൻപായി എയർലൈനുകളുടെ വെബ്‌സൈറ്റോ കസ്റ്റമർ കെയറോ വഴി വിമാനത്തിന്റെ നിലവിലെ സ്ഥിതി പരിശോധിക്കേണ്ടതാണ്
due to growing tensions in middle east, flight ticket prices from gulf countries have surged, with fares from muscat to kochi crossing rs 1.3 lakh
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."