ഏപ്രില്‍ ആറു മുതല്‍ ഖത്തറില്‍ മെഗാ പാര്‍ക്ക് കാര്‍ണിവല്‍
ദോഹ: ഖത്തറില്‍ ഏപ്രില്‍ ആറുമുതല്‍ 20 വരെ അല്‍ബിദ്ദ പാര്‍ക്കില്‍ മെഗാപാര്‍ക്ക് കാര്‍ണിവല്‍ തുടങ്ങും. ടൊറന്റോ പ്രൊജക്റ്റ്‌സ് ആന്‍ഡ് സര്‍വിസസാണ് പരിപാടി സംഘടിപ്പിക്കുന്നത്. കാര്‍ണിവലില്‍ ലൈവ് ഷോകള്‍, ഫാമിലി ഏരിയ, ഫുഡ് ബസാര്‍, വിനോദപ്രവര്‍ത്തനങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി ആകര്‍ഷണങ്ങള്‍ ഉണ്ടായിരിക്കും.
മാര്‍ച്ച് 28ന് എക്‌സപോ 2023 ദോഹ സമാപിച്ചതിന് പിന്നാലെ അല്‍ബിദ്ദ പാര്‍ക്കില്‍ നടക്കുന്ന പ്രധാനപരിപാടിയാണ് മെഗാപാര്‍ക്ക് കാര്‍ണിവല്‍. കോണ്‍ഡോഗ്‌സ്, ഫണല്‍ കേക്ക്്, കോട്ടണ്‍ കാന്‍ന്റി, കാരമല്‍ ആപ്പിള്‍ എന്നിവയ്‌ക്കൊപ്പം മറ്റു അന്താരാഷ്ട്ര രുചികളും വിവിധ ഫുഡ് കിയോസ്‌കുകളില്‍ സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാം. നൂതന ഉല്‍പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കുന്ന ബസാറുകളും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളുണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. വൈകുന്നേരം 4 മണി മുതല്‍ രാത്രി 11 വരെ കാര്‍ണിവല്‍ തുറന്നിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."