HOME
DETAILS

ഹോർമുസ് കടലിടുക്ക് കടക്കാൻ സാധിച്ചേക്കില്ലെന്ന ആശങ്ക: ഹോങ്കോങ്ങിൽനിന്ന് സഊദിയിലേക്ക് പോകേണ്ട കപ്പൽ കൊല്ലത്ത് അടുപ്പിച്ചു

  
March 03, 2026 | 2:52 AM

chinese vessel zaki vision anchors at kollam port amidst west asia conflict

കൊല്ലം: ഹോങ്കോങ്ങിൽനിന്ന് സഊദിയിലേക്ക് പോകേണ്ട കപ്പൽ കൊല്ലത്ത് അടുപ്പിച്ചു കൊല്ലം: ഇറാനെതിരേ യു.എസും, ഇസ്റാഈലും തുടങ്ങിവച്ച ആക്രമണം ഗൾഫ് മേഖലയിലും വ്യാപിച്ചതോടെ ഹോങ്കോങ്ങിൽനിന്ന് സഊദി അറേബ്യയിലെ റാസ്തനുറ പോർട്ടിലേക്ക് പോകുകയായിരുന്ന സാകി വിഷൻ എന്ന ചൈനീസ് ചെറുകപ്പൽ യാത്ര തുടരാനാകാത്തതിനാൽ കൊല്ലം തുറമുഖത്ത് അടുപ്പിച്ചു. ഹോർമുസ് കടലിടുക്ക് കടക്കാൻ സാധിച്ചേക്കില്ലെന്ന ആശങ്ക ഉയർന്നതോടെയാണ് ചെറുകപ്പലായ ഓഫ് ഷോർ സപ്ലൈ വെസൽ കൊല്ലം തുറമുഖത്ത് അടുപ്പിച്ചത്. ഹോങ്കോങ്ങിൽ നിർമിച്ച് സൗദിയിലേക്ക് കൊണ്ടു പോകുകയായിരുന്നു ചെറു കപ്പൽ. ഇതിന്റെ ആദ്യ യാത്രയാണ് പാതിവഴിയിലായത്. 

കൊല്ലം തുറമുഖത്ത് നങ്കൂരമിടുന്നതിന് കപ്പൽ അധികൃതർക്ക് സംസ്ഥാന, കേന്ദ്ര സർക്കാരുകൾ അനുമതി നൽകുകയായിരുന്നു. കസ്റ്റംസ്, ഇമിഗ്രേഷൻ ക്ലിയറൻസ് പൂർത്തിയാക്കി കപ്പൽ സുരക്ഷിത കേന്ദ്രത്തിൽ അടുപ്പിച്ചിട്ടുണ്ട്. ഇനിയും കപ്പലുകൾ അടുപ്പിക്കാൻ സൗകര്യമുണ്ടെന്നും കൊല്ലത്തേക്ക് മറ്റു കപ്പലുകൾ വന്നാൽ ഇപ്പോഴുള്ളത് പുറം കടലിലേക്ക് മാറ്റുമെന്നും യാത്രാ പ്രതിസന്ധി ഉണ്ടായതോടെയാണ് ചെറു ഓഫ് ഷോർ സപ്ലൈ കപ്പലാണ് കൊല്ലം തുറമുഖത്ത് എത്തിയതെന്നും ചരക്ക് കപ്പൽ അല്ലെന്നും പോർട്ട് അധികൃതർ അറിയിച്ചു.

The Chinese offshore supply vessel Zaki Vision, en route from Hong Kong to Saudi Arabia's Ras Tanura port, has anchored at Kollam port due to escalating tensions in West Asia. The vessel, carrying 12 crew members from the Philippines and Indonesia, sought shelter in Kollam after previously stopping in Kuala Lumpur and Colombo.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമിത്ഷായുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് പിന്നിലെ അജണ്ട എന്തായിരുന്നു? അവിടെയാണോ ഡീല്‍ രൂപപ്പെട്ടത്?; മുഖ്യമന്ത്രിയോട് 10 ചോദ്യങ്ങളുമായി കെ.സി വേണുഗോപാല്‍

Kerala
  •  5 days ago
No Image

ഊർജ്ജ പ്രതിസന്ധിയിൽ വലയുന്ന ശ്രീലങ്കയ്ക്ക് ആശ്വാസം; ചരിത്രത്തിലെ ഏറ്റവും വലിയ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചു

International
  •  5 days ago
No Image

നിരായുധരെ കൊന്നൊടുക്കി; ഓസ്‌ട്രേലിയൻ 'സെലിബ്രിറ്റി' സൈനികൻ ബെൻ റോബർട്ട്‌സ് സ്മിത്ത് യുദ്ധക്കുറ്റങ്ങൾക്ക് അറസ്റ്റിൽ

International
  •  5 days ago
No Image

2026 ലോകകപ്പിലെ ഞങ്ങളുടെ ആദ്യ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കണ്ണീരൊഴുക്കുന്നത് നിങ്ങൾക്ക് കാണാം; വെല്ലുവിളിയുമായി കോംഗോ കായിക മന്ത്രി

Football
  •  5 days ago
No Image

സർക്കാർ വിരുദ്ധ വോട്ടുകൾ ബി.ജെ.പിക്ക് ചെയ്യരുത്; മാറ്റം വേണമെങ്കിൽ യു.ഡി.എഫിന് വോട്ട് ചെയ്യണമെന്ന് ശശി തരൂർ

Kerala
  •  5 days ago
No Image

വന്ദേഭാരതിലെ ഭക്ഷണത്തില്‍ പ്രാണിയെന്ന് യാത്രക്കാരന്റെ പരാതി; കരാറുകാര്‍ക്ക് 10 ലക്ഷം പിഴയിട്ട് ഐ.ആര്‍.സി.ടി.സി

National
  •  5 days ago
No Image

'വെനസ്വേലക്കാര്‍ക്കും ഞാന്‍ പ്രിയങ്കരന്‍, യു.എസിലെ കാലാവധി കഴിഞ്ഞാല്‍ വെനസ്വേലന്‍ പ്രസിഡന്റ് സ്ഥാനത്തേക്കും മത്സരിച്ചേക്കാം' ട്രംപ്

International
  •  5 days ago
No Image

റെഡിമെയ്ഡ് ദോശമാവ് വില്ലനായി? നാടിനെ നടുക്കി രണ്ട് പിഞ്ചു കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം; മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

National
  •  5 days ago
No Image

പാലക്കാട് കോങ്ങാട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

Kerala
  •  5 days ago
No Image

സ്മിത്തിനെ 'പടിക്കു പുറത്ത്' നിർത്തി ഫർഹാൻ; ബി​ഗ്ബാഷിലെ ബാബർ അസം സംഭവത്തിന് പാകിസ്ഥാൻ മണ്ണിൽ മധുരപ്രതികാരം!

Cricket
  •  5 days ago