HOME
DETAILS

വീണാ ജോര്‍ജിനെ മത്സരിപ്പിക്കരുത്; 'കുടുംബകാര്യങ്ങള്‍' ചൂണ്ടിക്കാട്ടി ഭര്‍ത്താവ് സിപിഎം നേതൃത്വത്തെ സമീപിച്ചു

  
March 03, 2026 | 3:00 AM

veena georges husband requests cpm not to field her in elections cites family reasons

 

പത്തനംതിട്ട: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി ഭര്‍ത്താവ് ജോര്‍ജ് ജോസഫ് സിപിഎം നേതൃത്വത്തിന് മുന്നില്‍. തിങ്കളാഴ്ച ചേര്‍ന്ന പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് അപ്രതീക്ഷിതമായ ഈ നീക്കം ചര്‍ച്ചയായത്.

ചില 'കുടുംബപരമായ കാരണങ്ങളാല്‍' വീണാ ജോര്‍ജിനെ ഇത്തവണ മത്സരരംഗത്ത് നിന്ന് ഒഴിവാക്കണമെന്ന് ജോര്‍ജ് ജോസഫ് പാര്‍ട്ടി നേതാക്കളെ അറിയിച്ചു. യോഗത്തില്‍ പങ്കെടുത്ത കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് ഈ വിഷയം സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. വീണ സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവായതിനാല്‍ അന്തിമ തീരുമാനം സംസ്ഥാന നേതൃത്വത്തിന്റേതാകും.

മുന്‍ ഓര്‍ത്തഡോക്‌സ് സഭ സെക്രട്ടറി കൂടിയായ ജോര്‍ജ് ജോസഫ്, ഏരിയ ജില്ലാ തലങ്ങളിലെ പ്രമുഖ നേതാക്കളോട് ഫോണ്‍ വഴിയും നേരിട്ടുമാണ് ഈ ആവശ്യം ഉന്നയിച്ചത്. ആറന്മുള സിറ്റിങ് എംഎല്‍എയായ വീണയെ തന്നെ വീണ്ടും മത്സരിപ്പിക്കാനായിരുന്നു സിപിഎം സംസ്ഥാന കമ്മിറ്റിയുടെ നേരത്തെയുള്ള തീരുമാനം. ജില്ലാ കമ്മിറ്റി നല്‍കിയ ശുപാര്‍ശ പട്ടികയിലും വീണയുടെ പേര് മാത്രമാണുണ്ടായിരുന്നത്. ഈ സാഹചര്യത്തില്‍ ഭര്‍ത്താവിന്റെ ഭാഗത്തുനിന്നുണ്ടായ ഈ ആവശ്യം പാര്‍ട്ടി വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.

ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത തേടാന്‍ വീണാ ജോര്‍ജിനോടും ഭര്‍ത്താവിനോടും പാര്‍ട്ടി നേതൃത്വം സംസാരിക്കും. സംഭവത്തിന്റെ നിജസ്ഥിതി ബോധ്യപ്പെട്ട ശേഷമാകും പാര്‍ട്ടി തുടര്‍നടപടികള്‍ സ്വീകരിക്കുക. നിലവില്‍ കണ്ണൂരില്‍ കെഎസ്‌യു പ്രതിഷേധത്തിനിടെ പരിക്കേറ്റ വീണാ ജോര്‍ജ് കൊടുമണ്ണിലെ വീട്ടില്‍ വിശ്രമത്തിലാണ്. 2016ല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുനിന്ന് രാഷ്ട്രീയത്തിലെത്തിയ വീണ, ആറന്മുളയില്‍ നിന്ന് രണ്ടുതവണയാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

 

In a surprising turn of events, George Joseph, husband of Health Minister Veena George, has reportedly approached the CPM leadership requesting that she not be fielded in the upcoming Assembly elections. The matter was discussed during the District Secretariat meeting held on Monday.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമേരിക്കയ്ക്കും ഇസ്റാഈലിനും വേണ്ടി ചാരവൃത്തി: ഇറാനിൽ 51 പേർ അറസ്റ്റിൽ

International
  •  a day ago
No Image

കണ്ണൂരിൽ വീട്ടിലെ സ്റ്റെയർകേസിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന എട്ടു വയസ്സുകാരൻ മരിച്ചു

Kerala
  •  a day ago
No Image

വിരുദുനഗറിൽ പടക്കനിർമ്മാണശാലയിൽ വൻ സ്ഫോടനം; 18 മരണം

National
  •  a day ago
No Image

ചൂടിന് ആശ്വാസമേകാന്‍ വേനല്‍മഴയെത്തുന്നു; അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

Kerala
  •  a day ago
No Image

പെരുമാറ്റച്ചട്ടം നിലനിൽക്കെ ദൂരദർശനിൽ രാഷ്ട്രീയ പ്രചാരണം? പ്രധാനമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി സി.പി.എം

Kerala
  •  a day ago
No Image

സതീശന്‍ ടിവിയില്‍ മാത്രം പ്രവര്‍ത്തിച്ചു, പിന്നണിയില്‍ പ്രവര്‍ത്തിച്ചത് കെ.സി; കെ.സി വേണുഗോപാലിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശന്‍

Kerala
  •  a day ago
No Image

വീടിനുള്ളിൽ സിസിടിവി, ഭാര്യയോടുള്ള സംശയം കലാശിച്ചത് കൊലപാതകത്തിൽ; ഇരട്ടക്കുട്ടികളെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി

crime
  •  a day ago
No Image

വയോധികന്റെ മരണത്തില്‍ ദുരൂഹത; മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ കോടതി ഉത്തരവ്

Kerala
  •  a day ago
No Image

വിവാഹത്തലേന്ന് നാടകീയ സംഭവങ്ങൾ: കാളികാവിൽ സദ്യവട്ടങ്ങളിൽ മണ്ണ് വാരിയിട്ട് യുവതി; സംഘർഷം

Kerala
  •  a day ago
No Image

ഇറ്റലിയിലെ ഗുരുദ്വാരയ്ക്ക് പുറത്ത് വെടിവെപ്പ്;  രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

International
  •  a day ago