HOME
DETAILS

2000 കി.മി റേഞ്ചുള്ള സിജ്ജീല്‍ മുതല്‍ ഖൈബര്‍ വരെ; എട്ടു തരം മിസൈലുകള്‍, രണ്ടു തരം ഡ്രോണുകള്‍; യു.എസിനെ ഞെട്ടിച്ച ഇറാന്റെ ആയുധക്കരുത്ത്

  
കെ.ജംഷാദ്
March 03, 2026 | 3:50 AM

Iran and US Israel Military Capabilities and Strategic Operations

യു.എസിനും ഇസ്‌റാഈലിനും കനത്ത പ്രഹരം നല്‍കി ഇറാന്‍ നടത്തുന്ന ആക്രമണം രണ്ടു ദിവസം പൂര്‍ത്തിയാകുമ്പോള്‍ ഇരുപക്ഷത്തിന്റെയും സാങ്കേതിക ആയുധ ശേഷികളാണ് ലോകം ഉറ്റുനോക്കുന്നത്. അമേരിക്കയുടെ നാലു സൈനികര്‍ കൊല്ലപ്പെടാനിടയാക്കിയ ആക്രമണത്തിന് ഇറാന് കരുത്തേകുന്നത് അവരുടെ ആയുധങ്ങളാണ്.
ഓപറേഷന്‍ ട്രൂ പ്രോമിസ് 4 എന്ന പേരിലാണ് ഇറാന്റെ സൈനിക നടപടികള്‍. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇറാന്‍ ഇസ്‌റാഈലിനെതിരേ നടത്തിയതും ഓപറേഷന്‍ ട്രൂ പ്രോമിസ് ആയിരുന്നു. ഓപറേഷന്‍ റൈസിങ് ലയേണ്‍ എന്ന പേരില്‍ ഇസ്‌റാഈല്‍ തുടങ്ങിവച്ച ആക്രമണം പക്ഷേ ഇറാന്റെ കനത്ത തിരിച്ചടിയില്‍ പാളി. ഒടുവില്‍ യു.എസ് ഇടപെട്ട് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു.
ഓപറേഷന്‍ ട്രൂ പ്രോമിസ് 4 ല്‍ ഇറാന്‍ വൈവിധ്യമായ ആയുധങ്ങളാണ് ഉപയോഗിക്കുന്നത്. ആത്മീയ നേതാവും പരമോന്നത നേതാവുമായ ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടതും. 50 ലേറെ കുട്ടികളെ കൊലപ്പെടുത്തിയതോടെയുമാണ് പ്രതികാരമെന്ന നിലയില്‍ ആക്രമണം ശക്തിപ്പെടുത്തിയത്.
ഇറാനില്‍ ഇത്തവണ ആക്രമണത്തിന് യു.എസും ഇസ്‌റാഈലും പേരിട്ടത് ഓപറേഷന്‍ എപിക് ഫ്യൂരി എന്നാണ്. കഠിനമായ രോഷം എന്നാണ് ഇതിനര്‍ഥം. ആദ്യ ദിവസം ഇസ്‌റാഈലിന്റെ ആക്രമണത്തിന് പെട്ടെന്ന് തന്നെ ഇറാന്‍ തിരിച്ചടി നല്‍കിയിരുന്നു. ഇറാനിലെ 32 ലൊക്കേഷനുകളിലാണ് ഇസ്‌റാഈല്‍ ആക്രമണം നടത്തിയത്. ക്രൂയിസ് മിസൈലുകളും ഷാഹദ് 136 ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ആദ്യ ദിനത്തിലെ ഇറാന്റെ പ്രഹരം.
രണ്ടാം ദിനം ഖാംനഇ കൊല്ലപ്പെട്ടതോടെ ആയുധങ്ങളിലും ഇറാന്‍ മാറ്റം വരുത്തി. ഇമാദ് മിസൈലുകള്‍ ഉപയോഗിച്ച് കനത്ത നാശമുണ്ടാക്കി. ബെയ്ത്ത് ഷെമേഷില്‍ നടത്തിയ ആക്രമണം ഈ മിസൈല്‍ ഉപയോഗിച്ചായിരുന്നു. ആള്‍നാശവും ഇതോടെ കൂടി.
ഇറാനെ നേരിടാന്‍ കനത്ത സൈനിക സന്നാഹമാണ് യു.എസും ഇസ്‌റാഈലും മേഖലയില്‍ വിന്യസിച്ചത്. ഇതു മറികടന്നാണ് ഇറാന്‍ 9 രാജ്യങ്ങളില്‍ ഇസ്‌റാഈലിന്റെയും യു.എസിന്റെയും സൈനിക താവളങ്ങളിലടക്കം ഒരേ സമയം ആക്രമണം നടത്തിയത്.

2026-03-0309:03:11.suprabhaatham-news.png
 
 

ഇറാന്‍ ഉപയോഗിച്ച ആയുധങ്ങള്‍

* ബാലിസ്റ്റിക് മിസൈലുകള്‍ 
സിജ്ജീല്‍ (2000 കി.മി റേഞ്ചുള്ള മിസൈല്‍), ഖുറംഷഹര്‍ 4, ഇമാദ്, ഗദ്ദാര്‍, ഖൈബര്‍

* ക്രൂയിസ് മിസൈലുകള്‍
സൗമര്‍, പവേഹ്, ഹുവൈസേഹ്

* ഡ്രോണുകള്‍
ഷഹദ് 136 (പ്രധാനമായും ഉപയോഗിച്ചത് ഇതാണ്), ഷഹദ് 238 (ജെറ്റ് പ്രൊപ്പല്‍ഡ് സൂയിസൈഡ് ഡ്രോണ്‍)

ഇസ്‌റാഈലിന്റെ ആയുധങ്ങള്‍

* സ്‌റ്റെല്‍ത്ത് വിമാനങ്ങള്‍
റഡാറിനെ കബളിപ്പിക്കുന്ന യുദ്ധവിമാനങ്ങളായ എഫ്35 ഐ അധിര്‍, എഫ് 15 ഐ റആം

* മിസൈലും ബോംബുകളും
ബ്ലാക് സ്പാരോ (എ.എല്‍.ബി.എം), റാംപേജ്, ദെയ്‌ലിഹ, ജി.ബി.യു28 ബങ്കര്‍ ബസ്റ്റര്‍

* പ്രതിരോധം
ആരോ 3 (ബരിരാകാശ പ്രതിരോധം), ഡേവിഡ്‌സ് സ്ലിംഗ്‌സ, അയേണ്‍ ഡോം

അമേരിക്കയുടെ ആയുധങ്ങള്‍

ബി2 സ്‌റ്റെല്‍ത്ത് ബോംബറുകള്‍, യു.എസ്.എസ് അബ്രഹാം ലിങ്കണ്‍, യു.എസ്.എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് വിമാന വാഹിനി കപ്പലുകള്‍

* മിസൈലുകള്‍
തൊമാഹാവ്ക് ക്രൂയിസ് മിസൈലുകള്‍, എസ്.എം3 ഇന്റര്‍സെപ്റ്ററുകള്‍

* ഡ്രോണുകള്‍
ലൂകാസ് (സ്വയംനിയന്ത്രിത ഏക ദിശാ ആക്രമണ ഡ്രോണ്‍) ഇതാണ് തുടക്കത്തില്‍ ഉപയോഗിച്ചത്. പിന്നീട് എം.ക്യു 9 റീപ്പറുകളും ഉപയോഗിച്ചു

ഇന്നലെ നതാന്‍സിലെ ഇറാന്‍ ആണവ കേന്ദ്രത്തില്‍ യു.എസ് ആക്രമണം നടത്തിയത് ബി2 സ്‌തെല്‍ത്ത് ബോംബറുകള്‍ ഉപയോഗിച്ചാണ്. ഇറാനിലെ ഭൂഗര്‍ഭ കമാന്‍ഡ് സെന്ററുകള്‍ തകര്‍ക്കാന്‍ ഇസ്‌റാഈല്‍ ഉപയോഗിച്ചത് യു.എസിന്റെ ജിബിയു 28 ബങ്കര്‍ ബസ്റ്റര്‍ ബോംബുകളായിരുന്നു.

As the conflict enters its second day, global attention has shifted to the sophisticated weaponry deployed by both sides. Following the deaths of four US service members, Iran has intensified its retaliation, fueled by the reported killing of Supreme Leader Ayatollah Ali Khamenei and significant civilian casualties.
Iran's Mission: Titled 'Operation True Promise 4,' Iran’s campaign follows a similar operation from last June.
US-Israel Alliance: Initially launched as 'Operation Rising Lion,' the offensive struggled under heavy Iranian counterattacks, leading to a temporary US-brokered ceasefire. The current renewed campaign is named 'Operation Epic Fury.'



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടി.സി.എസ് നാസിക് കേസ്: പ്രധാന പ്രതിയുടെ തകര്‍ന്ന പ്രണയബന്ധം നിരപരാധികളുടെ ജീവിതം തകര്‍ത്തെന്ന് അറസ്റ്റിലായ ജീവനക്കാരന്റെ ഭാര്യ,ഹിന്ദുത്വ സംഘങ്ങള്‍ക്ക് പങ്കെന്നും ആരോപണം

National
  •  15 hours ago
No Image

അടിസ്ഥാന സൗകര്യ വികസനത്തിൽ വിപ്ലവത്തിനൊരുങ്ങി യുഎഇ; 2026-ൽ നടപ്പാക്കുന്നത് മൾട്ടി ബില്യൺ ദിർഹം വികസന പദ്ധതികൾ

uae
  •  15 hours ago
No Image

ഹോർമുസ് ഉപരോധം: യൂറോപ്യൻ വിമാനക്കമ്പനികൾ ഇന്ധനപ്രതിസന്ധിയിലേക്ക്, സർവിസുകൾ റദ്ദാക്കപ്പെടും, ടിക്കറ്റ് നിരക്ക് ‌ഉയരും

International
  •  15 hours ago
No Image

സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം: സംഘ്പരിവാർ പ്രവർത്തകൻ അറസ്റ്റിൽ

National
  •  15 hours ago
No Image

പിർലോയുടെ ശിഷ്യൻ, അറബിയിൽ പ്രാവീണ്യം; യുഎഇ ദേശീയ ടീമിൽ കളിക്കുന്നത് സ്വപ്നം കണ്ട് മലയാളി പയ്യൻ

uae
  •  16 hours ago
No Image

കോഴിക്കോട് മുഖ്യഖാസിയായി ജമലുല്ലൈലി തങ്ങൾ ഇന്ന് സ്ഥാനമേൽക്കും

Kerala
  •  16 hours ago
No Image

യുപി മതപരിവർത്തന നിരോധന നിയമം: വ്യാജ എഫ്.ഐ.ആറുകൾ വർധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് അലഹബാദ് ഹൈക്കോടതി ┃in-depth

National
  •  16 hours ago
No Image

കുവൈത്തിൽ ക്രിപ്‌റ്റോകറൻസി തട്ടിപ്പ്; വയോധികനെ കബളിപ്പിച്ച സംഘത്തിന് 10 വർഷം തടവും ലക്ഷങ്ങൾ പിഴയും ചുമത്തി

Kuwait
  •  16 hours ago
No Image

മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ല; പ്രതിപക്ഷം ഒറ്റക്കെട്ടായി എതിര്‍ത്താല്‍ വനിതാ ബില്‍ പാസാക്കാന്‍ കേന്ദ്രം 'പാടുപെടും' 

National
  •  16 hours ago
No Image

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐ.സി.യു പ്രതിസന്ധിയിൽ: തുണികെട്ടി മറച്ച വാർഡുകളിൽ രോഗികൾ; ആശങ്കയറിയിച്ച് സർജറി വിഭാഗം മേധാവി

Kerala
  •  16 hours ago