പടിഞ്ഞാറന്‍ മേഖലയില്‍ വരമ്പു വയ്ക്കാന്‍ യന്ത്രമെത്തി
ആനക്കര: വേങ്ങശ്ശേരി പാടത്ത് വരമ്പ് വെക്കല്‍ യന്ത്രം കര്‍ഷകര്‍ക്ക് കൗതുക കാഴ്ച്ചയായി. 20 മിനുട്ടില്‍ ഒരേക്കര്‍ സ്ഥലത്തെ വരമ്പ് വെക്കാന്‍ കഴിയുന്നതാണ് യന്ത്രം.
വന്‍ കൂലിചിലവ് കാരണം വയ്‌ലിലെ വരമ്പ് വെക്കല്‍ ഇപ്പോള്‍ അപൂര്‍വ്വമാണ്. ഇതിന് ഒരു പരളഹാരം കൂടിയാണ് ഈ യന്ത്രം. വേങ്ങശ്ശേരി പാടശേഖരത്തിലെ മൂന്ന് ഏക്കര്‍ സ്ഥലത്താണ് യന്ത്രസഹായത്താല്‍ വരമ്പ് വെക്കലും ഒറ്റഞാര്‍ നടീലും നടത്തുന്നത്.
കൃഷി അസിസ്റ്റന്റ് ഗിരീഷ് അയിലക്കാടിന്റെ ശ്രമങ്ങള്‍ ഇതിന് തുണയേകി. ഒതളൂരിലെ സെയ്തലവിയുടെ നേതൃത്വത്തില്‍ ഒറ്റഞാര്‍ കൃഷി മേഖലയില്‍ വ്യാപിപ്പിക്കാനും ലക്ഷ്യമുണ്ട്.
പട്ടിത്തറ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംങ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ തുഷാര ഉദ്ഘാടനം ചെയ്തു. വേങ്ങശ്ശേരി പാടശേഖര സമിതി സെക്രട്ടറി വേണു, കൃഷി അസിസ്റ്റന്റ് മനു, ബിന്ദു നായര്‍, രാമ കൃഷ്ണന്‍, സെയ്തലവി സംബന്ധിച്ചു. വിവിധ കാര്‍ഷിക യന്ത്രങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."