HOME
DETAILS

ഇന്നലെ രാവിലെ കുറഞ്ഞു, വൈകീട്ട് കൂടി, ഇന്ന് വീണ്ടും ഇടിവ്; സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം

  
Web Desk
March 03, 2026 | 5:55 AM

gold prices fluctuate again after sharp rise and fall

കൊച്ചി: സ്വര്‍ണ വിപണിയില്‍ ചാഞ്ചാട്ടം. ഇറാന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കുതിച്ചുയരുന്നതിനിടെ കഴിഞ്ഞ ദിവസം രാവിലെ വിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ആഗോളവിപണിയില്‍ വര്‍ധിച്ചിട്ടും കേരളത്തില്‍ വില കുറഞ്ഞു. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് വൈകീട്ട് വില കുത്തനെ കൂടി. ഇപ്പോള്‍ ഇന്നിതാ വിലയില്‍ (03-03-26) നേരിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്. 

ഇന്നത്തെ വില 
22 കാരറ്റ് ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 15,585 രൂപയും പവന് 1,24,680 രൂപയുമായി.

24 കാരറ്റ്
ഗ്രാമിന് 49 രൂപ കുറഞ്ഞ് 17,002
പവന് 392 രൂപ കുറഞ്ഞ് 1,36,016

22 കാരറ്റ്
ഗ്രാമിന് 45 രൂപ കുറഞ്ഞ് 15,585
പവന് 360 രൂപ കുറഞ്ഞ് 1,24,680

18 കാരറ്റ്
ഗ്രാമിന് 36 രൂപ കുറഞ്ഞ് 12,752
പവന് 288 രൂപ കുറഞ്ഞ് 1,02,016

ഇസ്‌റാഈല്‍ ഇറാനെ അക്രമിച്ചതിന് പിന്നാലെ രണ്ടുദിവസം കൊണ്ട് 8,440 രൂപ പവന് വര്‍ധിച്ചിരുന്നു. എന്നാല്‍, ഇന്നലെയും ഇന്നുമായി സ്വര്‍ണവില തിരിച്ചിറങ്ങുന്നതാണ് കാണുന്നത്. ഈ രണ്ടുദിവസം കൊണ്ട് 2,240 രൂപയാണ് പവന് കുറഞ്ഞത്.

ഇന്നലെ രാവിലെ സ്വര്‍ണം ഗ്രാമിന് 300 രൂപ കുറഞ്ഞിരുന്നു. 15,565 രൂപയായിരുന്നു ഗ്രാം വില. പവന്റെ വിലയില്‍ 2400 രൂപ കുറഞ്ഞ് 1,24,520 രൂപയായിരുന്നു. എന്നാല്‍, ഉച്ചക്ക് ഗ്രാമിന് 65 രൂപയും പവന് 520 രൂപയും കൂടി. 1,25,040 രൂപയായിരുന്നു വിപണി ക്ലോസ് ചെയ്യുമ്പോള്‍ പവന്‍വില. ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡിന് 115.46 ഡോളര്‍ കൂടി 5,372.24 ഡോളറായി കുറഞ്ഞു. ഇന്നലെ 5,393.56 ഡോളര്‍ ആയിരുന്നു.

യു.എസ്, ഇസ്‌റാഈല്‍ സേനകള്‍ ഇറാനില്‍ നടത്തുന്ന യുദ്ധം തന്നെയാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകം.  യുദ്ധം നാലാഴ്ച വരെ നീണ്ടുനില്‍ക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞഇരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആളുകള്‍ സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി കാണുന്നു. ഇത് സ്വര്‍ണത്തിന്റെ ഡിമാന്‍ വര്‍ധിപ്പിക്കുകയും വില ഉയര്‍ത്തുകയും ചെയ്യുന്നു. സംഘര്‍ഷ സാഹചര്യം ഇങ്ങനെ തുടര്‍ന്നാല്‍ ഇന്നത്തെ നേരിയ ഇടിവ് നോക്കേണ്ടെന്നും വില കുത്തനെ ഉയരുമെന്നും വ്യാപാരികള്‍ വ്യക്തമാക്കുന്നു. 

 

gold prices witnessed sharp fluctuations over the past two days, falling in the morning, rising by evening, and declining again today amid global market uncertainty and geopolitical tensions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവയവക്കച്ചവടം: നജീബ് വെറും ‘കണ്ണി’, അന്വേഷണം ഉന്നതരിലേക്ക്; ആശുപത്രി രേഖകളും സംശയ നിഴലിൽ

Kerala
  •  4 days ago
No Image

ആശ സമരത്തിൽ ​ഗുരുതര വീഴ്ച സംഭവിച്ചു; കുറ്റസമ്മതവുമായി സി.പി.ഐ; വ്യക്തിപൂജയെ അംഗീകരിക്കില്ലെന്ന് ബിനോയ് വിശ്വം

Kerala
  •  4 days ago
No Image

സി.സി.ടി.വി ചതിച്ചാശാനേ! 'വാടാനപ്പള്ളിയിൽ കെ.സി നയിക്കട്ടെ' ബോർഡിൽ വൻ ട്വിസ്റ്റ്; വെച്ചത് കോൺഗ്രസുകാരല്ല, സി.പി.എമ്മുകാരൻ

Kerala
  •  4 days ago
No Image

ദുബൈ വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കാൻ ഇനി നാഷണൽ ഇൻസ്പെക്ടർമാർ; സ്വദേശി പൗരന്മാർക്ക് അവസരം

uae
  •  4 days ago
No Image

ഖത്തർ സമുദ്രാതിർത്തിയിൽ ചരക്ക് കപ്പലിന് നേരെ ഡ്രോൺ ആക്രമണം; തീ നിയന്ത്രണവിധേയമെന്ന് പ്രതിരോധ മന്ത്രാലയം

qatar
  •  4 days ago
No Image

'സ്വർണം വാങ്ങരുത്, വർക്ക് ഫ്രം ഹോം തുടരണം'; കടുത്ത നിയന്ത്രണങ്ങൾ നിർദേശിച്ച് പ്രധാനമന്ത്രി

National
  •  4 days ago
No Image

തോൽവിക്ക് പിന്നാലെ ടിഎംസിയിൽ ആഭ്യന്തരയുദ്ധം: നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് നേതാക്കൾ; സീറ്റിനായി ചോദിച്ചത് 5 കോടിയെന്ന് വെളിപ്പെടുത്തൽ

National
  •  4 days ago
No Image

വിജയ്‌ക്ക് മോദിയുടെ അഭിനന്ദനം; തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂർണ്ണ സഹകരണം ഉറപ്പുനൽകി

National
  •  4 days ago
No Image

ഗ്ലോബൽ വില്ലേജ് മെയ് 31 വരെ; ദുബൈയിലെ ഈദ് ആഘോഷങ്ങൾക്ക് മാറ്റുകൂടും

uae
  •  4 days ago
No Image

യുദ്ധം അവസാനിപ്പിക്കണം; അമേരിക്കയുടെ 14 ഇന നിർദേശങ്ങൾക്ക് മറുപടി നൽകി ഇറാൻ

International
  •  4 days ago


No Image

ഓട്ടോ-ടാക്‌സി ഫിറ്റ്‌നസ് പരിശോധന: ക്ഷേമനിധി രസീത് നിർബന്ധമല്ല; ഡ്രൈവർമാർക്ക് ആശ്വാസമായി ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ പുതിയ ഉത്തരവ്

Kerala
  •  4 days ago
No Image

നാഗ്‌പൂരിലെ നിർദേശങ്ങളനുസരിച്ച് പ്രവർത്തിക്കുന്ന പാർട്ടിയല്ല കോൺഗ്രസ്; ‘ഡൽഹിയിൽ മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ 50 ദിവസമെടുത്തത് മറക്കരുത്’;  മോദിയുടെ പരിഹാസത്തിന് വായടപ്പിക്കുന്ന മറുപടിയുമായി രമേശ് ചെന്നിത്തല

Kerala
  •  4 days ago
No Image

വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ 'തമിഴ് തായ് വാഴ്ത്തി'ന് അവഗണനയെന്ന് ആരോപണം; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിപിഐ

National
  •  4 days ago
No Image

ഏഷ്യൻ കപ്പിൽ യുഎഇക്ക് എതിരാളികളായി കരുത്തരായ കൊറിയയും വിയറ്റ്നാമും; ഒമാനും കുവൈത്തും സഊദിക്കൊപ്പം ​ഗ്രൂപ്പ് എയിൽ

uae
  •  4 days ago