ഇന്നലെ രാവിലെ കുറഞ്ഞു, വൈകീട്ട് കൂടി, ഇന്ന് വീണ്ടും ഇടിവ്; സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം
കൊച്ചി: സ്വര്‍ണ വിപണിയില്‍ ചാഞ്ചാട്ടം. ഇറാന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കുതിച്ചുയരുന്നതിനിടെ കഴിഞ്ഞ ദിവസം രാവിലെ വിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ആഗോളവിപണിയില്‍ വര്‍ധിച്ചിട്ടും കേരളത്തില്‍ വില കുറഞ്ഞു. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് വൈകീട്ട് വില കുത്തനെ കൂടി. ഇപ്പോള്‍ ഇന്നിതാ വിലയില്‍ (03-03-26) നേരിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്.
ഇന്നത്തെ വില
22 കാരറ്റ് ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 15,585 രൂപയും പവന് 1,24,680 രൂപയുമായി.
24 കാരറ്റ്
ഗ്രാമിന് 49 രൂപ കുറഞ്ഞ് 17,002
പവന് 392 രൂപ കുറഞ്ഞ് 1,36,016
22 കാരറ്റ്
ഗ്രാമിന് 45 രൂപ കുറഞ്ഞ് 15,585
പവന് 360 രൂപ കുറഞ്ഞ് 1,24,680
18 കാരറ്റ്
ഗ്രാമിന് 36 രൂപ കുറഞ്ഞ് 12,752
പവന് 288 രൂപ കുറഞ്ഞ് 1,02,016
ഇസ്‌റാഈല്‍ ഇറാനെ അക്രമിച്ചതിന് പിന്നാലെ രണ്ടുദിവസം കൊണ്ട് 8,440 രൂപ പവന് വര്‍ധിച്ചിരുന്നു. എന്നാല്‍, ഇന്നലെയും ഇന്നുമായി സ്വര്‍ണവില തിരിച്ചിറങ്ങുന്നതാണ് കാണുന്നത്. ഈ രണ്ടുദിവസം കൊണ്ട് 2,240 രൂപയാണ് പവന് കുറഞ്ഞത്.
ഇന്നലെ രാവിലെ സ്വര്‍ണം ഗ്രാമിന് 300 രൂപ കുറഞ്ഞിരുന്നു. 15,565 രൂപയായിരുന്നു ഗ്രാം വില. പവന്റെ വിലയില്‍ 2400 രൂപ കുറഞ്ഞ് 1,24,520 രൂപയായിരുന്നു. എന്നാല്‍, ഉച്ചക്ക് ഗ്രാമിന് 65 രൂപയും പവന് 520 രൂപയും കൂടി. 1,25,040 രൂപയായിരുന്നു വിപണി ക്ലോസ് ചെയ്യുമ്പോള്‍ പവന്‍വില. ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡിന് 115.46 ഡോളര്‍ കൂടി 5,372.24 ഡോളറായി കുറഞ്ഞു. ഇന്നലെ 5,393.56 ഡോളര്‍ ആയിരുന്നു.
യു.എസ്, ഇസ്‌റാഈല്‍ സേനകള്‍ ഇറാനില്‍ നടത്തുന്ന യുദ്ധം തന്നെയാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകം. യുദ്ധം നാലാഴ്ച വരെ നീണ്ടുനില്‍ക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞഇരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആളുകള്‍ സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി കാണുന്നു. ഇത് സ്വര്‍ണത്തിന്റെ ഡിമാന്‍ വര്‍ധിപ്പിക്കുകയും വില ഉയര്‍ത്തുകയും ചെയ്യുന്നു. സംഘര്‍ഷ സാഹചര്യം ഇങ്ങനെ തുടര്‍ന്നാല്‍ ഇന്നത്തെ നേരിയ ഇടിവ് നോക്കേണ്ടെന്നും വില കുത്തനെ ഉയരുമെന്നും വ്യാപാരികള്‍ വ്യക്തമാക്കുന്നു.
gold prices witnessed sharp fluctuations over the past two days, falling in the morning, rising by evening, and declining again today amid global market uncertainty and geopolitical tensions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."