HOME
DETAILS

ഖത്തറിലെ ഡ്രോൺ ആക്രമണം: ഇന്ത്യയിൽ ഗ്യാസ് വിതരണത്തിന് നിയന്ത്രണം; വ്യവസായ മേഖല പ്രതിസന്ധിയിൽ

  
Web Desk
March 03, 2026 | 9:11 AM

drone attacks in qatar gas supply restricted in india industrial sector in crisis

ന്യൂഡൽഹി/ദോഹ: ഖത്തറിലെ ഊർജ്ജ നിലയങ്ങൾക്ക് നേരെ നടക്കുന്ന ഡ്രോൺ ആക്രമണത്തെത്തുടർന്ന് ഇന്ത്യയിലെ പ്രകൃതിവാതക വിതരണത്തിൽ വൻ കുറവ്. ലോകത്തിലെ പ്രമുഖ എൽഎൻജി (LNG) ഉത്പാദക രാജ്യമാണ് ഖത്തർ. ഉത്പാദനം തടസ്സപ്പെട്ടതോടെ രാജ്യത്തെ പ്രമുഖ ഗ്യാസ് കമ്പനികൾ വ്യവസായ സ്ഥാപനങ്ങൾക്കുള്ള വിതരണം വെട്ടിക്കുറച്ചു. റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.

വ്യവസായങ്ങൾക്കുള്ള വാതക വിതരണത്തിൽ പത്ത് ശതമാനം മുതൽ മുപ്പത് ശതമാനം വരെ കുറവാണ് വരുത്തിയത്. രാജ്യത്തെ പ്രമുഖ ഇറക്കുമതിക്കാരായ പെട്രോനെറ്റ് എൽഎൻജി ആണ് വിതരണത്തിലെ കുറവിനെക്കുറിച്ച് ഗെയ്‌ൽ (GAIL), ഇന്ത്യൻ ഓയിൽ (IOC) എന്നിവരെ അറിയിച്ചത്.

പ്രകൃതിവാതക  ക്ഷാമം പരിഹരിക്കാനായി അന്താരാഷ്ട്ര വിപണിയിൽ നിന്ന് 'സ്പോട്ട് ടെൻഡറുകൾ' വഴി അടിയന്തരമായി ഗ്യാസ് വാങ്ങാൻ കമ്പനികൾ ശ്രമിക്കുന്നുണ്ട്. അതേസമയം ആഗോളതലത്തിൽ വില കുതിച്ചുയരുന്നത് തിരിച്ചടിയാണ്. ഖത്തറിന് നേരെ രണ്ട് ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ ഉണ്ടായതായി ഖത്തർ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഇറാനിൽ നിന്നുള്ള വിമാനങ്ങൾ വെടിവെച്ചിട്ടതായും റിപ്പോർട്ടുകളുണ്ട്. മേഖലയിൽ യുദ്ധവിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും സാന്നിധ്യം ശക്തമാണ്.

ഖത്തറിലെ എൽഎൻജി അടിസ്ഥാന സൗകര്യങ്ങളെയും സഊദിയിലെ എണ്ണ നിലയങ്ങളെയും ലക്ഷ്യം വെച്ചുള്ള നീക്കങ്ങൾ ആഗോള ഊർജ്ജ വിപണിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചിരിക്കുകയാണ് 

ഇന്ത്യയെ ബാധിക്കുന്നത് എങ്ങനെ?

ലോകത്ത് ഏറ്റവും കൂടുതൽ എൽഎൻജി ഇറക്കുമതി ചെയ്യുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. ഇതിൽ ഭൂരിഭാഗവും ഖത്തർ, യുഎഇ എന്നീ രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. ഖത്തറിലെ ഉത്പാദനം ദീർഘകാലം തടസ്സപ്പെട്ടാൽ ഇന്ത്യയിലെ വളം ഉത്പാദനം, ഊർജ്ജം, മറ്റ് വൻകിട വ്യവസായങ്ങൾ എന്നിവയെ അത് ദോഷകരമായി ബാധിക്കും. ഇൻഷുറൻസ് ചെലവുകളും ചരക്ക് കൂലിയും വർദ്ധിക്കുന്നത് വരും ദിവസങ്ങളിൽ ആഭ്യന്തര വിപണിയിൽ വിലക്കയറ്റത്തിന് കാരണമായേക്കാം.

 

The recent Iranian drone attacks on Qatar’s primary energy facilities at Ras Laffan and Mesaieed have forced QatarEnergy to suspend production and declare force majeure. As Qatar provides over 40% of India's liquefied natural gas (LNG) imports, this disruption has triggered immediate concerns for India’s energy security. energy crisis: qatar drone attacks disrupt india's gas supply



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ചരിത്രപരമായ വലിയ അനീതി' മണ്ഡല പുനര്‍നിര്‍ണയത്തിനുള്ള കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ കരിങ്കൊടി പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സ്റ്റാലിന്‍

National
  •  2 days ago
No Image

സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഇന്ന് പ്രഖ്യാപിച്ചേക്കും; ഫലം അറിയാൻ വെബ്‌സൈറ്റുകളും എസ്എംഎസ് സംവിധാനവും

National
  •  3 days ago
No Image

തിരൂരിൽ വാടകമുറിയിൽ തലയ്ക്ക് പരുക്കേറ്റ നിലയിൽ മൃതദേഹം; കൂടെ താമസിച്ചിരുന്ന അതിഥിത്തൊഴിലാളി പിടിയിൽ

crime
  •  3 days ago
No Image

യു.എസ് ഉപരോധം മറികടക്കാനായില്ല; ചൈനീസ് കപ്പല്‍ ഹോര്‍മുസിലേക്ക് തന്നെ മടങ്ങി

International
  •  3 days ago
No Image

വാഹനങ്ങളില്‍ ഇനി അമിതഭാരം കയറ്റിയാല്‍ പണികിട്ടും; ടോള്‍ നാലിരട്ടി വരെ; പുതിയ നിയമം ഇന്ന് മുതല്‍

Kerala
  •  3 days ago
No Image

സിനിമയിലെ 'ഡ്രഗ് ലേഡി' വീണ്ടും പിടിയിൽ; റിൻസി മുംതാസ് കുടുങ്ങിയത് 3.58 ഗ്രാം എം.ഡി.എം.എയുമായി

Kerala
  •  3 days ago
No Image

ചർച്ചയ്ക്ക് മുമ്പ് 270 ബില്യൺ ഡോളർ നഷ്ടപരിഹാരം വേണം; ട്രംപിനെ മുൾമുനയിൽ നിർത്തി ഇറാൻ

International
  •  3 days ago
No Image

'ആര് തളര്‍ത്തിയാലും ഡോക്ടറായിട്ടേ ഈ കോളജില്‍ നിന്ന് പുറത്തിറങ്ങൂ'  മരിക്കും മുന്‍പ് നിതിന്‍ സുഹൃത്തിനയച്ച ഓഡിയോ സന്ദേശം

Kerala
  •  3 days ago
No Image

ജോർജിയ മെലോണിക്ക് ധൈര്യമില്ലെന്ന് ട്രംപ്; ഇറാനെതിരെ അമേരിക്കയുടെ സൈനിക നീക്കങ്ങളിൽ നിന്ന് പിന്മാറി ഇറ്റലി

International
  •  3 days ago
No Image

സംസ്ഥാനത്ത് റെക്കോര്‍ഡ് വൈദ്യുതി ഉപഭോഗം; ചരിത്രത്തിലാദ്യമായി 6000 മെഗാവാട്ട് കടന്നു; നിയന്ത്രണം വേണമെന്ന് കെഎസ്ഇബി

Kerala
  •  3 days ago