പിശാചിനോട് വിട്ടുവീഴ്ചയില്ല; സയണിസ്റ്റ്-അമേരിക്കൻ സഖ്യവുമായി നയതന്ത്രത്തിനില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം
തെഹ്‌റാൻ: ഇസ്റാഈലും യു.എസും മുന്നോട്ടുവെച്ച ചർച്ചാ നിർദ്ദേശങ്ങൾ തള്ളി ഇറാൻ വിദേശകാര്യ മന്ത്രാലയം. രാജ്യം ഇപ്പോൾ പിശാചായ നിങ്ങളോട് പോരാടുകയാണെന്നും സമാധാന ശ്രമങ്ങൾക്കപ്പുറം പ്രതിരോധത്തിനാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്നും ഇറാൻ വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തിൽ നയതന്ത്ര ചർച്ചകൾക്ക് യാതൊരു പ്രസക്തിയില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ് എസ്മയിൽ ബഗായ് അറിയിച്ചു. നയതന്ത്രം പറയുകയും എന്നാൽ ഇറാന്റെ യുക്തിക്ക് മുന്നിൽ പരാജയപ്പെട്ട് സൈനിക നീക്കങ്ങളിലേക്ക് തിരിയുകയും ചെയ്യുന്നവർക്ക് മേൽ ശാശ്വതമായ അപമാനം ഉണ്ടാകുമെന്നും അദ്ദേഹം പരിഹസിച്ചു.
ഗൾഫ് രാജ്യങ്ങളിലെ സംഘർഷങ്ങൾ വർദ്ധിപ്പിക്കാൻ ശ്രമിക്കുന്ന സയണിസ്റ്റ് ഭരണകൂടത്തിന്റെ നീക്കങ്ങളെക്കുറിച്ച് അറബ് സുഹൃത്തുക്കൾ ജാഗ്രത പാലിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. ഇറാന്റെ പ്രതിച്ഛായ തകർക്കാനും മറ്റ് രാജ്യങ്ങളിൽ കുറ്റകൃത്യങ്ങൾ ചെയ്യാനും അവർക്ക് മടിയുണ്ടാകില്ലെന്ന് ബഗായ് ഓർമ്മിപ്പിച്ചു.
അയൽരാജ്യങ്ങളുടെ ഊർജ്ജ നിലയങ്ങൾ ആക്രമിക്കുന്നു എന്ന ആരോപണങ്ങൾക്കിടെ, തങ്ങൾ മാനുഷിക മൂല്യങ്ങളിൽ അടിയുറച്ച് വിശ്വസിക്കുന്നവരാണെന്ന് തെഹ്‌റാൻ അവകാശപ്പെട്ടു. ലോകത്തെ 'തിന്മയ്ക്കെതിരെ' പോരാടുന്ന ഏക ശക്തി ഇറാനാണെന്നും അമേരിക്കയെ 'പിശാച്' എന്ന് വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിക്കുകയും ചെയ്തു. സയണിസ്റ്റ് ഭരണകൂടത്തിന്റെ ദ്രോഹകരമായ പ്രവൃത്തികൾക്ക് മറുപടി നൽകാൻ ഇറാൻ സജ്ജമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
The Iranian Foreign Ministry has officially dismissed peace and dialogue proposals put forward by the United States and Israel, stating that the nation is currently focused on strategic defense rather than diplomacy. Ministry spokesperson Esmaeil Baghaei characterized the U.S. and the "Zionist regime" as "the devil," asserting that there is no relevance for talks in the current military climate.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."