HOME
DETAILS

ഖത്തർ എനർജി ഉൽപ്പാദനം നിർത്തി; ഇന്ത്യയിൽ പാചകവാതകക്ഷാമത്തിനും വിലക്കയറ്റത്തിനും സാധ്യത; പശ്ചിമേഷ്യൻ പ്രതിസന്ധി കനക്കുന്നു

  
Web Desk
March 03, 2026 | 2:02 PM

qatar energy halts lng production india faces potential lpg and cng price hike

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യം ഇന്ത്യയുടെ ഊർജ്ജമേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ഖത്തറിലെ പ്രധാന എൽഎൻജി ഉൽപ്പാദന പ്ലാന്റായ ലാസ് റഫാനിൽ ഇറാന്റെ ഡ്രോൺ ആക്രമണത്തെത്തുടർന്ന് നാശനഷ്ടങ്ങൾ സംഭവിച്ചതോടെ ഖത്തർ എനർജി ഉൽപ്പാദനം നിർത്തിവെച്ചു. ഇന്ത്യയിലേക്കുള്ള പ്രകൃതിവാതകത്തിന്റെ പ്രധാന സ്രോതസ്സായ ഖത്തറിൽ നിന്നുള്ള വിതരണം തടസ്സപ്പെടുന്നത് രാജ്യത്ത് പാചകവാതക (LPG), സിഎൻജി (CNG) വിലകൾ കുത്തനെ ഉയരാൻ കാരണമായേക്കും.

ഇന്ത്യയെ ബാധിക്കുന്നത് എങ്ങനെ?

ഇന്ത്യയുടെ പ്രകൃതിവാതക ഇറക്കുമതിയുടെ സിംഹഭാഗവും പശ്ചിമേഷ്യൻ രാജ്യങ്ങളെ ആശ്രയിച്ചാണ്.ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത പ്രകൃതിവാതകത്തിന്റെ (LNG) 40 ശതമാനവും ഖത്തറിൽ നിന്നാണ് എത്തുന്നത്.ഏകദേശം 10 മുതൽ 15 ശതമാനം വരെ എൽഎൻജി യുഎഇയിൽ നിന്നും ഇന്ത്യ വാങ്ങുന്നുണ്ട്.

പെട്രോനെറ്റ് എൽഎൻജിയുമായി 20 വർഷത്തെയും,ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോർപറേഷനുമായി 17 വർഷത്തെയും ദീർഘകാല കരാറുകൾ ഖത്തർ എനർജിക്കുണ്ട്. ഉൽപ്പാദനം പുനരാരംഭിക്കാൻ വൈകുന്നത് ഈ കരാറുകളെ ബാധിക്കും.

കരുതൽ ശേഖരമില്ലാത്തത് തിരിച്ചടിയാകുന്നു

മറ്റ് ഇന്ധനങ്ങളെപ്പോലെ എൽഎൻജി വലിയ തോതിൽ സംഭരിച്ചുവെക്കാനുള്ള കരുതൽ ശേഖരം (Strategic Reserve) നിലവിൽ ഇന്ത്യക്കില്ല. അതിനാൽ പ്രതിസന്ധി രണ്ടാഴ്ചയിലധികം നീണ്ടുനിന്നാൽ ആഭ്യന്തര വിപണിയിൽ വാതകക്ഷാമം രൂക്ഷമാകും.വീടുകളിലെ പാചകവാതകത്തിനും വാഹനങ്ങളിൽ ഉപയോഗിക്കുന്ന സിഎൻജിക്കും വില വർധിക്കും.വൈദ്യുതി ഉൽപ്പാദനം, വളം നിർമ്മാണം തുടങ്ങിയ വ്യവസായങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കും.

ബദൽ മാർഗങ്ങൾ

അമേരിക്ക ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിൽ നിന്ന് ഹ്രസ്വകാല കരാറടിസ്ഥാനത്തിൽ ഗ്യാസ് എത്തിക്കാൻ ഇന്ത്യക്ക് ശ്രമിക്കാമെങ്കിലും ഇതിന് വൻ തുക ചിലവാകും. അന്താരാഷ്ട്ര വിപണിയിൽ എൽഎൻജി വില ഉയരുന്നത് ആഭ്യന്തര വിപണിയിലെ ഉപഭോക്താക്കൾക്ക് വലിയ സാമ്പത്തിക ഭാരമായി മാറും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്ക് പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു; അന്താരാഷ്ട്ര വിപണിയിൽ കുതിച്ച് എണ്ണവില

International
  •  4 days ago
No Image

അമേരിക്കയിലെ സ്വർണശേഖരം പിൻവലിച്ച് ഫ്രാൻസ്; കോടികളുടെ ലാഭം, കേന്ദ്രബാങ്കിന്റെ തന്ത്രപരമായ നീക്കം

International
  •  4 days ago
No Image

ഇറാനിൽ അതീവ ജാഗ്രത; 48 മണിക്കൂർ പുറത്തിറങ്ങരുത്: ഇന്ത്യൻ പൗരന്മാർക്ക് എംബസിയുടെ കർശന നിർദ്ദേശം

International
  •  4 days ago
No Image

മഴ പോയി കൊടുങ്കാറ്റ്; തകർത്തടിച്ച് രാജസ്ഥാൻ കയറിയത് മിന്നൽ ലിസ്റ്റിൽ

Cricket
  •  4 days ago
No Image

ഇറാനെതിരെ ആണവായുധം പ്രയോ​ഗിക്കുമോ? ജെ.ഡി വാൻസിന്റെ ഭീഷണിയിൽ നിലപാട് വ്യക്തമാക്കി വൈറ്റ്ഹൗസ്

International
  •  4 days ago
No Image

ഇറാനെതിരെ സംയുക്ത നീക്കം: 'അടുത്തത് എന്ത്?' ട്രംപിന് മാത്രം അറിയാമെന്ന് വൈറ്റ് ഹൗസ്

International
  •  4 days ago
No Image

ഹോർമുസ് തുറക്കണമെന്നാവശ്യപ്പെട്ട് യുഎൻ സുരക്ഷാ കൗൺസിലിൽ ബഹ്‌റൈന്റെ പ്രമേയം; വീറ്റോ ചെയ്ത് ചൈനയും റഷ്യയും

bahrain
  •  4 days ago
No Image

ഭാവിയില്‍ സ്വത്തുക്കള്‍ കൈവിട്ടുപോകുമെന്ന് പേടി; ഇരട്ട പെണ്‍കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്നു; പിതാവും ബന്ധുക്കളും പിടിയില്‍ 

National
  •  4 days ago
No Image

തൃശൂരിൽ ബസിൽ നിന്നും ഇറങ്ങിയ വീട്ടമ്മ കാൽതെറ്റി ബസിന്റെ അടിയിൽപ്പെട്ട് മരിച്ചു

Kerala
  •  4 days ago
No Image

A Landmark Verdict: The Thoothukudi Custody Death Case and the Court’s Judgment

National
  •  4 days ago