HOME
DETAILS

മാധ്യമ പ്രവർത്തകയുടെ വേഷത്തിൽ ഇറാനിലേക്ക് നുഴഞ്ഞ് കയറിയ ചാര സുന്ദരി: ആരാണ് കാതറിൻ പെറസ് ശഖ്ദം? In - Depth

  
കെ ഷബാസ് ഹാരിസ്  
March 03, 2026 | 2:27 PM

who is catherine perez-shakdam women who allegedly infiltrated Iran posing as a journalist

2025 ജൂലൈ 10. ഇറാനിന്റെ മുൻ പ്രസിഡന്റ് സ്ഥാനാർഥി മുസ്തഫ കവാകെബിയൻ ഒരു ടെലിവിഷൻ അഭിമുഖത്തിൽ ഇറാൻ രാഷ്ട്രീയത്തിലെ പ്രമുഖർക്ക് നേരെ വലിയൊരു ആരോപണം അഴിച്ച് വിടുന്നു. ഇറാനിലെ 120 ഉയർന്ന ഉദ്യോഗസ്ഥർക്ക് ഫ്രാൻസിൽ നിന്ന് ഇറാനിലേക്ക് മാധ്യമ പ്രവർത്തകയുടെ വേഷത്തിൽ നുഴഞ്ഞ് കയറിയ ഇസ്രായേൽ ചാര വനിതയുമായി രഹസ്യ ബന്ധം ഉണ്ടായിരുന്നു എന്നതായിരുന്നു മുസ്തഫയുടെ ആരോപണം. ഇറാൻ ആരോപണത്തെ നിഷേധിച്ചു എന്ന് മാത്രമല്ല മുസ്തഫയിക്ക് നേരെ അസത്യം പ്രചരിപ്പിച്ചു എന്നാരോപിച്ച് കേസെടുക്കുകയും ചെയ്തു. എന്നാൽ, ഇതേ കാര്യം മുന്നേ ഇറാനിലെ സുരക്ഷ വിദഗ്ധൻ ഫുആദ് സതേഗിയും മറ്റൊരു രീതിയിൽ പങ്ക് വെക്കുന്നുണ്ട്. മുസ്തഫ പരാമർശിച്ച അതേ സ്ത്രീയെ മൊസാദ് ഏജന്റെ് എന്നാണ് ഫുആദ് വിശേഷിപ്പിച്ചത്. ആ സ്ത്രീയുടെ ഇടപെടലുകളിൽ നിന്നോ, പെരുമാറ്റത്തിൽ നിന്നോ അവർ മൊസാദ് ഏജന്റാണെന്ന് ഇറാനിന് കണ്ടെത്താൻ പറ്റാതെ പോയതിനെ ഫുആദ് നിഷിധമായി വിമർശിക്കുന്നുമുണ്ട്. 

ഇറാനിലെ ഉയർന്ന ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം കാത്ത് സൂക്ഷിച്ച, ഖാംനഈയുടെ ഔദ്യോഗിക വെബ്‌സൈറ്റിലടക്കം ഇറാനിലെ വിവിധ മാധ്യമങ്ങളിൽ ലേഖനങ്ങൾ രചിച്ച, ഇറാനിന്റെ മുൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെ അഭിമുഖം ചെയ്ത, ജൂത വേരുകളുളള ഫ്രഞ്ച് മുസ്ലിം വനിത. ഒടുവിൽ തന്റെ ദൗത്യം പൂർത്തിയായപ്പോൾ അപ്രത്യക്ഷമായി ജൂത മതത്തിലേക്ക് തിരിച്ച് ചെന്ന് ടൈംസ് ഓഫ് ഇസ്രായേലിനടക്കം ഇറാനിനെതിരെ ഇപ്പോഴും ലേഖനങ്ങൾ രചിച്ച് കൊണ്ടിരിക്കുന്ന സയണിസ്റ്റ്. പറഞ്ഞു വന്നത് കാതറിൻ പെറസ് ശഖ്ദം എന്ന മുൻ ഇറാനിയൻ മാധ്യമ പ്രവർത്തകയെ കുറിച്ചാണ്. കാതറിനെ ഇസ്രായേലും, പാശ്ചാത്യ മാധ്യമങ്ങളും വിവേശിപ്പിക്കുന്നത് ധീരയായ മാധ്യമ പ്രവർത്തക എന്നാണ്. എന്നാൽ അറേബ്യൻ ലോകത്തിന് കാതറിൻ ഒരു മൊസാദ് ഏജന്റാണ്. ഇതിലേതാണ് സത്യം? ആരാണ് കാതറിൻ പെറസ് ശഖ്ദം?

കുട്ടിക്കാലം, വിദ്യാഭ്യാസം, വിവാഹം:
1982 ഫ്രാൻസിലെ ഒരു ജൂത കുടുംബത്തിലാണ് കാതറിൻ ജനിക്കുന്നത്. കാതറിന്റെ പിതാവിന്റെ പിതാവ് ഹോളൊകോസ്റ്റ് അതിജീവിച്ച മനുഷ്യനാണ്. അമ്മയുടെ പിതാവ് നാസികൾക്കതിരെ യുദ്ധം നയിച്ച സൈന്യത്തിന്റെ സൈനികനും. സൈക്കോളജിയിൽ ബിരുദം കരസ്ഥമാക്കുന്ന കാതറിൻ യൂനിവേഴ്‌സിറ്റി ഓഫ് ലണ്ടനിൽ വെച്ച് ഫിനാൻസിലും, കമ്മ്യൂണികേഷനിലും ബിരുദാനന്തര ബിരുദവും നേടുന്നുണ്ട്. 

പഠന കാലത്താണ് യമൻ മുസ്ലിം പൗരനുമായി കാതറിൻ പ്രണയത്തിലാകുന്നത്. അയാളെ വിവാഹം കഴിക്കുന്നതിനായി കാതറിൻ ഇസ്ലാം മതം സ്വീകരിച്ച് സുന്നി ഇസ്ലാമിന്റെ ഭാഗമാകുന്നു. പതിനെട്ടാമത്തെ വയസ്സിലായിരുന്നു വിവാഹം. ആ വിവാഹ ബന്ധത്തിൽ രണ്ട് മക്കൾ. ഈ വിവാഹ ശേഷമാണ് ഇസ്ലാമിക ലോകത്തെ കുറിച്ചും, അറേബ്യൻ നാടുകളെ കുറിച്ചും കാതറിൻ മനസ്സിലാക്കി തുടങ്ങുന്നത്. ആ മനസ്സിലാക്കൽ പിന്നീട് ലേഖനങ്ങൾ രചിക്കുന്നവയിലേക്കെത്തുന്നു. അറേബ്യയിലെ ഒട്ടുമിക്ക എല്ലാ പ്രശസ്ത പത്രങ്ങളിലും കാതറിന്റെ ബൈലൈനിൽ സ്റ്റോറികൾ പ്രത്യക്ഷപ്പെട്ട് തുടങ്ങി. അഞ്ചോളം ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ സാധിച്ചിരുന്ന കാതറിൻ മാധ്യമ ലോകത്ത് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു. 

കാതറിന്റെ വായനയുടെയും, എഴുത്തിന്റെയും ലോകം പതിയെ ഷിയ ഇസ്ലാമിലേക്ക് നീങ്ങി. സുന്നി ഇസ്ലാമിന്റെ ഭാഗമായ ഭർത്താവുമായി കാതറിൻ അകന്നു. 2014ൽ ആ വിവാഹ ബന്ധം കാതറിൻ അവസാനിപ്പിച്ചു. 

ഇറാനിലേക്ക്: 
കാതറിന്റെ ഇറാൻ അനുകൂല ലേഖനങ്ങൾ ശ്രദ്ധിച്ചിരുന്ന ഇറാനിലെ ഒരു പ്രമുഖ നേതാവാണ് കാതറിനെ അതിഥിയായി കൊണ്ട് ഇറാനിലേക്ക് ആദ്യമായി ക്ഷണിക്കുന്നത്. ഫ്രാൻസിലെ ജൂത കുടുംബത്തിൽ ജനിച്ച്, ഇസ്ലാം സ്വീകരിച്ച്, ഇറാനിന്റെ ശബ്ദമായി തീർന്ന കാതറിനെ പാശ്ചത്യർക്കെതിരെ ഒരു പ്രൊപഗണ്ടയായി ഉപയോഗിക്കാം എന്നതായിരുന്നു ഇറാനിന്റെ സ്ട്രാറ്റജി. അങ്ങനെ പലപ്പോഴായി കാതറിൻ ഇറാൻ സന്ദർശിച്ച് കൊണ്ടേയിരുന്നു. പതിയെ സുപ്രധാനപ്പെട്ട പല നേതാക്കളുമായി ഔദ്യോഗികവും, അനൗദ്യോഗികവുമായിട്ടുളള ബന്ധം കാതറിൻ ഉണ്ടാക്കിയെടുത്തു. സൈനിക തലവന്മാരുടെ വീട്ടിലെ നിത്യ സന്ദർശകയായ കാതറിൻ വീടുകളിലെ സ്ത്രീകളുമായിട്ടും വളരെ അടുപ്പമേറിയ ബന്ധം കാത്ത് സൂക്ഷിച്ച്, പല രഹസ്യങ്ങളും അവരിൽ നിന്ന് മനസ്സിലാക്കി വെച്ചു. 

ഇതിനിടയിൽ ഇറാനിലെ മശ്‌രിഗ് ന്യൂസ്, തസ്‌നിം ന്യൂസ്, മെഹർ ന്യൂസ് എന്നീ ന്യൂസ് ഏജൻസികൾക്ക് വേണ്ടി കാതറിൻ ലേഖനങ്ങളും എഴുതി നൽകുന്നുണ്ടായിരുന്നു. ഇറാനിലെ പരമോന്നത നേതാവ് ആയത്തുളള അലി ഖാംനഈയുടെ വെബ്‌സൈറ്റിൽ പോലും കാതറിന്റെ ബൈലിനിൽ സ്‌റ്റോറികൾ പ്രത്യക്ഷപ്പെട്ടു. 2017ൽ റഷ്യയുടെ ഔദ്യോഗിക ടെലിവിഷൻ ചാനലായിട്ടുളള ആർ ടി ചാനലിന് വേണ്ടി കാതറിൻ ഇറാനിന്റെ മുൻ പ്രസിഡന്റ് ഇബ്രാഹിം റയ്‌സിയെ അഭിമുഖം പോലും ചെയ്യുകയുണ്ടായി. 

യഥാർത്ഥ സ്വത്വം വെളിപ്പെടുന്നു: 
ഇറാനിൽ നിന്ന് അപ്രത്യക്ഷയാകുന്ന കാതറിൻ 2021ലാണ് ടൈംസ് ഓഫ് ഇസ്രായേൽ പോലെയുളള ഇസ്രായേൽ മാധ്യമങ്ങളിൽ വീണ്ടും പ്രത്യക്ഷപ്പെട്ട് തുടങ്ങുന്നത്. ഇത്തവണ കാതറിന്റെ തലയിൽ ഹിജാബ് ഉണ്ടായിരുന്നില്ല. കാതറിൻ മുസ്ലിം പോലുമായിരുന്നില്ല. കാതറിൻ സംസാരിച്ചതത്രയും ഇറാനിനെതിരെയും. ജൂത മതത്തിലേക്ക് തിരിച്ച് പോയ കാതറിൻ ഇറാനിനെതിരെയും, ഇറാനിലെ നേതാക്കൾക്കെതിരെയുമാണ് പിന്നീട് ഇത് വരെയും സംസാരിച്ചത്. കാതറിൻ ലോകത്തിന്റെ എവിടെ നിന്ന് കൊണ്ടാണ് ഇസ്രായേൽ മാധ്യമങ്ങളുമായി സംഭാഷണത്തിൽ ഏർപ്പെട്ട് കൊണ്ടിരിക്കുന്നതെന്ന് ഇത് വരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല. കാതറിന്റെ യഥാർത്ഥ സ്വത്വം വെളിപ്പെട്ടതോട് കൂടി ഇറാൻ കാതറിനുമായി ഉണ്ടായിരുന്ന എല്ലാ ബന്ധങ്ങളും നിഷേധിച്ചു. അച്ചടിച്ചു വന്ന എല്ലാ ലേഖനങ്ങളും നശിപ്പിക്കുകയും ചെയ്തു. 

ഇറാനിലെ ആണവ ശാസ്ത്രജ്ഞൻമാരെ വധിക്കാൻ ഇസ്രായേലിനെ സഹായിച്ചത് കാതറിൻ കൈമാറിയ വിവരങ്ങളോ?
കാതറിൻ നേരെ ഉയരുന്ന മൊസാദ് ഏജന്റ് എന്ന ആരോപണത്തെ കാതറിനും, മൊസാദും തളളി കളഞ്ഞെങ്കിലും ഇറാനിലെയും, അറേബ്യയിലെയും മാധ്യമങ്ങളും, രാഷ്ട്രീയ നിരീക്ഷകരും കാതറിൻ മൊസാദ് ഏജന്റാവാനുളള സാധ്യത തളളി കളയുന്നില്ല. 

ഇറാനിന്റെ ആണവ പദ്ധതിയുടെ പിതാവെന്നറിയപ്പെടുന്ന മൊഹ്‌സെൻ ഫകിർസാദെ ഉൾപ്പെടെ ഇറാനിലെ പ്രമുഖ ശാസ്ത്രജ്ഞരെ മൊസാദിന് വധിക്കാൻ സഹായമേകിയത് കാതറിൻ നൽകിയ രഹസ്യ വിവരങ്ങളാണെന്ന റിപ്പോർട്ടുകളുമുണ്ട്.

who is Catherine Perez-Shakdam, the women who allegedly infiltrated Iran posing as a journalist



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഐഡിഎംകെയില്‍ പൊട്ടിത്തെറി; എടപ്പാടി പളനിസ്വാമിക്കെതിരെ പടപ്പുറപ്പാട്; പാര്‍ട്ടി എംഎല്‍എമാര്‍ എസ്പി വേലുമണിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു 

National
  •  5 days ago
No Image

വ്യാജരേഖ ചമച്ച് അവയവദാന തട്ടിപ്പ്; മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റില്‍ 

Kerala
  •  5 days ago
No Image

ജോലി വാഗ്ദാനം ചെയ്ത് ബലാത്സംഗം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് പുറമെ മറ്റൊരു യുവതി കൂടി പിടിയില്‍

Kerala
  •  5 days ago
No Image

'മരിച്ചിട്ടും മടങ്ങിയെത്തി' 21 പേരെ പൗരത്വ രേഖകളിൽ ചേർത്തു; കുവൈത്തിൽ മരിച്ചയാളുടെ പേരിൽ വൻ പൗരത്വ തട്ടിപ്പ്

Kuwait
  •  5 days ago
No Image

സ്വർണം നൽകിയില്ലെങ്കിൽ ബന്ധം ഉപേക്ഷിക്കുമെന്ന് ഭീഷണി; യുവതിയിൽ നിന്ന് 6 പവൻ തട്ടിയെടുത്ത യുവാവ് പിടിയിൽ

Kerala
  •  5 days ago
No Image

ഇത്തവണ മണ്‍സൂണ്‍ ജൂണ്‍ ആദ്യവാരം തന്നെ എത്തിയേക്കുമെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  5 days ago
No Image

ദുബൈയിൽ പുതിയ പാലം തുറന്ന് ആർടിഎ; 8 മിനിറ്റിന്റെ യാത്ര ഇനി 2 മിനിറ്റിൽ

uae
  •  5 days ago
No Image

അവർ ചെയ്തത് ആവർത്തിക്കുക അസാധ്യം; മെസ്സിക്കൊപ്പം താൻ ആരാധിക്കുന്ന മിഡ്ഫീൽഡറുടെ പേര് വെളിപ്പെടുത്തി ബാഴ്സതാരം

Football
  •  5 days ago
No Image

അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഒടുവില്‍ തീരുമാനം; വിജയ്‌യുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 10ന് 

National
  •  5 days ago
No Image

കോൺഗ്രസ് നന്ദികെട്ടവർ, പ്രതിസന്ധിയിൽ ഒപ്പം നിന്നത് ഇടതും വി.സി.കെയും മാത്രം; തുറന്നടിച്ച് എം.കെ. സ്റ്റാലിൻ

National
  •  5 days ago