വൈദ്യുതി ലൈനുകളിൽ ഡ്രോൺ പതിച്ചു; ആശങ്ക വേണ്ടെന്ന് കുവൈത്ത് വൈദ്യുതി മന്ത്രാലയം
കുവൈത്ത് സിറ്റി: കുവൈത്തിലെ തെക്കൻ മേഖലയിൽ ഡ്രോൺ അവശിഷ്ടം വീണതിനെ തുടർന്ന് രണ്ട് വൈദ്യുതി ട്രാൻസ്മിഷൻ ലൈനുകൾ താൽക്കാലികമായി പ്രവർത്തനരഹിതമാക്കിയതായി വൈദ്യുതി മന്ത്രാലയം അറിയിച്ചു.
മുൻകരുതൽ നടപടികളുടെ ഭാഗമായി വൈദ്യുതി ലോഡുകൾ പകരം ലൈനുകളിലേക്ക് മാറ്റിയതിനാൽ വൈദ്യുതി മുടക്കം ഉണ്ടായിട്ടില്ലായെന്ന് ഔദ്യോഗിക വക്താവ് എഞ്ചിനീയർ ഫാത്തിമ ഹയാത്ത് വ്യക്തമാക്കി.
അടിയന്തര സംഘം സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തുകയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തു. വൈദ്യുതി ഉൽപാദനവും ട്രാൻസ്മിഷൻ സംവിധാനങ്ങളും സാധാരണ നിലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.
Kuwait’s Ministry of Electricity, Water and Renewable Energy confirmed that two overhead transmission lines in the south were temporarily taken out of service due to drone debris. However, no power outages occurred as electricity loads were rerouted through alternative lines. Emergency teams are assessing the damage and carrying out repairs, while electricity production and water desalination systems remain fully operational.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."