HOME
DETAILS

സഊദിയിൽ ഗതാഗത വകുപ്പിന്റെ കർശന പരിശോധന; ഒരാഴ്ചക്കിടെ കണ്ടെത്തിയത് 25,000ത്തിലധികം നിയമലംഘനങ്ങൾ, 854 വാഹനങ്ങൾ പിടിച്ചെടുത്തു

  
March 03, 2026 | 3:06 PM

saudi tga transport inspections violations february 2026

റിയാദ്: സഊദി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ. ഫെബ്രുവരി 22 മുതൽ 28 വരെയുള്ള ഒരാഴ്ചക്കാലയളവിൽ രാജ്യത്തുടനീളം 1,21,634 പരിശോധനകളാണ് അതോറിറ്റി നടത്തിയത്. ഇതിൽ 25,383 നിയമലംഘനങ്ങൾ കണ്ടെത്തുകയും 854 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. തീർഥാടകർക്കും യാത്രക്കാർക്കും സുരക്ഷ ഉറപ്പാക്കാനാണ് പരിശോധനകൾ കർശനമാക്കിയത്. ഡ്രൈവർമാർ യൂണിഫോം ധരിക്കാതിരിക്കുക, പെർമിറ്റ് ഇല്ലാതെ സർവിസ് നടത്തുക, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക, ടാക്സി ഡ്രൈവർമാർ മീറ്റർ ഉപയോഗിക്കാതിരിക്കുക തുടങ്ങിയവയാണ് കണ്ടെത്തിയ നിയമലംഘനങ്ങൾ.

ഏറ്റവും കൂടുതൽ പരിശോധനകൾ നടന്നത് മക്കയിലാണ്. 64,381 പരിശോധനകളിൽ നിന്ന് 16,208 നിയമലംഘനങ്ങളാണ് ഈ മേഖലയിൽ നിന്ന് കണ്ടെത്തിയത്. 685 വാഹനങ്ങൾ അധികൃതർ പിടിച്ചെടുത്തു. മദീനയിൽ 18,262 പരിശോധനകൾ നടത്തിയപ്പോൾ കണ്ടെത്തിയത് 4,200 നിയമലംഘനങ്ങളാണ്. 136 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.

റിയാദ്, കിഴക്കൻ പ്രവിശ്യ, തബൂക്ക്, ഹായിൽ എന്നിവിടങ്ങളിലായി 39,000 പരിശോധനകൾ നടത്തി. ഇതിൽ നിന്ന് 4,980 നിയമലംഘനങ്ങളും കണ്ടെത്തി. പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി വ്യക്തമാക്കി.

Saudi TGA detects 25,383 transport violations and impounds 854 vehicles in one week. Crackdown aims to ensure safety for pilgrims in Makkah and Madinah.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; സംഘര്‍ഷാവസ്ഥയില്‍ എട്ട് പേര്‍ അറസ്റ്റില്‍

bahrain
  •  4 days ago
No Image

പ്രതിരോധ സംവിധാനങ്ങള്‍ പൂര്‍ണമായും തകര്‍ത്തു; സൈനികമായി ഇറാന്‍ ദുര്‍ബലപ്പെട്ടു; ഇനി വേണ്ടത് ഭരണമാറ്റം; അവകാശവാദമുയര്‍ത്തി ട്രംപ് 

International
  •  4 days ago
No Image

യുവാക്കളെല്ലാം വിദേശത്തല്ലേ.. പിന്നെ എങ്ങനെ ശിശുമരണ നിരക്ക് കുറയാതിരിക്കും; ചര്‍ച്ചക്കിടെ വിചിത്ര വാദവുമായി രാജീവ് ചന്ദ്രശേഖര്‍ 

Kerala
  •  4 days ago
No Image

ഖാംനഇ വധം; പ്രധാനമന്ത്രി അപലപിച്ചില്ല; മോദിയുടെ മൗനത്തില്‍ പ്രതിഷേധം കനക്കുന്നു

National
  •  4 days ago
No Image

മസ്കത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ നാളെ മുതൽ സാധാരണ ​നിലയിലേക്ക്; യുഎഇ ഉൾപ്പെടെയുള്ള മറ്റ് ഗൾഫ് രാജ്യങ്ങളിലേക്ക് സർവീസില്ല

oman
  •  4 days ago
No Image

എട്ടാംക്ലാസുകാരിയെ സ്കൂൾ ഉടമ പീഡിപ്പിച്ചു; കൂട്ടുനിന്ന ഭാര്യയും പ്രിൻസിപ്പലും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

crime
  •  4 days ago
No Image

റിയാദിലെ ഡ്രോൺ ആക്രമണം: 750 കോടിയുടെ പ്രൈവറ്റ് ജെറ്റിൽ സഊദിയിൽ നിന്ന് മാഡ്രിഡിലേക്ക് പറന്ന് റൊണാൾഡോ ; സഊദി പ്രോ ലീഗ് താരങ്ങൾ ആശങ്കയിൽ

Football
  •  4 days ago
No Image

ട്രംപിന്റെ യുദ്ധക്കൊതിക്കെതിരെ അമേരിക്കന്‍ ജനത; ഇറാന് മേലുള്ള ആക്രമണത്തെ പിന്തുണക്കുന്നത് 27 ശതമാനം പേര്‍ മാത്രം; റോയിട്ടേഴ്‌സ് സര്‍വേ 

International
  •  4 days ago
No Image

ഹോർമുസ് കടലിടുക്കിൽ 1100-ഓളം ഇന്ത്യൻ നാവികരും 37 ഇന്ത്യൻ കപ്പലുകളും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്; എൽപിജി ഇറക്കുമതി അവതാളത്തിൽ

National
  •  4 days ago
No Image

യുഎഇയിൽ സ്വർണവില കൂപ്പുകുത്തി; ഗ്രാമിന് 35 ദിർഹം കുറഞ്ഞു, വെള്ളിയുടെ വിലയിലും വൻ ഇടിവ്

uae
  •  4 days ago