Reports say the India national cricket team rescheduled their training session due to a lunar eclipse, with the practice ahead of the T20 semi-final starting one hour late instead of 6 pm.
HOME
DETAILS
MAL
ചന്ദ്രഗ്രഹണം; ടി-20 സെമിഫൈനല്‍ മത്സരങ്ങള്‍ക്കുള്ള പരിശീലന സമയം നീട്ടി ഇന്ത്യന്‍ ക്രിക്കറ്റ് ടീം
Web Desk
March 03, 2026 | 3:07 PM
ചന്ദ്രഗ്രഹണം കാരണം ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലന സെഷന്‍ പുനക്രമീകരിച്ചതായി റിപ്പോര്‍ട്ട്. ടിട്വന്റി സെമി ഫൈനലിന് മുന്നോടിയായി ഇന്ന് വൈകീട്ട് 6ന് നടക്കാനിരുന്ന സെഷനാണ് ഒരു മണിക്കൂര്‍ വൈകി തുടങ്ങിയത്. വൈകീട്ട് 3.20 മുതല്‍ 6.45 വരെയായിരുന്നു ഗ്രഹണ സമയം.
ആചാരപ്രകാരം ഈ സമയത്ത് പരിശീലനം നടത്തുന്നത് ദൗര്‍ഭാഗ്യം കൊണ്ടുവരുമെന്ന വിശ്വാസത്താലാണ് സമയം പുനക്രമീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, പരിശീലകന്‍ ഗൗതം ഗംഭീര്‍ ഉള്‍പ്പെടെ നിരവധി താരങ്ങള്‍ വിവിധ വിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരാണ്. ഇവരെ കൂടി പരിഗണിച്ചാണ് നടപടി. മുംബൈയില്‍ വെച്ച് നടക്കുന്ന സെമി ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."