ഹോർമുസ് കടലിടുക്കിൽ 1100-ഓളം ഇന്ത്യൻ നാവികരും 37 ഇന്ത്യൻ കപ്പലുകളും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്; എൽപിജി ഇറക്കുമതി അവതാളത്തിൽ
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്റാഈൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഇന്ത്യൻ ചരക്കുകപ്പലുകളും നാവികരും കടലിൽ കുടുങ്ങി. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടച്ചതോടെ പേർഷ്യൻ ഗൾഫിലും ഒമാൻ ഉൾക്കടലിലുമായി 1,109 ഇന്ത്യൻ നാവികരുള്ള 37 കപ്പലുകളാണ് കുടുങ്ങിക്കിടക്കുന്നത്. സംഘർഷത്തിനിടെ മറ്റു വിദേശ രാജ്യങ്ങളുടെ കപ്പലുകളിലെ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടിരുന്നു.
കുടുങ്ങിക്കിടക്കുന്ന 37 കപ്പലുകളിൽ ചിലത് അസംസ്‌കൃത എണ്ണയും എൽഎൻജിയും ഇന്ത്യയിലേക്ക് കൊണ്ടുവരുന്നവയാണ്. മറ്റുള്ളവ ഗൾഫ് രാജ്യങ്ങളിൽ നിന്ന് പെട്രോളിയം ഉൽപ്പന്നങ്ങൾ ശേഖരിക്കാനായി പുറപ്പെട്ടവയുമാണ്. ഇന്ത്യയുടെ എൽപിജി (LPG) ഇറക്കുമതിയുടെ 80 ശതമാനവും ഹോർമുസ് കടലിടുക്ക് വഴിയാണ് നടക്കുന്നത്. പാത അടച്ചതോടെ രാജ്യത്തിന്റെ ഊർജ്ജ ബിൽ കുതിച്ചുയരുമെന്ന് ആശങ്കയുണ്ട്.
സംഘർഷത്തിനിടെ പരുക്കേറ്റ ഒരു ഇന്ത്യൻ നാവികൻ ചികിത്സയിലാണ്. കൊല്ലപ്പെട്ട മൂന്ന് ഇന്ത്യക്കാരുടെ കുടുംബങ്ങളെ സഹായിക്കാൻ ഷിപ്പിംഗ് മന്ത്രാലയം നടപടികൾ ആരംഭിച്ചു. സാഹചര്യം വിലയിരുത്താൻ കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാളിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. നാവികർക്കും അവരുടെ കുടുംബങ്ങൾക്കും അടിയന്തര സഹായം നൽകുന്നതിനായി ഷിപ്പിംഗ് മന്ത്രാലയം പ്രത്യേക 'റാപ്പിഡ് റെസ്‌പോൺസ് ടീം' രൂപീകരിച്ചു.
ഇന്ത്യൻ നാവികസേന, വിദേശകാര്യ മന്ത്രാലയം, ഐഎഫ്‌സി-ഐഒആർ (IFC-IOR) എന്നിവയുമായി ചേർന്ന് കപ്പലുകളുടെ നീക്കം തത്സമയം നിരീക്ഷിക്കുന്നുണ്ട്.
ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖംനാഈയുടെ വധത്തിന് പിന്നാലെ അമേരിക്കയും ഇസ്റാഈലും ഇറാനിൽ ആക്രമണം തുടരുകയാണ്. ഇതിന് തിരിച്ചടിയായി ഇറാൻ അയൽ രാജ്യങ്ങളിലെ എണ്ണ, പ്രകൃതിവാതക ഉൽപാദന കേന്ദ്രങ്ങളെ ലക്ഷ്യം വെക്കുന്നത് ആഗോള വിപണിയെയും ബാധിച്ചിട്ടുണ്ട്. ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ തുടരുന്നതിനാൽ ഈ മേഖലയിലൂടെയുള്ള യാത്ര ഒഴിവാക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് കർശന നിർദ്ദേശം നൽകി.
reports indicate that around 1100 indian sailors and 37 indian vessels are stranded in the hormuz strait amid rising regional tensions. the situation has disrupted maritime movement, raising concerns over lpg imports and potential supply chain challenges for india.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."