HOME
DETAILS

റിയാദിലെ ഡ്രോൺ ആക്രമണം: 750 കോടിയുടെ പ്രൈവറ്റ് ജെറ്റിൽ സഊദിയിൽ നിന്ന് മാഡ്രിഡിലേക്ക് പറന്ന് റൊണാൾഡോ ; സഊദി പ്രോ ലീഗ് താരങ്ങൾ ആശങ്കയിൽ

  
March 03, 2026 | 4:46 PM

drone attack in riyadh al nassr star ronaldo moves family to spain for safety

റിയാദ്: പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്റാഈൽ-യുഎസ് സംഘർഷം രൂക്ഷമായതോടെ സഊദി അറേബ്യ വിട്ട് പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതിന് പിന്നാലെ സുരക്ഷാ കാരണങ്ങളാൽ താരം സ്പെയിനിലെ മാഡ്രിഡിലേക്ക് മാറിയതായാണ് റിപ്പോർട്ട്. തന്റെ ഉടമസ്ഥതയിലുള്ള 750 കോടി രൂപ വിലമതിക്കുന്ന സ്വകാര്യ ജെറ്റിലാണ് റൊണാൾഡോയും കുടുംബവും യാത്ര തിരിച്ചത്.

സുരക്ഷാ ഭീഷണിയും പലായനവും

ഫെബ്രുവരി 28-ന് റിയാദിലുണ്ടായ ശക്തമായ സ്ഫോടനങ്ങളും ഡ്രോൺ ആക്രമണങ്ങളുമാണ് താരത്തെയും കുടുംബത്തെയും ആശങ്കയിലാഴ്ത്തിയത്. റിയാദിൽ പങ്കാളി ജോർജിന റോഡ്രിഗസിനും അഞ്ച് മക്കൾക്കുമൊപ്പമാണ് താരം താമസിച്ചിരുന്നത്.യുദ്ധസാഹചര്യം കണക്കിലെടുത്ത് സഊദി പ്രോ ലീഗ് മത്സരങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇതോടെ അൽ നസർ താരമായ റൊണാൾഡോ യൂറോപ്പിലെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറാൻ തീരുമാനിക്കുകയായിരുന്നു.റൊണാൾഡോയ്ക്ക് പുറമെ സാദിയോ മാനെ, കരിം ബെൻസെമ, ജാവോ ഫെലിക്സ് തുടങ്ങിയ പ്രമുഖ വിദേശ താരങ്ങളും നിലവിലെ സാഹചര്യത്തിൽ കടുത്ത ആശങ്കയിലാണെന്നാണ് വിവരം.

യാത്ര 750 കോടിയുടെ ആഡംബര വിമാനത്തിൽ

ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള സ്വകാര്യ വിമാനങ്ങളിലൊന്നായ ഗൾഫ് സ്ട്രീം ജി650 (Gulfstream G650) ലാണ് റോണോയും കുടുംബവും പറന്നത്.'പറക്കുന്ന കൊട്ടാരം' എന്നറിയപ്പെടുന്ന ഈ വിമാനത്തിന് ഏകദേശം 750 കോടി രൂപയാണ് വില. 19 പേർക്ക് ഒരേസമയം സഞ്ചരിക്കാവുന്ന ഈ വിമാനത്തിൽ അത്യാധുനിക സൗകര്യങ്ങളാണുള്ളത്.

തിങ്കളാഴ്ച രാത്രി 8 മണിക്ക് റിയാദിൽ നിന്ന് പുറപ്പെട്ട വിമാനം ഈജിപ്തും മെഡിറ്ററേനിയൻ കടലും കടന്ന് ഏകദേശം 7 മണിക്കൂർ യാത്രയ്ക്ക് ശേഷം പുലർച്ചെ ഒരു മണിയോടെ മാഡ്രിഡിൽ ലാൻഡ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാചകവാതക പ്രതിസന്ധി: ഹോട്ടലുകളിൽ കൽക്കരിയും മണ്ണെണ്ണയും ഉപയോഗിക്കാൻ കേന്ദ്രാനുമതി

National
  •  2 days ago
No Image

യുഎഇ വിസ കാലഹരണപ്പെട്ടവര്‍ക്ക് മാര്‍ച്ച് 31 വരെ മടങ്ങിവരാം

uae
  •  2 days ago
No Image

ചിത്രപ്രിയ കൊലക്കേസ്: പ്രേമനൈരാശ്യത്തെത്തുടർന്നുള്ള ആസൂത്രിത കൊലപാതകം; 200 പേജുള്ള കുറ്റപത്രം കോടതിയിൽ

Kerala
  •  2 days ago
No Image

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യണം; അവിശ്വാസം അവതരിപ്പിക്കാന്‍ ഇന്‍ഡ്യ സഖ്യം 

National
  •  2 days ago
No Image

"കുട്ടിയെ ഞാൻ കൊന്നു"; വാമനപുരത്തെ ഒരു വയസ്സുകാരിയുടെ മരണം കൊലപാതകം; മാതാവ് കസ്റ്റഡിയിൽ

Kerala
  •  2 days ago
No Image

എല്‍പിജി പ്രതിസന്ധി; ഗ്രാമീണ മേഖലയില്‍ ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയര്‍ത്തി 

National
  •  2 days ago
No Image

അമേരിക്കൻ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് ജെറാൾഡ് ഫോർഡിൽ അഗ്നിബാധ; രണ്ട് അമേരിക്കൻ സൈനികർക്ക് പരുക്ക്

International
  •  2 days ago
No Image

പാചകവാതക പ്രതിസന്ധി; ഇടപെട്ട് സംസ്ഥാന സര്‍ക്കാര്‍; വിതരണം മുന്‍ഗണന ക്രമത്തില്‍ 

Kerala
  •  2 days ago
No Image

Siege on Civil Liberties: The Rising Tide of Islamophobia in 2026 America

International
  •  2 days ago
No Image

"പിന്നിലും വേണം കേട്ടോ": സീറ്റ് ബെൽറ്റ് മുൻസീറ്റുകാർക്ക് മാത്രമല്ല; മുന്നറിയിപ്പുമായി കേരള പൊലിസ്

Kerala
  •  2 days ago