സഊദിയിൽ ഗവർണർമാരുടെ 33ാം വാർഷിക യോഗം ചേർന്നു; സുരക്ഷയും വികസനവും പ്രധാന അജണ്ട
റിയാദ്: സഊദി ആഭ്യന്തര മന്ത്രി രാജകുമാരൻ അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫിന്റെ അധ്യക്ഷതയിൽ പ്രവിശ്യാ ഗവർണർമാരുടെ 33-ാമത് വാർഷിക യോഗം ചേർന്നു. വിഡിയോ കോൺഫറൻസ് വഴിയായിരുന്നു യോഗം. രാജ്യത്തെ സുരക്ഷയെക്കുറിച്ചും വികസന പദ്ധതികളെക്കുറിച്ചും യോഗം ചർച്ച ചെയ്തു. രാജ്യത്തെ പൗരന്മാർ, താമസക്കാർ, സന്ദർശകർ എന്നിവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദേശം ആഭ്യന്തര മന്ത്രി യോഗത്തിൽ ആവർത്തിച്ചു.
രാജ്യത്തിന്റെ സുരക്ഷ വർധിപ്പിക്കുന്നതിന് മുൻഗണന നൽകാൻ യോഗത്തിൽ തീരുമാനമായി. വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മറ്റു രാജ്യങ്ങളിലെ പൗരന്മാർക്ക് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കാനും ഏകോപിപ്പിക്കാനും തീരുമാനമായി. വിഷൻ 2030ന്റെ ഭാഗമായി പ്രവിശ്യകളുടെ വികസന ശേഷി വർദ്ധിപ്പിക്കുക, ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്നിവയും പ്രധാന ചർച്ചയായി. റമദാൻ മാസത്തിൽ തീർഥാടകർക്കായി ഒരുക്കിയ സേവനങ്ങളിൽ യോഗം തൃപ്തരാണെന്ന് വ്യക്തമാക്കി. യോഗത്തിലെ ശുപാർശകൾ സൽമാൻ രാജാവിനും കിരീടാവകാശിക്കും സമർപ്പിക്കും.
Saudi Interior Minister Prince Abdulaziz bin Saud bin Naif chairs the 33rd annual meeting of regional emirs to discuss national security, Vision 2030 development, and services for pilgrims.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."