ദുബൈയിൽ വീണ്ടും ഇറാൻ ആക്രമണം; യുഎസ് നയതന്ത്ര കാര്യാലയത്തിന് നേരെ ഡ്രോൺ വർഷം, കെട്ടിടത്തിൽ തീപിടിത്തം
ദുബൈ: മൂന്ന് ദിവസത്തെ സംഘർഷഭരിതമായ അന്തരീക്ഷത്തിന് ശേഷം ഗൾഫ് മേഖല ശാന്തതയിലേക്ക് മടങ്ങുന്നതിനിടെ, ദുബൈയിൽ വീണ്ടും ഇറാന്റെ ഡ്രോൺ ആക്രമണം. ദുബൈയിലെ യുഎസ് നയതന്ത്ര കാര്യാലയം ലക്ഷ്യമിട്ടാണ് ആക്രമണം ഉണ്ടായതെങ്കിലും യുഎഇയുടെ പ്രതിരോധ സംവിധാനങ്ങൾ ഇത് വിജയകരമായി തടഞ്ഞു.
യുഎസ് നയതന്ത്ര കാര്യാലയമായിരുന്നു (US Diplomatic Mission) ഇറാന്റേ ആക്രമണ ലക്ഷ്യം.ആക്രമണത്തിൽ ആളപായമില്ലെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.ഫുജൈറയിലെ റിഫൈനറിയിലുണ്ടായ തീപിടുത്തത്തിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു.അതേസമയം, ഇറാൻ ആദ്യം ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നു എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്റാഈലും അമേരിക്കയും തിരിച്ചടിക്കാൻ നിർബന്ധിതരാകുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്റാഈൽ - ഇറാൻ യുദ്ധം: അഞ്ചാം ദിനം
ഇറാനും ഇസ്റാഈലും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടം അഞ്ചാം ദിവസവും അതിശക്തമായി തുടരുകയാണ്. ഇറാനിലെ പ്രധാന നഗരങ്ങളിൽ ഇസ്റാഈൽ വ്യോമാക്രമണം കടുപ്പിച്ചു.
യുദ്ധക്കളത്തിലെ സാഹചര്യം:
ടെഹ്‌റാൻ, ക്വോം എന്നീ നഗരങ്ങളിൽ ഇസ്റാഈൽ നടത്തിയ വ്യോമാക്രമണത്തിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ചു. പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാൻ ഇറാൻ നേതാക്കൾ യോഗം ചേർന്ന ക്വോമിലെ കെട്ടിടം തകർത്തതായി ഇസ്റാഈൽ അവകാശപ്പെട്ടു. എന്നാൽ ഈ സമയം കെട്ടിടത്തിൽ ആരും ഉണ്ടായിരുന്നില്ലെന്ന് ഇറാൻ പ്രതികരിച്ചു.ഇറാനിൽ ഇതുവരെ ആയിരത്തിലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഒഴിഞ്ഞുപോകാാനുള്ള കർശന നിർദ്ദേശത്തിന് പിന്നാലെ ലബനനിലും ഇസ്റാഈൽ കടുത്ത ആക്രമണം അഴിച്ചുവിട്ടു.യുദ്ധം നീണ്ടുപോകാനുള്ള സാധ്യത കണക്കിലെടുത്ത് ഇറാൻ ഭക്ഷ്യോത്പന്നങ്ങളുടെ കയറ്റുമതി നിർത്തിവെച്ചു.ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണത്തിൽ ഇസ്റാഈലിലെ റമത് ഗനിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."